June 04, 2026 |
Share on

‘അമ്മയാകാന്‍ പ്രായം ഒരു തടസ്സമല്ല’; 54-ാം വയസ്സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി നടി ബ്രിജിറ്റ് നീല്‍സണ്‍

39- കാരനായ മാറ്റിയ ടെസ്സിക്കും ബ്രിജിറ്റ് നീല്‍സണും പെണ്‍കുട്ടി പിറന്നത് ഇക്കഴിഞ്ഞ ജൂണില്‍ ആണ്.

അമ്മയാകാനും അച്ഛനാകാനും അനുവദിച്ചിട്ടുള്ള പ്രായവുമായി സമൂഹം വിലയിരുത്തുന്നുവെന്ന് നടിയും മോഡലുമായ ബ്രിജിറ്റ് നീല്‍സെന്‍. നടിയും മോഡലുമായ ബ്രിജിറ്റ് നീല്‍സെന് അറിയാം 54 വയസ്സായ തനിക്ക് ഈ പ്രായത്തില്‍ ഒരു കുട്ടിയുണ്ടായതില്‍ സമൂഹം ചിന്തിക്കുന്നത് എന്തെന്ന്? പക്ഷെ പ്രായമായ ഒരു പുരുഷന്‍ അച്ഛനാകുമ്പോള്‍ സമൂഹത്തിന് ഒരു കുഴപ്പവുമില്ലല്ലോ എന്നാണ് ബ്രിജിറ്റ് ചോദിക്കുന്നത്.

39- കാരനായ മാറ്റിയ ടെസ്സിക്കും ബ്രിജിറ്റ് നീല്‍സണും പെണ്‍കുട്ടി പിറന്നത് ഇക്കഴിഞ്ഞ ജൂണില്‍ ആണ്. ഈ ദമ്പതികളുടെ ആദ്യത്തെ കുഞ്ഞും ബ്രിജിറ്റ് നീല്‍സന്റെ അഞ്ചാമത്തെ കുട്ടിയുമാണ് ഫ്രിദ. 14 വര്‍ഷം മുന്‍പ് ആരംഭിച്ച IVF ചികിത്സയിലൂടെയാണ് താന്‍ വീണ്ടും ഗര്‍ഭിണിയായതെന്ന് അവര്‍ പറയുന്നു. അമേരിക്കന്‍ മാസികയായ പീപ്പിളി(people)ന് നല്‍കിയ അഭിമുഖത്തിലാണ് ബ്രിജിറ്റ് തന്റെ ‘വൈകിയ’ പ്രായത്തിലെ പ്രസവഅനുഭവങ്ങള്‍ പങ്കുവെച്ചത് ഇങ്ങനെയാണ്-

‘എനിക്ക് വല്ലാതെ പ്രായമായെന്നും, ഈ പ്രായത്തില്‍ എങ്ങനെ പ്രസവിക്കുമെന്നുള്ള ധാരണകളാണ് നിരവധി സ്ത്രീകള്‍ ചോദിച്ചതും പറഞ്ഞതും. പക്ഷെ 60-ഉം 70-ഉം വയസുള്ള പുരുഷന്മാര്‍ക്ക് ആദ്യത്തെ കുട്ടി ആ പ്രായത്തില്‍ ജനിക്കുന്നത് ഒരു പ്രശ്‌നവുമല്ല. മറ്റുള്ളവരെ ബോധ്യപ്പെടുത്താനല്ല, എന്റെ ഇഷ്ടത്തിനും സംതൃപ്തിക്കും വേണ്ടിയല്ലേ ഞാന്‍ അമ്മയായത്? ഇതെന്റെ ജീവിതമാണെന്ന സത്യം കുറ്റപ്പെടുത്തിന്നുവര്‍ മനസിലാക്കുന്നില്ല’.

2006-ലാണ് നീല്‍സണ്‍-ബ്രിജിറ്റ് ദമ്പതികള്‍ വിവാഹിതരായത്. ഇത്രയും വര്‍ഷക്കാലത്തെ ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷിച്ച നിമിഷമാണ് ഫ്രിദയുടെ ജനനം എന്ന് അവര്‍ പറയുന്നു. ഒരു പ്രായം കഴിഞ്ഞാല്‍ അമ്മയാകണമെന്നുള്ള മോഹം ഒതുക്കിവെച്ച് ജീവിക്കുന്ന സ്ത്രീകള്‍ക്ക് താന്‍ ഒരു മാതൃകയാകണമെന്നാണ് താരത്തിന്റെ ആഗ്രഹം.

‘എല്ലാം സാധ്യമാണ്. വേണ്ടത്, അവനവന് വേണ്ടി ജീവിക്കണം എന്നത് മാത്രം’- അമ്മയാകാന്‍ പ്രായം ഒരു തടസമാണെന്ന് കരുതരുതെന്നതാണ് നീല്‍സണിന്റെ ഉപദേശം. 33 വയസ്സുള്ള ജൂലിയന്‍ വിന്‍ഡിങ്(Julian Winding), 28കാരന്‍ കില്ലിയന്‍ ഗാസ്റ്റിനെ(Killian Gastineau), 23 വയസുള്ള ഡഗ്ലസ് മേയര്‍ (Douglas Meyer), റൗള്‍ മേയര്‍ ജൂനിയര്‍ (Raoul Meyer Jr-23) എന്നിവരും ബ്രിജിറ്റിന്റെ മക്കളാണ്.

ഹോളിവുഡ് സൂപ്പര്‍താരം സില്‍വെസ്റ്റര്‍ സ്റ്റാലോണിന്റെ മുന്‍ഭാര്യ ആയിരുന്നു ബ്രിജിറ്റ് നീല്‍സണ്‍. റെഡ് സോഞ്ജ (Red Sonja), റോക്കി(Rocky IV) തുടങ്ങി നിരവധി ചിത്രങ്ങളില്‍ ബ്രിജിറ്റ് അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×