UPDATES

സിനിമാ വാര്‍ത്തകള്‍

ഐശ്വര്യ റായിക്ക് പോലും ഡ്യൂപ്പ് ഉണ്ടായിട്ടുണ്ട്; നടിക്ക് ഡ്യൂപ്പിനെ വച്ചതില്‍ തെറ്റില്ലെന്നു സംവിധായകന്‍ ആലപ്പി അഷറഫ്

സംവിധായകനും നിര്‍മാതാവിനും ഇതിനെല്ലാമുള്ള അവകാശം ഉണ്ടെന്ന നിയമം ഉണ്ടെന്നാണ് ആലപ്പി അഷറഫ് പറയുന്നത്

അനുവാദമില്ലാതെ തന്റെ ശരീരഭാഗങ്ങളെന്ന രീതിയില്‍ ഡ്യൂപ്പിനെവച്ച് ഷൂട്ട് ചെയ്‌തെന്ന പേരില്‍ നടി മേഘ്‌ന നായര്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരേ(ലാല്‍ ജൂനിയര്‍) നല്‍കിയിരിക്കുന്ന പരാതി നിയമം അറിയാതെയുള്ളതാണെന്നു സംവിധായകന്‍ ആലപ്പി അഷറഫ്. നടിക്ക് ഡ്യൂപ്പിനെവച്ചത് കുറ്റമല്ലെന്നാണ് ആലപ്പി അഷറഫ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ധാരാളം പണം മുടക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ പടത്തിന്റെ വിജയത്തിനായ് സംവിധായകനും നിര്‍മ്മാതാവിനും എതു തരം മറ്റങ്ങളും വരുത്താമെന്നും ഇതില്‍ പങ്കെടുക്കുന്നവരെയെല്ലാം നിര്‍മ്മാതാവ് ഹയര്‍ചെയ്യുന്നവരാണെന്നും വള്‍ഗാരിറ്റിയെ പറ്റി തീരുമാനിക്കുന്നത് സെന്‍സര്‍ ബോര്‍ഡ് ആണെന്നുമാണ് അഷറഫ് പറയുന്നത്. സുപ്രിം കോടതി വിധി പ്രകാരം സംവിധായകന് സിനിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ അനുവാദം ഉണ്ടെന്നും അദ്ദേഹം പറയുന്നു.

ആലപ്പി അഷറഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

നടിക്കു ഡൂപ്പിനെ വെച്ചത് കുറ്റമോ..?
സിനിമായെക്കുറിച്ച് ലക്ഷ്മികാന്ത് പ്യാരിലാല്‍ കേസില്‍ സുപ്രീംകോടതി വിധിയില്‍ പറയുന്നത്… സിനിമ industry യാണ്. ധാരാളം പണം മുടക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ പടത്തിന്റെ വിജയത്തിനായ് സംവിധായകനും നിര്‍മ്മാതാവിനും എതു തരം മറ്റങ്ങളും വരുത്താം.. ഇതില്‍ പങ്കെടുക്കുന്നവരെയെല്ലാം നിര്‍മ്മാതാവ് ഹയര്‍ ചെയ്യുന്നവരാണ്. പിന്നെ വള്‍ഗാരിറ്റിയെ പറ്റി തീരുമാനിക്കുന്നത് സെന്‍സര്‍ ബോര്‍ഡ് ആണ്. അതില്‍ അഭിനയിച്ചവരല്ല. പണം കിട്ടാനുണ്ട് എന്നു പറഞ്ഞാലും കൃത്യമായ agreement വേണം. ഇതാണ് നിയമം.
സിനിമാ ഉണ്ടായ കാലം മുതല്‍ ഇന്നുവരെ ഡുപ്പുകളെ ഉപയോഗിക്കാറുണ്ടു. ഐശ്വര്യ റോയ്ക്ക് പോലും സിനിമയില്‍ ചില സീക്വന്‍സില്‍ ഡ്യൂപ്പ് ചെയ്തിട്ടുണ്ട്.
അത് പല സഹചര്യമനുസരിച്ചാണ്. റിസ്‌ക് Shots , ചില സാഹചര്യങ്ങളില്‍ വന്‍ താരനിര കോമ്പിനേഷന്‍ സീക്വന്‍സില്‍ വല്യ പ്രാധാന്യമില്ലാത്ത ഒരാള്‍ വന്നില്ലങ്കില്‍ അവരുടെ dress ല്‍ ഡ്യൂപ്പിനെ വെക്കാറുണ്ട്. ഇല്ലങ്കില്‍ നിര്‍മ്മാതാവിന് വന്‍ നഷ്ടം വരാം. ഇതിനൊക്കെയുള്ള അവകാശം സംവിധായകനുണ്ട്..
പലര്‍ക്കും ഈ നിയമങ്ങളൊന്നും അറിയില്ല… അഭിനയം മാത്രമല്ല കഥ ഭാഗങ്ങള്‍ ,ഗാനത്തിന്റെ വരികള്‍ പലതും അനുയോജ്യമല്ലങ്കില്‍ മറ്റാനുള്ള അധികാരം സംവിധായകനുണ്ടു. പിന്‍ബലമായ് സുപ്രിം കോടതി വിധി ഉണ്ടെന്നുള്ള വിവരം പലര്‍ക്കും അറിയില്ല…
(സമാനമായ കേസ് നടത്തി വിജയിച്ച അനുഭവമുള്ള ആളാണ് ഞാന്‍ .)
Alleppey Ashraf

"</p

Share on

മറ്റുവാര്‍ത്തകള്‍