ഇത് ജനങ്ങളുടെ വിജയം- അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ടത് ജനങ്ങളുടെ വിജയമാണെന്ന് എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍. പാര്‍ട്ടിയുടെ ഐതിഹാസി വിജയത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി അവസാനിപ്പിക്കുന്നതിനായിരിക്കും അടിയന്തിര പ്രാധാന്യമെന്നും നിയുക്ത മുഖ്യമന്ത്രി പറഞ്ഞു. വിജയം സുനിശ്ചിതമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ എഎപിയോടൊപ്പം ഉണ്ടെന്ന് അറിയാമായിരുന്നു. ജനങ്ങളുടെ മുഖ്യമന്ത്രിയായിരിക്കും താനെന്നും വിഐപി സംസ്‌കാരത്തിന് അറുതിവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിരണ്‍ ബേദിക്കെതിരെ മോശമായി പ്രതികരിക്കാന്‍ താനില്ലെന്നും 46 കാരനായ കെജ്രിവാള്‍ പറഞ്ഞു.

This post was last modified on February 10, 2015 11:31 am

Related Post
Leave a Comment