June 08, 2026 |
Share on

ദംഗല്‍ കുതിക്കുന്നു, അതിവേഗം 100 കോടി ക്ലബ്ബിലേക്ക്

ചിത്രം രണ്ടു ദിവസം കൊണ്ട് സ്വന്തമാക്കിയത് 64.60 കോടി

ആമിര്‍ ഖാന്‍ ചിത്രം ദംഗലിനെ കുറിച്ച് അതിമനോഹരം എന്നു മാത്രമെ എല്ലാവര്‍ക്കും പറയാനുള്ളൂ. ബോളിവുഡില്‍ ഇറങ്ങിയതില്‍ അടുത്തകാലത്ത് കണ്ട ഏറ്റവും മികച്ച ചിത്രം എന്ന വിശേഷം ദംഗല്‍ അതിന്റെ റിലീസിനു മുന്നേ തന്നെ സ്വന്തമാക്കിയിരുന്നു. എന്തായാലും ചിത്രത്തിനു കിട്ടുന്ന നല്ലവാക്കുകള്‍ ബോക്‌സ്ഓഫീസിലും പ്രകടമാകുന്നു. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം രണ്ടു ദിവസം കൊണ്ട് സ്വന്തമാക്കിയത് 64.60 കോടിയാണ്.

റിലീസിംഗ് ദിവസത്തില്‍ ചിത്രത്തിന്റെ കളക്ഷന്‍ 29.78 കോടിയായിരുന്നു. ആദ്യിദന കളക്ഷന്‍ റെക്കോര്‍ഡില്‍ ആദ്യ പത്തു സിനിമകളുടെ ചാര്‍ട്ടില്‍ ദംഗലും ഇടംപിടിച്ചു. രണ്ടാം ദിവസം ചിത്രം 34.82 കോടിയാണ് നേടിയത്. ദംഗലിന്റെ ഈ കുതിപ്പ് ഈ ആഴ്ച തന്നെ ചിത്രത്തിന് 100 കോടി ക്ലബില്‍ സ്ഥാനം നേടിക്കൊടുക്കുമെന്ന് ട്രെയ്ഡ് അനലിസ്റ്റുകള്‍ ഉറപ്പിക്കുന്നു. ഇന്ത്യയില്‍ നിന്നു കിട്ടുന്ന അതേ അഭിപ്രായം തന്നെയാണു വിദേശത്തും ദംഗല്‍ സ്വന്തമാക്കുന്നത്. രണ്ടു ദിവസത്തെ ഓവര്‍സീസ് കളക്ഷന്‍ 28.49 കോടിയാണ്. സല്‍മാന്‍ ഗുസ്തി താരമായി എത്തിയ സുല്‍ത്താന്റെ റെക്കോര്‍ഡ് ആമിറിന്റെ ദംഗല്‍ തകര്‍ക്കുമെന്നും ട്രെയ്ഡ് അനലിസ്റ്റുകള്‍ ഉറപ്പിക്കുന്നു.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും ദംഗല്‍ വന്‍മുന്നേറ്റമാണ് നടത്തുന്നത്. ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞ ചിത്രം എന്ന റെക്കോര്‍ഡ് ദംഗല്‍ സ്വന്തമാക്കും. ഈ വര്‍ഷം റിലീസ് ചെയ്ത മറ്റു ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങളെ അപേക്ഷിച്ച് ദംഗല്‍ റിലീസിംഗ് ആഴ്ചയില്‍ തന്നെ 40 ശതമാനത്തിലേറെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗും സ്വന്തമാക്കി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×