ജനപ്രിയ സിനിമയായ മൈൻക്രാഫ്റ്റ് സിനിമ കാണുന്നതിൽ നിന്നും പ്രേക്ഷകരെ പിന്തിരിപ്പിക്കുന്ന ടിക് ടോക്ക് ട്രെൻഡിന്റെ ഭാഗമാകുന്നവരെ പുറത്താക്കുമെന്ന് സിനിമ നിർമാതാക്കൾ മുന്നറിയിപ്പ് നൽകി. സിനിമയ്ക്കിടെ പ്രേക്ഷകർ തിയേറ്ററിനകത്ത് ബഹളമുണ്ടാക്കുകയും ആർപ്പുവിളിക്കുകയും പോപ്‌കോൺ എറിയുകയും ചെയ്യുന്നതാണ് ടിക് ടോക്കിലെ പുതിയ ട്രെൻഡ്. ജാക്ക് ബ്ലാക്ക് ”ചിക്കൻ ജോക്കി” എന്ന് ഉറക്കെ വിളിക്കുമ്പോൾ ഒരു കോഴിക്ക് മുകളിൽ കുഞ്ഞ് സോമ്പി പ്രത്യക്ഷപ്പെടുന്നു ഈ അവസരത്തിലാണ് ആളുകൾ ആർപ്പ് മുഴക്കുന്നത്.Minecraft chicken jokey trend
ടിക് ടോക്കിൽ ”ചിക്കൻ ജോക്കി” എന്ന ട്രെൻഡ് വൈറലായിക്കൊണ്ടിരിക്കെ ലോകമെമ്പടും മൈൻക്രാഫ്റ്റ് പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിൽ ആളുകളുടെ അച്ചടക്കലംഘനം കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് തിയേറ്ററുകൾ.
യുകെ വിറ്റ്‌നിയിലെ സിനിവേൾഡ്, സിഡ്മൗത്തിലെ റാഡ്‌വേ, ഫെയർഹാമിലെ റീൽ എന്നിവയുൾപ്പെടെ നിരവധി തിയേറ്ററുകൾ പ്രദർശനം തടസപ്പെടുത്തുന്ന രീതിയിലുള്ള ആഘോഷങ്ങളെ വിലക്കിയിട്ടുണ്ട്. അതേസമയം ന്യൂടൗണിലുള്ള റീജന്റ്, പ്രേക്ഷകരുടെ ആരവങ്ങൾ അതിരുകടന്നാൽ സിനിമ നിർത്തിവയ്ക്കുന്നതിനുള്ള ”സീറോ ടോളറൻസ് സമീപനം” സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ആർപ്പുവിളിക്കുകയും മറ്റുള്ളവർക്ക് അസ്വസ്ഥതകളുണ്ടാക്കുകയോ ചെയ്യുന്ന എല്ലാവരെയും തിയേറ്ററിനുള്ളിൽ നിന്നും നീക്കം ചെയ്യുമെന്നും അവർക്ക് പണം തിരികെ നൽകില്ലെന്നുമാണ് വിറ്റ്‌നി സിനി വേൾഡിന്റെ നിലപാട്. ടിക് ടോക്കിൽ ട്രെൻഡിന്റെ ഭാഗമാകുന്നതിന് ആളുകൾ തിയേറ്ററിന്റെ സമാധാന അന്തരീക്ഷം ഇല്ലാതാക്കരുതെന്നും എല്ലാവരും ആസ്വദിച്ച് സിനിമ സ്വയം കാണാനും മറ്റുള്ളവർക്ക് കാണാനുമുള്ള അവസരമുണ്ടാക്കി നൽകണമെന്നും റാഡ്‌വേ സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകി.
ബോക്‌സ്ഒഫീസിൽ മൈൻക്രാഫറ്റ് എന്ന സിനിമ നേടിയത് അപ്രതീക്ഷിത വിജയമായിരുന്നു. വടക്കേ അമേരിക്കയിലെ ഒരു വീഡിയോ ഗെയിം അഡാപ്‌റ്റേഷനായ സിനിമ വാരാന്ത്യത്തിലെ ഏറ്റവും മികച്ച ഓപ്പണിങ്ങാണ് നേടിയത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നായി 314 മില്യണാണ് ചിത്രം കരസ്ഥമാക്കിയത്. ആദ്യ പ്രതികരണങ്ങൾ സിനിമയെ അൽപം തളർത്തിയെങ്കിലും ചെറുപ്പക്കാർ ചിത്രത്തെ ഏറ്റെടുത്തു.Minecraft chicken jokey trend
content summary; Cinemas Warn Minecraft Movie Fans Over Disruptive ‘Chicken Jockey’ TikTok Trend
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.