June 26, 2026 |
Share on

‘എന്റെ വിലാപം ഈ ലോകമാകെ അലയടിക്കും’; ചാർലി കിർക്കിന്റെ ദൗത്യങ്ങൾ താൻ ഏറ്റെടുക്കുമെന്ന് ഭാര്യ

കിർക്ക് പോഡ്കാസ്റ്റുകൾ ചെയ്തിരുന്ന ഓഫിസിൽവച്ചാണ് എറിക്ക ആദ്യമായി പ്രതികരിച്ചത്

ഡൊണാൾഡ് ട്രംപിന്റെ അനുയായിയും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാർലി കിർക്ക് കൊല്ലപ്പെട്ടതിനുശേഷം ആദ്യമായി പ്രതികരിച്ച് ഭാര്യ എറിക്ക കിർക്ക്. ബുധനാഴ്ച യൂട്ടാ വാലി സർവകലാശാലയിൽ ബുധനാഴ്ച വിദ്യാർഥികളുമായി നടന്ന സംവാദത്തിനിടെയാണ് ചാർലി കിർക്ക് വെടിയേറ്റു മരിച്ചത്. ചാർലി പോഡ്കാസ്റ്റുകൾ ചെയ്തിരുന്ന ഓഫിസിൽവച്ചാണ് എറിക്ക ആദ്യമായി പ്രതികരിച്ചത്.

ചാർലി എന്നെയും കുട്ടികളെയും വളരെയധികം സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന്റെ കൊലയാളിയെ പിടികൂടാൻ പ്രയത്നിച്ച നിയമപാലകർക്ക് നന്ദി. എന്റെ ഉള്ളിൽ ആ കൊലയാളി കത്തിച്ച തീ എന്താണെന്ന് അയാൾക്ക് ഊഹിക്കാനാവില്ലെന്ന് എറിക്ക കിർക്ക് പറഞ്ഞു. അമേരിക്കയെ പിടിച്ചു കുലുക്കിയ ചാർലി കിർക്ക് കൊലപാതകത്തിലെ പ്രതിയെ പിടികൂടിയത് ഇന്നലെയാണ്. അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ അനുയായിയും തീവ്രവലതുപക്ഷ രാഷ്ട്രീയ പ്രചാരകനുമായ ചാർളി കിർക്കിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിലായതായി യൂട്ടാ ഗവർണർ സ്പെൻസർ കോക്സ് വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചത്. യൂട്ടായിലെ ടെയ്‌ലര്‍ റോബിൻസൺ ആണ്‌ പിടിയലായത്‌.

ഈ വിധവയുടെ നിലവിളി ലോകമെമ്പാടും ഒരു യുദ്ധകാഹളം പോലെ പ്രതിധ്വനിക്കും. ചാർലി പ്രസിഡന്റിനെ ഒരുപാട് സ്നേഹിച്ചിരുന്നു. എന്റെ ഭർത്താവ് ചെയ്തിരുന്ന ക്യാംപസ് ടൂർ, റേഡിയോ ഷോ, പോഡ്‌കാസ്റ്റ് എന്നീ ജോലികൾ ഞാൻ ഏറ്റെടുക്കും. അദ്ദേഹത്തിന്റെ പാരമ്പര്യം നശിക്കാൻ ഞാൻ ഒരിക്കലും അനുവദിക്കില്ല. അരാജകത്വവും അനിശ്ചിതത്വവും നിറഞ്ഞ ഈ ലോകത്ത്, അദ്ദേഹത്തിന്റെ ശബ്ദം ഞാൻ നിലനിർത്തും. ചെയ്ത എല്ലാ സഹായങ്ങൾക്കും പ്രസിഡന്റിന് നന്ദി എറിക്ക കിർക്ക് പറഞ്ഞു. ഭർത്താവ് തുടങ്ങി വച്ച ദൗത്യം പൂർത്തികരിക്കാനാണ് എറിക്കയുടെ തീരുമാനം ക്യാമ്പസ് ടൂറുകൾ തുടരുമെന്ന് എറിക്ക പറയുകയുണ്ടായി.

എറിക്ക കിർക്ക് തന്റെ ഭർത്താവിന്റെ ക്രിസ്തീയ മൂല്യങ്ങളെക്കുറിച്ചും ദീർഘനേരം സംസാരിച്ചു. താൻ ഏറ്റെടുത്തിരിക്കുന്ന പോരാട്ടം രാഷ്ട്രീയമല്ലെന്നും എല്ലാറ്റിനുമുപരി അത് ആത്മീയമാണെന്നും എറിക കിർക്ക് പറഞ്ഞു. അതേസമയം, ചാർലി കർക്കിനെ കൊലപ്പെടുത്തിയതിന് കസ്റ്റഡിയിലുള്ള ടൈലർ റോബിൻസണിന്റെ പേര് പ്രസംഗത്തിൽ പരാമർശിച്ചിട്ടില്ല. 2021 ൽ ചാർലി കിർക്കിനും എറിക്കയ്ക്കും മൂന്ന് വയസ്സുള്ള മകളും ഒരു വയസ്സുള്ള മകനുമുണ്ട്. മകൾ പിതാവിനെക്കുറിച്ച് അന്വേഷിക്കുന്നതും വേദനയോടെ എറിക്ക പങ്കിട്ടു.

content summary: ‘My mourning will be heard around the world’, Charlie Kirk’s wife, vowing to carry on his mission

Leave a Reply

Your email address will not be published. Required fields are marked *

×