July 12, 2025 |

കൽക്കി 2 ഉടനില്ല; മുൻ​ഗണന മകൾ ദുവയ്ക്ക് എന്ന് ദീപിക പദുക്കോൺ

‘മകളെ ഒരു പരിചാരകയ്‌ക്കൊപ്പം വിടാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല’

കല്‍ക്കി 2898 എ.ഡി.യുടെ വിജയത്തിനുശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. 2025-ല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കേണ്ടിയിരുന്നത്. ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്റെ ചില മുന്‍ഗണനകള്‍ കാരണമാണ് ഷൂട്ടിങ് നീളുന്നത്. അടുത്തിടെ ദീപികയും രണ്‍വീര്‍ സിങ്ങും പാപ്പരാസികളെയും മാധ്യമപ്രവര്‍ത്തകരെയും വിളിച്ചുവരുത്തി മകളെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു സ്വകാര്യ പരിപാടി നടത്തിയിരുന്നു. മകളുടെ ചിത്രങ്ങള്‍ പകര്‍ത്തരുതെന്നതടക്കമുള്ള ആവശ്യങ്ങളും ഇരുവർക്കും ഉണ്ടായിരുന്നു. ഇതിനിടെ കല്‍ക്കി 2-വിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ദീപികയോട് ചോദിച്ചെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.deepika

മകള്‍ ദുവയ്ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത് ഇപ്പോള്‍ ഏറ്റെടുത്ത ജോലികള്‍ തിരക്കിട്ട് ചെയ്യാനുദ്ദേശിക്കുന്നില്ല. തന്റെ മകളെ ഒരു പരിചാരകയ്‌ക്കൊപ്പം വിടാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. അമ്മ എന്നെ വളര്‍ത്തിയതുപോലെ മകളെ ഞാനും വളര്‍ത്തുമെന്നും ദീപിക പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് ദീപികയ്ക്കും രണ്‍വീറിനും പെണ്‍കുഞ്ഞ് പിറന്നത്. നവംബറില്‍ അവള്‍ക്ക് ദുവ പദുക്കോണ്‍ സിങ് എന്ന് നാമകരണം ചെയ്തു. പ്രാര്‍ഥന എന്നാണ് ദുവയുടെ അര്‍ഥം. അവള്‍ തങ്ങളുടെ പ്രാര്‍ഥനകള്‍ക്കുള്ള ഉത്തരമാണെന്നാണ് ഇരുവരും ഈ പേരിട്ടതിന് പിന്നിലെ കാരണ‌മായി ഇരുവരും പറഞ്ഞത്.

ഈവര്‍ഷം ജൂണില്‍ പുറത്തിറങ്ങിയ കല്‍ക്കി 2898 എ.ഡി.യില്‍ പ്രഭാസ്, ദീപിക, കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അഭിനയിച്ചിരുന്നു. ബോക്‌സ് ഓഫീസില്‍ വാരിക്കൂട്ടിയത് 1000 കോടി രൂപയാണ്. കല്‍ക്കിയിലെ ദീപികയുടെ സ്വാഭാവിക അഭിനയം വലിയതോതില്‍ പ്രശസ്തിയാർജ്ജിച്ചിരുന്നു.deepika

content summary; Deepika’s movie Kalki 2 delayed as she prioritizes her baby daughter

Leave a Reply

Your email address will not be published. Required fields are marked *

×