UPDATES

വീഡിയോ

വിനീത് ശ്രീനിവാസന്‍ നായകന്‍; ‘മനോഹരം’ സോംഗ് ടീസര്‍ പുറത്തിറങ്ങി

ചിത്രത്തിലെ ആദ്യ സോംഗ് ടീസര്‍ പുറത്തിറങ്ങി.

                       

അന്‍വര്‍ സാദിഖും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘മനോഹരം’. സാങ്കേതീക വിദ്യയുടെ കടന്നുവരവോടെ തൊഴില്‍ ഭീഷണി നേരിടുന്ന ഒരു ആര്‍ടിസ്റ്റായിട്ടാണ് വിനീത് ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ ആദ്യ സോംഗ് ടീസര്‍ പുറത്തിറങ്ങി.

സഞ്ജീവ് ടിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. അപര്‍ണ ദാസ്, ഹരീഷ് പേരടി, ഇന്ദ്രന്‍സ്, കലാരഞ്ജിനി, സംവിധായകരായ വി കെ പ്രകാശ്, ജൂഡ് ആന്തണി ജോസഫ്, ബേസില്‍ ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാലക്കാട് ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കല്‍, സുനില്‍ എകെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍