സിമി ഗെയര്‍വാളുമായുള്ള വിനോദ് ഖന്നയുടെ ടിവി അഭിമുഖം ഏറെ ശ്രദ്ധ പിടിച്ച് പറ്റിയ ഒന്നാണ്. വിനോദ് ഖന്നയുടെ നിര്യാണത്തിന് പിന്നാലെ ഈ അഭിമുഖം വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഭാര്യ കവിതയോടൊപ്പമാണ് വിനോദ് ഖന്ന അഭിമുഖത്തില്‍ പങ്കെടുത്തത്.
താന്‍ സിനിമ രംഗത്തും ജീവിതത്തിലും അനുഭവിച്ച കഷ്ടപ്പാടുകള്‍, ആത്മീയ ജീവിതം, രാഷ്ട്രീയം – ഇതെല്ലാം വിനോദ് ഖന്ന സിമി ഗെയര്‍വാളുമായി സംസാരിച്ചു. ഒരു നടനെന്നോ താരമെന്നോ ഉള്ളതിന്റെ അപ്പുറത്തേയ്ക്ക് തന്റെ നിലപാടുകള്‍ പങ്ക് വച്ചു. അഭിമുഖത്തിന്റെ വീഡിയോ കാണാം.