June 06, 2026 |
Share on

നവാസുദീന്‍ സിദ്ദിഖി: നാല് ചിത്രങ്ങള്‍, അമ്പരപ്പിക്കുന്ന നാല് വേഷപകര്‍ച്ചകള്‍

തന്റെ പുതിയ നാല് സിനിമകളില്‍ തീര്‍ത്തും വ്യത്യസ്തമായ രൂപങ്ങളിലും സ്വഭാവത്തിലുമുള്ള നാല് കഥാപാത്രങ്ങളെയാണ് നവാസുദീന്‍ അവതരിപ്പിക്കുന്നത്.

രാജ്യത്തെ ഏറ്റവും പ്രതിഭാധനരായ നടന്മാരുടെ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്യുന്ന ഓരോ കഥാപാത്രങ്ങളും പൂര്‍ണതയോടെ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള നടനാണ് നവാസുദീന്‍ സിദ്ദിഖി. തന്റെ പുതിയ നാല് സിനിമകളില്‍ തീര്‍ത്തും വ്യത്യസ്തമായ രൂപങ്ങളിലും സ്വഭാവത്തിലുമുള്ള നാല് കഥാപാത്രങ്ങളെയാണ് നവാസുദീന്‍ അവതരിപ്പിക്കുന്നത്. ട്വിറ്ററിലാണ് പുതിയ നാല് കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

എഴുത്തുകാരന്‍ സാദത്ത് ഹസന്‍ മന്റോയുടെ ജീവിതം പറയുന്ന നന്ദിത ദാസിന്റെ മന്റോയില്‍ കേന്ദ്ര കഥാപാത്രമായി നവാസുദീന്‍ എത്തുന്നു. ശ്രീദേവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോം എന്ന ചിത്രത്തില്‍ കഷണ്ടിയുള്ള രൂപമാണ് നവാസുദീന്റെ കഥാപാത്രത്തിന്. മുന്ന മൈക്കിള്‍ എന്ന ചിത്രത്തില്‍ സ്‌പോര്‍ട്‌സ് ഷൂവും സണ്‍ ഗ്ലാസും ലെതര്‍ ജാക്കറ്റുമെല്ലാം അണിഞ്ഞിരിക്കുന്നു. ബദുമൊഷായ് ബന്ദൂകാബാസ് എന്ന ചിത്രത്തില്‍ നവാസുദീന് വാടകക്കൊലയാളിയുടെ വേഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *

×