Continue reading “കാർട്ടൂൺ ദേശീയ കാർട്ടൂൺ മേള മെയ് അഞ്ചു മുതൽ എട്ടു വരെ കൊച്ചിയിൽ”
" /> Continue reading “കാർട്ടൂൺ ദേശീയ കാർട്ടൂൺ മേള മെയ് അഞ്ചു മുതൽ എട്ടു വരെ കൊച്ചിയിൽ” ">1001 കാർട്ടൂണുകളുടെ പ്രദർശനം,സംസ്ഥാന കാർട്ടൂൺ ക്യമ്പ്,ടോക് ഷോ,കുട്ടികളുടെ കാർട്ടൂൺ കളരി
കൊച്ചി: ദേശീയ കാർട്ടൂൺ കാരിക്കേച്ചർ മേളയായ കാരിട്ടൂൺ മെയ് അഞ്ചു മുതൽ എട്ടു വരെ കൊച്ചിയിൽ അഞ്ചു വേദികളിൽ നടക്കും.കേരള കാർട്ടൂൺ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കേരള ലളിതകലാ അക്കാദമി,എറണാകുളം ചാവറ കൾച്ചറൽ സെൻറർ എന്നിവയുടെ സഹകരണത്തോടുകൂടിയാണ് പരിപാടി .പ്രശസ്ത കാർട്ടൂണിസ്റ്റുകളായ ഇ. പി. ഉണ്ണി, മഞ്ജുൾ, പരേഷ്,അനിമേറ്റർ അദിതി കൃഷ്ണദാസ് എന്നിവരെ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും.
മേളയ്ക്ക് മുന്നോടിയായി ആദ്യ മലയാള കാർട്ടൂൺ പിറന്ന കൊല്ലത്ത് മെയ് നാലിന് ഉച്ചയ്ക്ക് രണ്ടിന് ഗസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ കാരിട്ടൂൺ പതാക സാംസ്കാരിക മന്ത്രി സജി ചെറിയാൻ കാരിട്ടൂൺ ഫെസ്റ്റിവൽ ഡയറക്ടർ മനോജ് മത്തശ്ശേരിക്ക് കൈമാറും. അഞ്ചിന് വൈകിട്ട് അഞ്ചിന് എറണാകുളം ദർബാർ ഹാൾ കലാകേന്ദ്രം അങ്കണത്തിൽ നടക്കുന്ന സമ്മേളനത്തിൽ മേയർ അഡ്വ. അനിൽകുമാർ മേള ഉദ്ഘാടനം ചെയ്യും. ദർബാർ ഹാൾ കലാകേന്ദ്രത്തിലെ വിവിധ ഗാലറികളിൽ അഞ്ചു മുതൽ എട്ടു വരെ 1001 കാർട്ടൂണുകളുടെ മെഗാ പ്രദർശനം ഉണ്ടാവും.
എറണാകുളം ലളിതകലാ അക്കാദമി കലാകേന്ദ്രത്തിന്റെ അങ്കണത്തിൽ ആദ്യ മൂന്ന് ദിവസം വൈകീട്ട് ആറിന് ടോക്ക് ഷോകൾ നടക്കും.അഞ്ചിന് ഉദ്ഘാടനത്തിനു ശേഷം നടക്കുന്ന ‘യന്ത്രം ചിരിപ്പിക്കുമോ ‘ സംവാദത്തിൽ പ്രശസ്ത കാർട്ടൂണിസ്റ്റ് ഇ പി ഉണ്ണിയും പ്രശസ്ത മാധ്യമ പ്രവർത്തകൻ മനോജ് കെ ദാസും പങ്കെടുക്കും .ഇ പി ഉണ്ണിയുടെ കാർട്ടൂൺ രചനയെ കുറിച്ച് കേരള മീഡിയ അക്കാദമി ഒരുക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘കറുപ്പ് വെളുപ്പിനെ വളയുമ്പോൾ ‘ ഡോക്യുമെൻററി പ്രദർശിപ്പിക്കും. ആറിന് വൈകിട്ട് ‘ ചിരിപ്പിക്കുന്ന ഭൂതഗണങ്ങൾ ‘ സംവാദത്തിൽ ധന മന്ത്രി കെ.എൻ.ബാലഗോപാൽ ആമുഖ പ്രഭാഷണം നടത്തും. പ്രശസ്ത അനിമേറ്റർ അദിതി കൃഷ്ണദാസ്,സിനിമാപ്രവർത്തക ആർദ്ര നമ്പ്യാർ, കേശവ പണിക്കർ തുടങ്ങിയവർ പങ്കെടുക്കും. കണ്ടിട്ടുണ്ട് എന്ന അനിമേഷൻ ചിത്രവും പ്രദർശിപ്പിക്കും. ഏഴിന് വൈകിട്ട് ‘കാക്കിക്കുള്ളിലെ ചിരി ‘ സംവാദം നടക്കും. പോലീസ് സോഷ്യൽ മീഡിയ സെല്ലിലെ അംഗങ്ങൾ, പി വിജയൻ ഐ പി എസ് എന്നിവർ സംവാദത്തിൽ പങ്കെടുക്കും.
കാർട്ടൂൺ അക്കാദമി അംഗങ്ങൾക്കുള്ള ക്യാമ്പ് 6, 7 തീയതികളിൽ ചാവറ കൾച്ചറൽ സെന്ററിൽ നടക്കും.അഡ്വ.സെബാസ്റ്റ്യൻ പോൾ ഉത്ഘാടനം ചെയ്യും. കുട്ടികൾക്കുള്ള ഏകദിന കാർട്ടൂൺ കളരി ചാവറകൾച്ചർ സെൻററിൽ 7 ന് രാവിലെ 9.45 ന് ആർട്ടിസ്റ്റ് ടി.കലാധരൻ ഉത്ഘാടനം ചെയ്യും. മേളയുടെ ദിനങ്ങളിൽ വൈകീട്ട് നാലു മുതൽ സുഭാഷ് പാർക്കിൽ ലൈവ് കാരിക്കേച്ചറിങ് നടക്കും.