July 18, 2026 |
Share on

ഇന്ത്യയുടെ സര്‍ജിക്കല്‍ അറ്റാക്ക് വ്യാജം; കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം

അഴിമുഖം പ്രതിനിധി  കാശ്മീരില്‍ നിയന്ത്രണ രേഖ മറികടന്ന് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണം വ്യാജമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് സഞ്ജയ്‌ നിരുപം. വ്യാജ അവകാശവാദം ഉന്നയിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇത് പറഞ്ഞിരിക്കുന്നത്. എന്നാല്‍ സഞ്ജയ്‌ നിരുപം പറഞ്ഞ കാര്യങ്ങളെ കോണ്ഗ്രസ് നേതൃത്വം തള്ളിക്കളഞ്ഞു. “എല്ലാ ഇന്ത്യക്കാരും പാകിസ്ഥാന് എതിരെ സര്‍ജിക്കല്‍ അറ്റാക്ക് വേണമെന്ന് ആഗ്രഹിക്കുന്നു. പക്ഷെ അത് ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി ആയിരിക്കരുത്.” അദ്ദേഹം ട്വിറ്ററില്‍ […]

അഴിമുഖം പ്രതിനിധി 

കാശ്മീരില്‍ നിയന്ത്രണ രേഖ മറികടന്ന് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണം വ്യാജമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് സഞ്ജയ്‌ നിരുപം. വ്യാജ അവകാശവാദം ഉന്നയിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇത് പറഞ്ഞിരിക്കുന്നത്. എന്നാല്‍ സഞ്ജയ്‌ നിരുപം പറഞ്ഞ കാര്യങ്ങളെ കോണ്ഗ്രസ് നേതൃത്വം തള്ളിക്കളഞ്ഞു.

“എല്ലാ ഇന്ത്യക്കാരും പാകിസ്ഥാന് എതിരെ സര്‍ജിക്കല്‍ അറ്റാക്ക് വേണമെന്ന് ആഗ്രഹിക്കുന്നു. പക്ഷെ അത് ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി ആയിരിക്കരുത്.” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പോസ്റ്റിന് താഴെ കൂട്ടമായി ആക്രമണം നടന്നപ്പോള്‍ എല്ലാ വീഡിയോകളും റിലീസ് ചെയ്യാനും ചില തെളിവുകള്‍ ആവശ്യമാണ് എന്നും അദ്ദേഹം മറുപടിയുമായെത്തി.

സഞ്ജയ്‌ നിരുപത്തിന്‍റെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കുന്നില്ല എന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.

ഇത്തരം പ്രസ്താവനകൾ പാകിസ്ഥാന്റെ തീവ്രവാദത്തിന് കൂടുതൽ ശക്തിപകരാൻ മാത്രമേ ഉപകരിക്കുള്ളു എന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. കോൺഗ്രസ് പാർട്ടി പാകിസ്ഥാന് വേണ്ടി സംസാരിക്കുന്നതിന് പകരം ഇന്ത്യയുടെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

 

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×