June 14, 2026 |
Share on

ചന്ദ്രബോസ് കൊലക്കേസിലെ നിര്‍ണായക തെളിവ് നശിപ്പിക്കപ്പട്ടു

അഴിമുഖം പ്രതിനിധി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊലപാതകക്കേസിലെ പ്രധാന തെളിവ് നശിപ്പിച്ചതായി സൂചന. അക്രമിക്കപ്പെടുന്ന സമയത്ത് ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് നശിപ്പിക്കപ്പെട്ടത്. ആശുപത്രി അധികൃതരാണ് വസ്ത്രം നശിപ്പിച്ചതെന്ന് പേരമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറയുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ പേരാമംഗലം സിഐ ചന്ദ്രബോസിന്റെ സഹോദരനെ അറിയിച്ചു. അതെസമയം അന്വേഷണ സംഘം തന്നെയാണ് തെളിവ് നശിപ്പിച്ചതെന്ന ആരോപണം ശക്തമായിട്ടുണ്ട്. നിര്‍ണായക തെളിവാകേണ്ട വസ്ത്രം നശിപ്പിക്കപ്പെട്ടത് കേസിന് തിരിച്ചടിയാകും. ആശുപത്രിയില്‍ നിന്ന് വസ്ത്രം വാങ്ങാതിരിക്കുകയും, ശാസ്ത്രീയ പരിശോധനക്ക് അയക്കാതിരിക്കുകയും ചെയ്തതില്‍ ദുരൂഹത […]

അഴിമുഖം പ്രതിനിധി

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊലപാതകക്കേസിലെ പ്രധാന തെളിവ് നശിപ്പിച്ചതായി സൂചന. അക്രമിക്കപ്പെടുന്ന സമയത്ത് ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് നശിപ്പിക്കപ്പെട്ടത്. ആശുപത്രി അധികൃതരാണ് വസ്ത്രം നശിപ്പിച്ചതെന്ന് പേരമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറയുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ പേരാമംഗലം സിഐ ചന്ദ്രബോസിന്റെ സഹോദരനെ അറിയിച്ചു.

അതെസമയം അന്വേഷണ സംഘം തന്നെയാണ് തെളിവ് നശിപ്പിച്ചതെന്ന ആരോപണം ശക്തമായിട്ടുണ്ട്. നിര്‍ണായക തെളിവാകേണ്ട വസ്ത്രം നശിപ്പിക്കപ്പെട്ടത് കേസിന് തിരിച്ചടിയാകും. ആശുപത്രിയില്‍ നിന്ന് വസ്ത്രം വാങ്ങാതിരിക്കുകയും, ശാസ്ത്രീയ പരിശോധനക്ക് അയക്കാതിരിക്കുകയും ചെയ്തതില്‍ ദുരൂഹത ഉയരുന്നുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×