അദാനി ഗ്രൂപ്പിന്റെ പദ്ധതികൾ മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം വിശകലനം ചെയ്ത് റിപ്പോർട്ട് തയ്യാറാക്കിയ സ്ഥാപനത്തിന് പൂട്ടിട്ട് കേന്ദ്ര സർക്കാർ. ധനകാര്യ സ്ഥാപനങ്ങളുടെ പങ്കും വികസനം, മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി എന്നിവയിൽ അവയുടെ സ്വാധീനവും വിലയിരുത്തുന്ന സെൻ്റർ ഫോർ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റിയുടെ (സിഎഫ്എ) മാതൃ സ്ഥാപനത്തിനാണ് ആഭ്യന്തര മന്ത്രാലയം പൂട്ട് വീണത്. ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്‌സിആർഎ) രജിസ്ട്രേഷൻ റദ്ദാക്കിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ). ജൂൺ 10 നാണ് സ്ഥാപനത്തിന്റെ എഫ്‌സിആർഎ റദ്ധാക്കിയിരിക്കുന്നത്. modi government cancelling FCRA of NGOs
ഗുജറാത്തിലെ കച്ചിൽ അദാനി ഗ്രൂപ്പ് നടത്തുന്ന പ്രത്യേക സാമ്പത്തിക മേഖലയിൽ അംഗീകരിക്കപ്പെട്ട പുതിയ പദ്ധതികൾ പാരിസ്ഥിതിക പ്രശ്‌നങ്ങൾ വഷളാക്കുമെന്ന് തങ്ങളുടെ സമീപകാല റിപ്പോർട്ടിൽ സിഎഫ്എ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പദ്ധതികൾ ജനങ്ങളിൽ ആരോഗ്യപരമായി വെല്ലുവിളികൾ വർധിപ്പിക്കുകയും, മലിനീകരണത്തിനും പരിസ്ഥിതി നാശത്തിനും ആക്കം കൂട്ടുമെന്നും റിപ്പോർട്ട് പരാമർശിച്ചിരുന്നു. ഇതിനുപുറമെ 2023 ഡിസംബറിൽ, പൊതുമേഖലാ ബാങ്കുകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും മുന്നോട്ടുള്ള വഴികളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി ഓൾ-ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷനുമായി (AIBOC) സിഎഫ്എ ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിച്ചു. modi government cancelling FCRA of NGOs
സിഎസിഐഎം (ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്രിട്ടിക്കൽ ആക്ഷൻ സെൻ്റർ ഇൻ മൂവ്‌മെൻ്റ്) ൻ്റെ എഫ്‌സിആർഎ രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും എന്നാൽ തങ്ങളെ ഓൺലൈനിൽ അറിയിച്ചിട്ടുണ്ടെന്നും ദി ഹിന്ദുവിനോട് സംസാരിച്ച സിഎഫ്എ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോ അത്യാലി പറഞ്ഞു. സിഎസിഐഎം-ൻ്റെ പദ്ധതികളിലൊന്നാണ് സിഎഫ്എ. ” 2018-ലെയും 2019-ലെയും സാമ്പത്തിക റിപ്പോർട്ടുകളിലെ പിഴവുകളാണ് റദ്ധാക്കലിന് കാരണമായി ചൂണ്ടികാണിക്കുന്നത്. ഇത് ഒഴിവ് കഴിവായാണ് ഞങ്ങൾ കാണുന്നത്. ഏതെങ്കിലും തരത്തിൽ പിഴവുകളുണ്ടെങ്കിൽ, നേരത്തെ തന്നെ പരിഹരിക്കാൻ അവർക്ക് ഞങ്ങളോട് ആവശ്യപ്പെടാമായിരുന്നു. അപ്പോൾ ഞങ്ങളുടെ പിഴവല്ല മറിച്ച് പ്രവർത്തനമാണ് ഈ നടപടിയിലേക്ക് നയിച്ചതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.” അദ്ദേഹം ഹിന്ദുവിനോട് പ്രതികരിച്ചു.
” ഈ നടപടികൾ കൊണ്ടൊന്നും ഞങ്ങളെ തളർത്താനാവില്ല. ഞങ്ങൾ ജോലി തുടർന്നുകൊണ്ടിരിക്കും. പക്ഷെ ആ ജോലി തടസ്സപ്പെടുത്താൻ സർക്കാർ തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണ് എന്ന ധാരണ ഇനി ഞങ്ങൾക്കുണ്ടാകും. ഗാർഹിക സംഭാവനകൾ ഉൾപ്പെടുന്ന ജോലി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നൂതന മാർഗങ്ങൾ ഞങ്ങൾ കണ്ടെത്തും. എഫ്‌സിആർഎയ്‌ക്കപ്പുറം ഒരു ജീവിതമുണ്ട്, ” അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ജനുവരിയിൽ, ന്യൂഡൽഹിയിലെ പ്രമുഖ പൊതു നയ ഗവേഷണ സ്ഥാപനമായ സെൻ്റർ ഫോർ പോളിസി റിസർച്ചിൻ്റെ (സിപിആർ) എഫ്‌സിആർഎ രജിസ്‌ട്രേഷനും എംഎച്ച്എ റദ്ദാക്കിയിരുന്നു. 2015 മുതൽ, “ലംഘനങ്ങൾ” എന്ന് ചൂണ്ടികാണിച്ച് 16,000-ലധികം എൻജിഒകളുടെ എഫ്‌സിആർഎ രജിസ്ട്രേഷൻ കേന്ദ്രം റദ്ദാക്കിയിട്ടുണ്ട്. ബുധനാഴ്ച വരെ, രാജ്യത്ത് 15,946 ഓളം എഫ്സിആർഎ- രജിസ്റ്റർ ചെയ്ത എൻജിഒകൾ ഉണ്ട്. 2022 ജനുവരി 1-ന്, എംഎച്ച്എയുടെ അപേക്ഷകൾ പുതുക്കാൻ വിസമ്മതിച്ചതിനോ, അപേക്ഷിക്കാത്തതിനാലോ ഏകദേശം 6,000 എൻജിഒകൾക്ക് എഫ്‌സിആർഎ രജിസ്‌ട്രേഷൻ നഷ്‌ടമായിട്ടുണ്ട്. modi government cancelling FCRA of NGOs
Content summary; Centre cancels FCRA registration of NGO Centre for Financial Accountability