June 04, 2026 |

‘സോളോ’യിലെ ദുല്‍ഖര്‍ സല്‍മാന്റെ വിത്യസ്ത ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ പുറത്തായി

‘സോളോ’-യുടെ മൂന്നാം ഷെഡ്യൂള്‍ ലോക്കേഷനില്‍ നിന്നാണ് ദുല്‍ഖറിന്റെ പുതിയ ലുക്ക് പുറത്തായത്

ഫ്രീക്ക് ലുക്കിലുള്ള ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. ബോളിവുഡിലെ മലയാളിസംവിധായകന്‍ ബിജോയ് നമ്പ്യാരുടെ പുതിയ ചിത്രം സോളോയിലെ ഗെറ്റപ്പാണ് ഇപ്പോള്‍ തരംഗമാകുന്നത്. മുടി നീട്ടി വളര്‍ത്തി പിന്നില്‍ അലസമായി കെട്ടിവച്ച്, താടിവളര്‍ത്തി ലോക്കേഷനില്‍ നില്‍ക്കുന്ന ദുല്‍ഖറിന്റെ ചിത്രങ്ങളാണ് പുറത്ത് എത്തിയിരിക്കുന്നത്. ‘സോളോ’-യുടെ മൂന്നാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു. ഈ ലോക്കേഷനില്‍ നിന്നാണ് ദുല്‍ഖറിന്റെ പുതിയ ലുക്ക് പുറത്തായത്.

മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന പ്രണയ ചിത്രത്തിലെ നായിക ധന്‍സികയാണ്. ആന്‍ അഗസ്റ്റിന്‍, ശ്രുതി ഹാസന്‍, ആരതി വെങ്കിടേഷ്, ആശ ജയറാം തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ടെന്നാണ് വിവരം. ബിജോ നമ്പ്യാരുടെ നിര്‍മാണകമ്പനിയായ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിസും സംയുക്തമായാണു ചിത്രം നിര്‍മിക്കുന്നത്. ദുല്‍ഖറിന്റെ ഫ്രീക്ക് ചിത്രങ്ങള്‍ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×