July 18, 2026 |
Share on

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രമെഴുതാനൊരുങ്ങി സിപിഎം

അഴിമുഖം പ്രതിനിധി  കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രം പുസ്തകമാക്കാന്‍ സിപിഐഎം. പുസ്തക രചനയുടെ ഉപദേശകസമിതി അധ്യക്ഷനായി വിഎസിനെ നിയോഗിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്   കൺവീനർ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ കുറിച്ച് സമഗ്രമായ ഒരു രചനയും ഇതുവരെ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ദൌത്യം സിപിഐഎം ഏറ്റെടുക്കുന്നത്. പ്രമുഖ ചരിത്രകാരന്മാരെ പുസ്തകരചന സമിതിയിൽ ഉൾപ്പെടുത്തി. അഞ്ചു വാല്യങ്ങളായുള്ള രചനയുടെ ആദ്യ വാല്യം ഒരു വർഷം കൊണ്ടു പൂർത്തിയാക്കാനാണ് തീരുമാനം. ഇന്ന് കൂടിയ സംസ്ഥാന കമ്മിറ്റിയിലാണ് ഇതിനെപ്പറ്റി ധാരണയായത് […]

അഴിമുഖം പ്രതിനിധി 

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രം പുസ്തകമാക്കാന്‍ സിപിഐഎം. പുസ്തക രചനയുടെ ഉപദേശകസമിതി അധ്യക്ഷനായി വിഎസിനെ നിയോഗിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്   കൺവീനർ.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ കുറിച്ച് സമഗ്രമായ ഒരു രചനയും ഇതുവരെ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ദൌത്യം സിപിഐഎം ഏറ്റെടുക്കുന്നത്.

പ്രമുഖ ചരിത്രകാരന്മാരെ പുസ്തകരചന സമിതിയിൽ ഉൾപ്പെടുത്തി. അഞ്ചു വാല്യങ്ങളായുള്ള രചനയുടെ ആദ്യ വാല്യം ഒരു വർഷം കൊണ്ടു പൂർത്തിയാക്കാനാണ് തീരുമാനം. ഇന്ന് കൂടിയ സംസ്ഥാന കമ്മിറ്റിയിലാണ് ഇതിനെപ്പറ്റി ധാരണയായത് . മലബാറിലേതടക്കമുള്ള രാഷ്ട്രീയസംഘർഷങ്ങൾ ഉയർത്തി പാർട്ടിക്കും സർക്കാരിനുമെതിരെ ആർഎസ്എസ് നടത്തുന്ന പ്രചാരണതന്ത്രങ്ങൾ ചെറുക്കാൻ വിപുലമായ പ്രചാരണത്തിനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×