Continue reading “ദേശീയ ഗെയിംസ്: അത്ലെറ്റിക്സില് ഇന്ന് ആറ് ഫൈനലുകള്: പ്രതീക്ഷയുടെ കച്ച മുറുക്കി കേരളം”

" /> Continue reading “ദേശീയ ഗെയിംസ്: അത്ലെറ്റിക്സില് ഇന്ന് ആറ് ഫൈനലുകള്: പ്രതീക്ഷയുടെ കച്ച മുറുക്കി കേരളം”

"> Continue reading “ദേശീയ ഗെയിംസ്: അത്ലെറ്റിക്സില് ഇന്ന് ആറ് ഫൈനലുകള്: പ്രതീക്ഷയുടെ കച്ച മുറുക്കി കേരളം”

">

UPDATES

കായികം

ദേശീയ ഗെയിംസ്: അത്ലെറ്റിക്സില് ഇന്ന് ആറ് ഫൈനലുകള്: പ്രതീക്ഷയുടെ കച്ച മുറുക്കി കേരളം

Avatar

                       

ദേശീയ ഗെയിംസില്‍ ട്രാക്കിലും ഫീല്‍ഡിലുമായി ആറ് ഫൈനലുകള്‍ നടക്കും. പുരുഷന്മാരുടെ ഷോട്ട്പുട്ട്, ലോങ്ങ്ജംപ്, വനിതകളുടെ ഷോട്ട്പുട്ട്, ഹാമര്‍ത്രോ, 1500 മീറ്റര്‍ ഓട്ടം എന്നിവയിലാണ് ഫൈനലുകള്‍ നടക്കുന്നത്. ഡെക്കാത്ലാണിലെ അവസാന ഇനവും നടക്കുന്നതോടെ അതിലെ മെഡലും നിര്‍ണയിക്കപ്പെടും.400 മീറ്റര്‍ ഓട്ടത്തിലെ സെമി ഫൈനലുകളും ചൊവ്വാഴ്ച നടക്കും.

1500 മീറ്റര്‍ ഓട്ടത്തിലാണ്  ഇന്ന് കേരളം മുഖ്യമായും  പ്രതീക്ഷ വച്ചു  പുലര്‍ത്തുന്നത്. സിനി.എ.മാര്‍ക്കോസും ,പി.യു .ചിത്രയും ഈ ഇനത്തില്‍ കേരളത്തിന്‍റെ മെഡല്‍ പ്രതീക്ഷകളാണ്.വനിതകളുടെ ഷോട്ട്പുട്ടും ഇന്ന് നടക്കും നീന എലിസബത്ത് ബേബിയാണ് കേരളത്തിന് വേണ്ടി മല്‍സരിക്കാനിറങ്ങുക.

ഇന്നലെ വനിതകളുടെ 5000 മീറ്ററില്‍  ഓ.പി. ജെയ്ഷയുടെ സ്വര്‍ണത്തോടെ തുടങ്ങിയ കേരളം ഫെന്‍സിങ്ങില്‍ രണ്ടു സ്വര്‍ണ്ണം നേടി.വനിതാ കനോയിങ്ങില്‍ സി-4 ഇനത്തില്‍  സ്വര്‍ണത്തിലേക്ക് കുതിക്കുകയായിരുന്ന കേരളത്തെ ചതിച്ചത് ഒടിഞ്ഞ തുഴ ആയിരുന്നു.ടീമംഗം സുബി അലക്സാണ്ടറുടെ കൈയിലെ തുഴയാണ് ഫിനിഷിങ് ലൈനിന് തൊട്ട് മുന്പേ ഒടിഞ്ഞു പോയത്.ബോക്സിങില്‍ പുരുഷ വിഭാഗത്തില്‍ ആര്‍.നിഥിന്‍ രാജ് ,കെ.വിഷ്ണു. എന്നിവരും വനിതാ വിഭാഗത്തില്‍ മീനാകുമാരിയും ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്നിറങ്ങും.

ഹാന്‍ഡ്ബോളില്‍ കേരളത്തിന്‍റെ വനിതാ ടീം ഛത്തീസ്ഗഡിനെയും പുരുഷ ടീം സര്‍വീസസിനെയും നേരിടും. കബഡിയില്‍ കേരളം സര്‍വീസസിനെ നേരിടും. ബാഡ്മിന്‍റണ്‍ വനിതാ ടീം ഫൈനലില്‍ കേരളം ഇന്ന് തെലങ്കാനയെ നേരിടും. വനിതാ ഫുട്ബോളില്‍ വെങ്കല മെഡലിനായി കേരളം ഇന്ന് ഹരിയാനയെ നേരിടും. കോഴിക്കോട്ടു വച്ചു നടക്കുന്ന വോളീബോള്‍ മല്‍സരങ്ങളില്‍ കേരളാ വനിതകള്‍ കര്‍ണാടകയെയും പുരുഷന്മാര്‍ രാജസ്ഥാനെയും നേരിടും. കണ്ണൂരില്‍ വച്ച് നടക്കുന്ന ബാസ്കറ്റ്ബോള്‍ വനിതാ വിഭാഗത്തില്‍ കേരളം അയല്‍ക്കാരായ തമിഴ്നാടിനെയും പുരുഷ വിഭാഗത്തില്‍ ഉത്തരാഖണ്ഡിനെയും നേരിടും. ബോക്സിങില്‍ പുരുഷ വിഭാഗത്തില്‍ ആര്‍.നിഥിന്‍ രാജ് ,കെ.വിഷ്ണു. എന്നിവരും വനിതാ വിഭാഗത്തില്‍ മീനാകുമാരിയും കേരളത്തിനായി ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്നിറങ്ങും.

 

Share on

മറ്റുവാര്‍ത്തകള്‍