അധ്യാപകദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ചെയ്ത ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലോകത്തിലെ എല്ലാ ഗുരുക്കന്മാര്‍ക്ക്, പ്രത്യേകിച്ച് ലോക ക്രിക്കറ്റിലെ, എന്റെ അധ്യാപകദിനാശംസകള്‍ എന്നായിരുന്നു കോഹ്ലിയുടെ ട്വീറ്റ്. ലോകത്തിലെ മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്കെല്ലാം ആദരവ് അര്‍പ്പിച്ചായിരുന്നു വിരാടിന്റെ ട്വീറ്റ്. പാക് മുന്‍ നായകന്മാരായ ഇമ്രാന്‍ ഖാന്‍, ജാവേദ് മിയാന്‍ദാദ് എന്നിവരോടുമുള്ള തന്റെ ആദരവും ഇന്ത്യന്‍ ക്യാപ്റ്റന്‍ പങ്കുവച്ചിരുന്നു. കോഹ്‌ലിക്ക് ഏറെ ആരാധകരുള്ളൊരു നാട് കൂടിയാണ് പാകിസ്താന്‍.
To all the teachers around the world and especially to the ones in the Cricket World. ?? #HappyTeachersDay pic.twitter.com/pvtrBw5uyK
— Virat Kohli (@imVkohli) September 5, 2017
വിരാട് കോഹ്‌ലിയോടുള്ള പാക് ആരാധകരുടെ ഇഷ്ടം എത്രത്തോളം ഉണ്ടെന്നതിന് ഒരു തെളിവ് കൂടിയായി അധ്യാപകദിനത്തില്‍ അദ്ദേഹം ചെയ്ത ആ ട്വീറ്റ്. തന്റെ ചിത്രത്തോടൊപ്പമുള്ള വിരാടിന്റെ ട്വീറ്റിന് താഴെ വന്നു സ്യെദ ആലിയ അഹമദ് എന്ന പാകിസ്താനി സ്ത്രീ ചോദിച്ചത് ‘മറ്റൊന്നും വിചാരിക്കില്ലെങ്കില്‍ ഈ പോസ്റ്റില്‍ ഉള്ള മാന്യന്റെ പേര് എന്നോട് പറയാമോ എന്നായിരുന്നു…
If U Don’t Mind Plzz
Could You Tell Me The Name Of This Gentleman in The Post ?— Syeda Aliya Ahmad (@Aliya313) September 7, 2017
ലോകം മുഴുവന്‍ അറിയുന്ന ഇന്ത്യന്‍ നായകന്‍ ആരാണെന്നു മനസിലാകാത്തൊരാളോട് അതുമൊരു പാകിസ്താനിയോട് ഇന്ത്യന്‍ ആരാധകര്‍ എങ്ങനെ പ്രതികരിച്ചു എന്നതല്ല അടുത്തതായി അറിയേണ്ടത്. പകരം സ്യെദയുടെ സംശയം തീര്‍ത്തുകൊണ്ടു തന്നെ കോഹ്‌ലി ആരാണെന്ന് അവര്‍ക്ക് മറ്റൊരു പാകിസ്താനി തന്നെ ചെറുവാക്കുകളില്‍ മനസിലാക്കി കൊടുത്തു. ഫരീദ് എന്ന ചെറുപ്പക്കാരന്‍ ഇങ്ങനെയാണ് എഴുതിയത്; അദ്ദേഹം വിരാട് കോഹ്‌ലി, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍. ഇക്കാലത്തെ ഏറ്റവും മഹനായ ബാറ്റ്‌സ്മാന്‍, പ്രധാനപ്പെട്ട ക്രിക്കറ്റ് താരങ്ങളെല്ലാം ഇപ്പോള്‍ അദ്ദേഹത്തിന്റെ പിന്നില്‍ നില്‍ക്കുകയാണ്.
He is virat kohli and he’s Indian Cricket team captain. Right now he is the greatest batsman and behind him name of all renowned cricketers
— Farid ul Hasnain (@farid_hasnain) September 7, 2017
ഈ മറുപടി വിരാടിനോട് പാകിസ്താന്‍കാര്‍ക്ക് ഉള്ള സനേഹവും ആരാധനയും എത്രത്തോളമുണ്ടെന്നു വ്യക്തമാക്കുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.