June 04, 2026 |

‘സൈബര്‍ ആക്രമണം’; വിഡി സതീശന്‍ പറഞ്ഞ മനോരോഗികള്‍ സ്വന്തം അണികള്‍

സൈബർ ആക്രമണങ്ങളോട് കോൺഗ്രസിന് എന്നും വിയോജിപ്പ്‌

രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച ഉമാ തോമസ് എംഎൽഎ ഉൾപ്പെടെയുള്ള വനിതാ കോൺഗ്രസ് നേതാക്കൾക്കെതിരെ സൈബർ ഇടങ്ങളിൽ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്ത്രീകൾക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് ഒരുതരം മാനസികരോഗമാണെന്ന് വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. സൈബർ ആക്രമണങ്ങളോട് കോൺഗ്രസിന് എന്നും വിയോജിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ക്ക് നേരെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും സോഷ്യല്‍ മീഡിയകളിലുമായി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടക്കുന്നത്.

സൈബർ ആക്രമണത്തിന് കോൺഗ്രസ് എതിരാണെന്ന് പ്രതിപക്ഷ നേതാവ് ആവർത്തിച്ച് പറയുമ്പോൾ, കോൺഗ്രസിലെ ഒരു വലിയ വിഭാഗം അണികൾക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കേണ്ടതാണെന്നാണ് വ്യക്തമാക്കുന്നത്. ഇതിനായി പ്രതിപക്ഷ നേതാവ് തന്നെ മുൻകൈയെടുക്കണം. സ്വന്തം പാർട്ടിയിലെ മാനസികരോഗികളായ ആളുകൾക്ക് ആദ്യം ചികിത്സ നൽകുകയാണ് കോൺഗ്രസ് ചെയ്യേണ്ടത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതികരിച്ച ഉമാ തോമസ് എം.എൽ.എയ്ക്ക് പുറമെ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, യൂത്ത് കോൺഗ്രസ് നേതാവ് താര ടോജോ അലക്സ് എന്നിവര്‍ക്കെതിരെയാണ് സൈബർ ആക്രമണം രൂക്ഷമായി നടക്കുന്നത്. എന്നാൽ, താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഉമ തോമസ് അഴിമുഖത്തോട് പ്രതികരിച്ചു.

”എനിക്കൊപ്പം ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനം നില്‍ക്കും. രാഹുലിന്റെ കാര്യത്തില്‍ പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞു. സൈബര്‍ ആക്രമണത്തില്‍ നിയമനടപടി സ്വീകരിക്കില്ല. ബാക്കി കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കും” ഉമ തോമസ് വ്യക്തമാക്കി.

” ദേ തള്ളേ അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരുന്നോളണം. കോലും നീട്ടിപ്പിടിച്ചവര്‍ക്ക് നേരെ വായ തുറക്കാന്‍ നില്‍ക്കരുത്… മൈന്റ് ഇറ്റ്”, ” നിന്റെ ഭര്‍ത്താവ് അടക്കമുള്ളവര്‍ ചേര്‍ന്ന് 2021 ല്‍ നശിപ്പിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിന് വെള്ളവും വളവും നല്‍കി വളര്‍ത്തിയത് രാഹുലാണ്”, ‘ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കണ്ട, തോല്‍പിക്കും വീട്ടില്‍ അടങ്ങി കഴിഞ്ഞോ”, ”കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് വീണപ്പോള്‍ ചത്താല്‍ മതിയായിരുന്നു”, രാഹുല്‍ യൂണിറ്റ് തലം മുതല്‍ പ്രവര്‍ത്തിച്ചാണ് എം.എല്‍.എ പദം വരെ എത്തിയതെന്നും അല്ലാതെ ഉമ തോമസിനെ പോലെ പി.ടി. തോമസ് എന്ന മഹാനായ നേതാവിന്റെ വിധവയായത് കൊണ്ട് ജനപ്രതിനിധിയായത് പോലെയല്ല” ഇത്തരത്തിലാണ് ഉമാ തോമസിനെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം നടക്കുന്നത്.

രാഹുലിനെ പുറത്താക്കാനുള്ള ആർജവം കോൺഗ്രസ് നേതാക്കൾ കാണിക്കണമെന്നും, രാഹുലിനെതിരെ പെൺകുട്ടികൾ പരാതി നൽകാൻ തയ്യാറാകണമെന്നും ഉമാ തോമസ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഉമാ തോമസിൻ്റെ ഫേസ്ബുക്കിലും അവർക്കെതിരെ സൈബർ ആക്രമണം നടക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം വെക്കണമെന്നായിരുന്നു ഉമ തോമസ് ആവശ്യപ്പെട്ടത്. രാഹുലിന് പാർട്ടിയിൽ ഒരു നിമിഷം പോലും തുടരാൻ യോഗ്യതയില്ലെന്നും, അദ്ദേഹത്തെ പുറത്താക്കാനുള്ള ആർജ്ജവം കോൺഗ്രസ് നേതാക്കൾ കാണിക്കണമെന്നും അവർ പറഞ്ഞു. കൂടാതെ, രാഹുലിനെതിരെ പരാതി നൽകാൻ പെൺകുട്ടികൾ തയ്യാറാകണമെന്നും ഉമാ തോമസ് ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവനകൾക്ക് പിന്നാലെയാണ് രാഹുല്‍-ഷാഫി അനുകൂലികളുടെ സൈബർ ആക്രമണം ഉണ്ടായത്.

”ഇജ്ജാതി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കാത്തവളുമാരെ ഒക്കെ പിടിച്ച് മീഡിയ സെല്ലിന്റെ തലപ്പത്ത് കൊണ്ടുവരുമ്പോ ഒന്ന് ആലോചിക്കണമായിരുന്നു”, സീറ്റ് ഒപ്പിക്കാന്‍ നോക്കിയ യൂദാസിന്റെ സ്ത്രീ രൂപത്തെ കോണ്‍ഗ്രസിന്റെ എല്ലാ ഒഫീഷ്യല്‍ ഗ്രൂപ്പുകളില്‍ നിന്നും തൂക്കിയിട്ടുണ്ട്”, ”നക്ഷത്രം വിണ്ണിലേക്കിറങ്ങിയല്ലേ” എന്നൊക്കെയാണ് താരയ്ക്ക് നേര ഉയരുന്ന അധിക്ഷേപം. Congress cyber attack; V. D. Satheesan’s mentally ill people are from his own party

Content Summary: Congress cyber attack; V. D. Satheesan’s mentally ill people are from his own party

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×