July 17, 2026 |
Share on

കല്‍ക്കരിപ്പാടം അഴിമതി; മന്‍മോഹന്‍ സിംഗിന്റെ മൊഴിയെടുത്തു

അഴിമുഖം പ്രതിനിധി കല്‍ക്കരിപാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ സിബിഐ അന്വേഷണ സംഘം ചോദ്യം ചെയ്തതായി സൂചന. മന്‍മോഹന്‍ സിംഗിന്റെ വസതിയിലെത്തിയാണ് അന്വേഷണസംഘം അദ്ദേഹത്തിന്റെ മൊഴിയെടുത്തത്. രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് സിബിഐ സംഘം ഡോ.സിംഗിനെ കണ്ടതെന്നാണ് അറിയുന്നത്. ഈ മാസം 27 ന് പ്രത്യേക സിബിഐ കോടതിയില്‍ കേസ് അന്വേഷണത്തിന്റെ സ്ഥിതിവിവര റിപോര്‍ട്ട്സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കാനോ നിഷേധിക്കാനോ സിബിഐ ഇതുവരെ തയ്യാറായിട്ടില്ല. മന്‍മോഹനും ഇതേക്കുറിച്ച് […]

അഴിമുഖം പ്രതിനിധി

കല്‍ക്കരിപാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ സിബിഐ അന്വേഷണ സംഘം ചോദ്യം ചെയ്തതായി സൂചന. മന്‍മോഹന്‍ സിംഗിന്റെ വസതിയിലെത്തിയാണ് അന്വേഷണസംഘം അദ്ദേഹത്തിന്റെ മൊഴിയെടുത്തത്. രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് സിബിഐ സംഘം ഡോ.സിംഗിനെ കണ്ടതെന്നാണ് അറിയുന്നത്. ഈ മാസം 27 ന് പ്രത്യേക സിബിഐ കോടതിയില്‍ കേസ് അന്വേഷണത്തിന്റെ സ്ഥിതിവിവര റിപോര്‍ട്ട്സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കാനോ നിഷേധിക്കാനോ സിബിഐ ഇതുവരെ തയ്യാറായിട്ടില്ല. മന്‍മോഹനും ഇതേക്കുറിച്ച് പ്രതികരിച്ചില്ല.

ഹിന്‍ഡാല്‍കോയ്ക്ക് തലാബിറ സെക്കന്‍ഡ് ബ്ലോക്കില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് മുന്‍പ്രധാനമന്ത്രിയെ ചോദ്യം ചെയ്തതെന്നാണ് സൂചന. ഡിസംബര്‍ 16 ലെ കോടതി നിര്‍ദേശപ്രകാരമായിരുന്നു ആ സമയത്ത് കല്‍ക്കരി വകുപ്പിന്റെ ചുമതലകൂടി വഹിച്ചിരുന്ന മന്‍മോഹന്‍ സിംഗിനെ കണ്ട് വിവരങ്ങള്‍ ആരായാന്‍ സിബി ഐ തീരുമാനിച്ചത്.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×