June 05, 2026 |
Share on

കൊലക്കേസ്; മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പേഴ്‌സണല്‍ സ്റ്റാഫും സിപിഎം ജില്ല കമ്മിറ്റിയംഗവും അറസ്റ്റില്‍

അഴിമുഖം പ്രതിനിധി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെയും സിപിഎം കൊല്ലം ജില്ല കമ്മിറ്റി അംഗത്തെയും കൊലപാതക്കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തു. മന്ത്രിയുടെ സ്റ്റാഫായ മാക്‌സണ്‍, ജില്ല കമ്മിറ്റിയംഗം കെ ബാബു പണിക്കര്‍ എന്നിവരാണ് അറസ്റ്റിലായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രാമഭദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 2010 ഏപ്രില്‍ 11 നാണ് രാമഭദ്രന്‍ കൊല്ലപ്പെടുന്നത്. ഇദ്ദേഹത്തെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി കൊലപ്പെടുത്തുകയായിരുന്നുവെന്നാണു കേസ്. ഈ കേസ് ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമായിരുന്നു അന്വേഷിച്ചത്. […]

അഴിമുഖം പ്രതിനിധി

മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെയും സിപിഎം കൊല്ലം ജില്ല കമ്മിറ്റി അംഗത്തെയും കൊലപാതക്കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തു. മന്ത്രിയുടെ സ്റ്റാഫായ മാക്‌സണ്‍, ജില്ല കമ്മിറ്റിയംഗം കെ ബാബു പണിക്കര്‍ എന്നിവരാണ് അറസ്റ്റിലായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രാമഭദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 2010 ഏപ്രില്‍ 11 നാണ് രാമഭദ്രന്‍ കൊല്ലപ്പെടുന്നത്. ഇദ്ദേഹത്തെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി കൊലപ്പെടുത്തുകയായിരുന്നുവെന്നാണു കേസ്.

ഈ കേസ് ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമായിരുന്നു അന്വേഷിച്ചത്. സംഭവത്തില്‍ 17 സിപിഎം പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ തന്റെ ഭര്‍ത്താവിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രമുഖരുടെ ഗൂഢാലോചന ഉണ്ടെന്നു ചൂണ്ടിക്കാട്ടി രാമഭദ്രന്റെ ഭാര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. രാമഭദ്രന്‍ കൊലക്കസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുന്‍ എംപി പീതാംബരക്കുറുപ്പ് അടക്കമുള്ളവര്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിടുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×