June 04, 2026 |
Share on

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ മർദിച്ച് യുവാവ്; ആക്രമണം പൊതുജന സമ്പർക്ക പരിപാടിയ്ക്കിടെ

യുവാവ് മുഖ്യമന്ത്രിയെ തല്ലുകയും മുടിക്ക് പിടിക്കുകയും ചെയ്തെന്ന് ബിജെപി നേതാക്കൾ

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ പൊതുജന സമ്പർക്ക പരിപാടിയായ ‘ജൻ സുനവായ്’ക്കിടയിൽ ആക്രമണം. സിവിൽ ലൈൻസിലെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന പ്രതിവാര യോഗത്തിനിടെയാണ് സംഭവം. ഒരു യുവാവ് മുഖ്യമന്ത്രിയെ തല്ലുകയും മുടിക്ക് പിടിക്കുകയും ചെയ്തെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.

30 വയസ്സിനടുത്ത് പ്രായമുള്ള ഒരു യുവാവാണ് ആക്രമണം നടത്തിയത്. ഇയാൾ മുഖ്യമന്ത്രിക്ക് ഒരു പരാതി നൽകാനെന്ന വ്യാജേനയാണ് അടുത്തെത്തിയതെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ഉച്ചത്തിൽ സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത ശേഷം ഇയാൾ മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.

ആക്രമണത്തിന് പിന്നാലെ മുഖ്യമന്ത്രിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ മുഖ്യമന്ത്രിയുടെ സുരക്ഷാ വിഭാഗം ‘ഗുരുതരമായ ശാരീരിക ആക്രമണം’ എന്നാണ് വിശേഷിപ്പിച്ചത്. സംഭവത്തിൽ ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ ഞെട്ടൽ രേഖപ്പെടുത്തുകയും ഉത്തരവാദിത്തം ആവശ്യപ്പെടുകയും ചെയ്തു. ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.

മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായ ആക്രമണം ദൗർഭാഗ്യകരമായ സംഭവമാണെന്ന് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് പ്രതികരിച്ചു. ഡൽഹിയിലെ സ്ത്രീ സുരക്ഷയെ ബാധിക്കുന്നതാണ് സംഭവം. ഡൽഹിയിലെ മുഖ്യമന്ത്രിക്ക് പോലും സുരക്ഷ ഇല്ലെങ്കിൽ എങ്ങനെയാണ് മറ്റു സ്ത്രീകൾ സുരക്ഷിതരാവുക എന്നും ദേവേന്ദർ യാദവ് പ്രതികരിച്ചു.

content summary: CM Rekha Gupta attacked during public hearing at her residence

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×