July 17, 2026 |
Share on

പേമെന്റ് സീറ്റിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കെന്ന് സി.ദിവാകരന്‍

അഴിമുഖം പ്രതിനിധി പേമെന്റ് സീറ്റ് വിവാദത്തില്‍ മനസ്സ് തുറന്ന് സിപിഐ നേതാവ് സി.ദിവാകരന്‍. അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കാണെന്നും, കൂട്ടുത്തരവാദിത്വത്തില്‍ ഒരു പങ്ക് മാത്രമെ തനിക്കുള്ളൂവെന്നും ദിവാകരന്‍ വ്യക്തമാക്കി. പാര്‍ട്ടിയിലെ തന്റെ വളര്‍ച്ച തടയാനുള്ള ഗൂഡ നീക്കമാണ് ഇതിന് പിന്നില്‍.ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍  വൈകാതെ പുറത്ത് പറയുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിക്കായി മത്സരം നടക്കുമെന്ന ചര്‍ച്ച അഭിലഷണീയമല്ല. പാര്‍ട്ടിയിലെ അച്ചടക്കമില്ലായ്മയാണ് ഇത് കാണിക്കുന്നതെന്നും സി.ദിവാകരന്‍ പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഇനിയില്ല എന്ന് പന്ന്യന്‍ രവീന്ദ്രൻ […]

അഴിമുഖം പ്രതിനിധി

പേമെന്റ് സീറ്റ് വിവാദത്തില്‍ മനസ്സ് തുറന്ന് സിപിഐ നേതാവ് സി.ദിവാകരന്‍. അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കാണെന്നും, കൂട്ടുത്തരവാദിത്വത്തില്‍ ഒരു പങ്ക് മാത്രമെ തനിക്കുള്ളൂവെന്നും ദിവാകരന്‍ വ്യക്തമാക്കി. പാര്‍ട്ടിയിലെ തന്റെ വളര്‍ച്ച തടയാനുള്ള ഗൂഡ നീക്കമാണ് ഇതിന് പിന്നില്‍.ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍  വൈകാതെ പുറത്ത് പറയുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

പാര്‍ട്ടി സെക്രട്ടറിക്കായി മത്സരം നടക്കുമെന്ന ചര്‍ച്ച അഭിലഷണീയമല്ല. പാര്‍ട്ടിയിലെ അച്ചടക്കമില്ലായ്മയാണ് ഇത് കാണിക്കുന്നതെന്നും സി.ദിവാകരന്‍ പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഇനിയില്ല എന്ന് പന്ന്യന്‍ രവീന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കും എന്ന രീതിയിലുള്ള ചര്‍ച്ചകളും ഉയര്‍ന്ന് വന്നിരുന്നു. ഇതെതുടര്‍ന്നാണ് സി. ദിവാകരന്റെ പ്രതികരണം.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×