June 06, 2026 |

ആരാണീ പെണ്‍കുട്ടി; രഹസ്യം അവസാനിപ്പിക്കാമെന്നു ഹര്‍ദിക്

നേരത്തെ പരിണീതി ചോപ്രയുമായി ബന്ധപ്പെട്ടായിരുന്നു ഹര്‍ദികിന്റെ പേര് കേട്ടത്

ഇന്ത്യയുടെ പുതിയ ക്രിക്കറ്റ് സെന്‍സേഷണല്‍ ഹര്‍ദിക് പാണ്ഡ്യയും ബോളിവുഡ് താരം പരിണീതി ചോപ്രയും തമ്മില്‍ പ്രണയത്തിലാണോ എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ആദ്യത്തെ അന്വേഷണം. പരിണീതി പോസ്റ്റ് ചെയ്ത ഒരു ചിത്രവും അതിലെ ഒരു വാചകവും കൂട്ടിച്ചേര്‍ത്ത് പരിണീതിയും ഹര്‍ദികും തമ്മില്‍ എന്തോ ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ താനും ഹര്‍ദികും തമ്മില്‍ അറിയുകപോലുമില്ലെന്നു ബോളിവുഡ് താരം പറഞ്ഞതോടെ ആ അന്വേഷണം അവസാനിച്ചു.

അങ്ങനെയിരിക്കെയാണ് ഹര്‍ദികും ഒരു സുന്ദരിയും ഒരുമിച്ചുള്ള സെല്‍ഫി പ്രത്യക്ഷപ്പെടുന്നത്. ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പരയില്‍ മാന്‍ ഓഫ് ദി സീരീസ് ആയങ്കെിലും അതിനേക്കാള്‍ വാര്‍ത്തപ്രാധാന്യം ഹര്‍ദിക്കിനു കിട്ടിയത് ആ സുന്ദരി ആരാണെന്ന അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു.

ഹര്‍ദിക് പാണ്ഡ്യ ഒഫീഷ്യല്‍ എന്ന ഫാന്‍സ് മെയ്ഡ് ഫെയ്‌സ്ബുക്ക് പേജിലായിരുന്നു ഈ ചിത്രം വന്നത്. ഈ പേജില്‍ പ്രമുഖരായ ക്രിക്കറ്റ് താരങ്ങളുടെ കാന്‍ഡിഡ് ഫോട്ടോകളാണ് സ്ഥിരമായി പ്രത്യക്ഷപ്പെടുക. ഹര്‍ദികും പെണ്‍കുട്ടിയുമായുള്ള സെല്‍ഫിയും ഇവിടെ വന്നതോടെ ആരാധകര്‍ ഹര്‍ദികിന്റെ പുതിയ കൂട്ടുകാരിയാരാണെന്നറിയാന്‍ തരിക്കു കൂട്ടി.
ഒടുവില്‍ താരം തന്നെ അതാരാണെന്നു വ്യക്തമാക്കി രംഗത്തു വന്നു. രഹസ്യം അവസാനിച്ചിരിക്കുന്നു, ഇതെന്റെ സഹോദരിയാണ്…

അങ്ങനെ ഇത്തവണയും ഹര്‍ദിക് ഒരു ബീമറില്‍ നിന്നും വിദഗ്ദമായി ഒഴിഞ്ഞുമാറിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×