ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയേയും നിലവില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയേയും സോഷ്യല്‍ മീഡിയ നന്നായി ട്രോളിയിട്ടുണ്ട് പലപ്പോഴും. എന്നാല്‍ മുഖ്യമന്ത്രി മോദി, പ്രധാനമന്ത്രി മോദിയെ ട്രോളുന്നത് കണ്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ കാണാം.
ഈ പണം ഏതെങ്കിലും പാര്‍ട്ടിയുടേതോ ഗവണ്‍മെന്‌റിന്‌റേതോ അല്ല. ഇത് ജനങ്ങളുടെ പണമാണ് – ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ഇങ്ങനെ പറഞ്ഞപ്പോള്‍ കേട്ട് നിന്ന ജനങ്ങള്‍ കയ്യടിച്ചു. നിങ്ങള്‍ പറയുന്നു നിങ്ങള്‍ പണം തന്നു എന്ന്, ആ പണം നിങ്ങളുടെ അമ്മാവന്‌റെ വകയാണോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത് – ഗുജറാത്തിന് 10,000 കോടി രൂപയുടെ ഫണ്ട് നല്‍കിയതായുള്ള അന്നത്തെ യുപിഎ സര്‍ക്കാരിന്‌റെ അവകാശവാദത്തെക്കുറിച്ചാണ് മോദി പറഞ്ഞത്. ഇത് ഭാവിയില്‍ തിരിച്ചടിക്കുമെന്ന് അന്ന് മോദി കരുതിക്കാണില്ല.
ലക്‌നൗവില്‍ ബിജെപിയുടെ പരിവര്‍ത്തന്‍ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി. ഡല്‍ഹിയില്‍ ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കിയതിന് ശേഷം ഓരോ വര്‍ഷവും ഒരു ലക്ഷം കോടി രൂപ വീതം യുപി സര്‍ക്കാരിന് കൊടുക്കുന്നുണ്ട്. ഒരു ലക്ഷം കോടി രൂപ ഒരു ചെറിയ തുകയല്ല. ഇതുവരെ 2.5 ലക്ഷം കോടി കൊടുത്തു – മോദി പറഞ്ഞു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പറഞ്ഞ കാര്യത്തിന് കടകവിരുദ്ധമായതാണ് ഇത്.
മാത്രമല്ല സംസ്ഥാനത്തിന് ആവശ്യമായ ഫണ്ട് കിട്ടിയില്ലെന്ന് കാണിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് കത്തയച്ചിരുന്നു എന്നത് മറ്റൊരു വസ്തുത. പല പദ്ധതികള്‍ക്കും ഫണ്ട് കിട്ടിയില്ലെന്നും നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനുണ്ടായ വരുമാന നഷ്ടം പരിഹരിക്കാന്‍ നഷ്ടപരിഹാരം നല്‍കണമെന്നും അഖിലേഷ് യാദവ് കത്തില്‍ വ്യക്തമാക്കിയിരുന്നു.
മോദിയുടെ പ്രസംഗത്തിന്‍റെ വീഡിയോകള്‍:
This post was last modified on January 5, 2017 4:21 pm
Leave a Comment