February 14, 2025 |

ക്ലാസിനിടയില്‍ മൂന്നാം നിലയില്‍ നിന്നു ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

ആന്ധ്രാപ്രദേശിലാണ് സംഭവം

ആന്ധ്രാപ്രദേശില്‍ കോളേജ് വിദ്യാര്‍ത്ഥി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

നാരായണ കോളേജിലെ വിദ്യാര്‍ത്ഥി രാവിലെ 10.15ന് ക്ലാസ് മുറിയില്‍ നിന്ന് ഇറങ്ങി ലെഡജിലെത്തുകയും മൂന്നാം നിലയില്‍ നിന്ന് ചാടുകയും ചെയ്യുകയായിരുന്നു.

ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ കുട്ടി കെട്ടിടത്തില്‍ ക്ലാസ്‌റൂമില്‍നിന്ന് ഇറങ്ങി പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. പിന്നാലെ സഹപാഠികള്‍ എത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാനിടയായ കാരണം വ്യക്തമല്ല, അന്വേഷണം പുരോഗമിക്കുകയാണ്.

content summary; college student jump off from 3rd floor in Andhra

×