April 20, 2025 |

പണം വാങ്ങി പറ്റിച്ചു, വിളിച്ചാല്‍ ഫോണും എടുക്കുന്നില്ല; പാതിവില തട്ടിപ്പില്‍ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനെതിരെ പരാതി

59,500 രൂപ കൈവശപ്പെടുത്തി കബളിപ്പിച്ചുവെന്നാണ് പരാതി

പാതിവില തട്ടിപ്പില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണനെതിരെ പൊലീസില്‍ പരാതി. എടത്തല സ്വദേശിനിയായ ഗീത സോമനാഥാണ് പരാതി നല്‍കിയിരിക്കുന്നത്. എഎന്‍ രാധാകൃഷ്ണന്റെ ‘സൈന്‍’ എന്ന സംഘടനയുടെ പേരില്‍ പാതിവിലയ്ക്ക് ടൂ വീലര്‍ നല്‍കാമെന്ന് പറഞ്ഞ് പരാതിക്കാരിയില്‍ നിന്നും 59,500 രൂപ കൈവശപ്പെടുത്തി കബളിപ്പിച്ചുവെന്നാണ് പരാതി. complaint against an radhakrishnan in half proce scam 

പണം നല്‍കി ഒരു വര്‍ഷമായിട്ടും സൈന്‍ സംഘടന പണമോ വാഹനമോ നല്‍കിയിട്ടില്ല. പല പ്രാവശ്യം ഇതിനായി എഎന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചെങ്കിലും ഓരോ അവധി പറഞ്ഞ് നീട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്നും ഗീത പരാതിയില്‍ വ്യക്തമാക്കുന്നു. കൂടാതെ ഏലൂരിലും, പെരുമ്പാവൂരിലും ‘സൈന്‍’ ന്റെ പേരില്‍ നടന്ന ചടങ്ങുകളിലും വാഹനത്തിന്റെ ടോക്കണ്‍ ആണെന്ന് പറഞ്ഞ് ഒരു സര്‍ട്ടിഫിക്കറ്റ് തന്ന് പറ്റിക്കുകയായിരുന്നുവെന്നും നിലവില്‍ എഎന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഫോണ്‍ എടുക്കുന്നില്ലെന്നും പരാതിക്കാരി വ്യക്തമാക്കുന്നു.

2024 മാര്‍ച്ച് പത്തിനായിരുന്നു എടത്തല കുഞ്ചാട്ടുകര ദേവി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വച്ച് സാമൂഹിക സംരംഭകത്വ വികസന പദ്ധതി എന്ന പേരില്‍ സ്ത്രീ ശാക്തീകരണത്തിനായി വനിതകള്‍ക്ക് ഇരുചക്ര വാഹനം എന്ന പരിപാടി നടത്തിയത്. പരിപാടിയുടെ ഉദ്ഘാടകനായിരുന്നു എഎന്‍ രാധാകൃഷ്ണന്‍. ഈ പരിപാടിയില്‍ വച്ചായിരുന്നു ഹോണ്ടയുടെ ഡിയോ ടൂ വീലറിനായി 59,500 രൂപ നല്‍കിയതെന്നും ഗീത പരാതിയില്‍ വ്യക്തമാക്കുന്നു.

എഎന്‍ രാധാകൃഷ്ണന് പുറമെ നാട്ടിലെ അറിയപ്പെടുന്നവര്‍ ഉള്‍പ്പെടെ ചടങ്ങില്‍ ഉണ്ടായിരുന്നത് കൊണ്ടാണ് വിശ്വസിച്ച് പണം നല്‍കിയതെന്നും പരാതിക്കാരി പറയുന്നു. എടത്തല പഞ്ചായത്തില്‍ നൂറിലധികം പേരാണ് തട്ടിപ്പിന് ഇരയായതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ അനന്തു കൃഷ്ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് എഎന്‍ രാധാകൃഷ്ണന്‍ പ്രസിഡന്റായ ‘സൈന്‍’ 42 കോടി രൂപ നല്‍കിയതിന്റെ ബാങ്ക് രേഖ ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയതായി അനന്തുകൃഷ്ണനും മൊഴി നല്‍കിയിട്ടുണ്ട്. അനന്തുവിന്റെ ജീവനക്കാരും ഇത്തരത്തില്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് എഎന്‍ രാധാകൃഷ്ണന്റെ മൊഴി എടുക്കാനിരിക്കെ കഴിഞ്ഞദിവസം അദ്ദേഹം ദുബായിലേക്ക് പോയിരുന്നു. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ സായി ഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിന്റെ അറസ്റ്റിന് പിന്നാലെയായിരുന്നു രാധാകൃഷ്ണനോട് മൊഴി നല്‍കാന്‍ ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ‘സൈന്‍’ സംഘടന വഴി തട്ടിപ്പിന് ഇരയായവര്‍ക്ക് പണമോ വാഹനമോ തിരികെ നല്‍കുന്നതിനായി പണം കണ്ടെത്തുന്നതിനാണ് തന്റെ വിദേശയാത്ര എന്നായിരുന്നു രാധാകൃഷ്ണന്റെ വിശദീകരണം.complaint against an radhakrishnan in half proce scam 

Content Summary: complaint against an radhakrishnan in half proce scam

Leave a Reply

Your email address will not be published. Required fields are marked *

×