UPDATES

ചെറിയൊരു ഷെഡ്ഡില്‍ അഞ്ചു ലക്ഷം മൂലധനത്തില്‍ അമ്മാവനും അനന്തരവനും ചേര്‍ന്ന് തുടങ്ങിയ സംരംഭം

ഇലക്ടറര്‍ ബോണ്ടിലെ രണ്ടാമത്തെ വലിയ സംഭാവനക്കാരുടെ ‘ അത്ഭുത വളര്‍ച്ച’യുടെ കഥ

                       

5 ലക്ഷം രൂപ മൂലധനം ഉപയോഗിച്ച് പാമിറെഡ്ഡി പിച്ചി റെഡ്ഡിയും അദ്ദേഹത്തിൻ്റെ അനന്തരവൻ പി വി കൃഷ്ണ റെഡ്ഡിയും നിർമ്മിച്ച ഒരു ചെറിയ ഷെഡ്ഡിൽ നിന്നാണ്, ഏറ്റവും വലിയ എഞ്ചിനീയറിംഗ്, ഇൻഫ്രാസ്ട്രക്ചർ കമ്പനികളിലൊന്നിന്റെ തുടക്കം.

ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഹൈദരാബാദ് ആസ്ഥാനമായ മേഘ എഞ്ചിനീയറിംഗ് & ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് 821 കോടി രൂപയ്ക്ക് ഇലക്ടറൽ ബോണ്ടുകൾ വാങ്ങുന്ന രണ്ടാമത്തെ വലിയ കമ്പനിയാണ്.

1989-ൽ ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഒരു കർഷക കുടുംബത്തിൽ നിന്നുള്ള പി പി റെഡ്ഡി ഹൈദരാബാദിലെ ബാലനഗറിൽ മേഘ എഞ്ചിനീയറിംഗ് എൻ്റർപ്രൈസസ് എന്ന പേരിൽ ഷെഡ് സ്ഥാപിക്കുന്നത്. 1991-ൽ അനന്തരവൻ പി വി കൃഷ്ണ റെഡ്ഡിയും അദ്ദേഹത്തോടൊപ്പം ചേർന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ അവർ റോഡുകളും ചെറുകിട അടിസ്ഥാന സൗകര്യ പദ്ധതികളും നിർമ്മിക്കുന്ന കമ്പനികളിൽ ഒന്നായി വളർന്നു.

2006-ൽ, പി പി റെഡ്ഡി കമ്പനിയുടെ പേര് മേഘാ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്നാക്കി മാറ്റി, കൂടാതെ നിരവധി നഗരങ്ങളിൽ പവർ പ്ലാൻ്റുകൾ, ഹൈവേകൾ, ജലസേചന പദ്ധതികൾ, പ്രകൃതി വാതക വിതരണ പദ്ധതികൾ എന്നിവ നിർമ്മിക്കുന്നത് പോലുള്ള പ്രധാന പദ്ധതികളിൽ പങ്കാളികളായി.

കൃഷ്ണ റെഡ്ഡിയുടെ സംരംഭങ്ങളും തന്ത്രങ്ങളുമാണ് ചെറുകിട കമ്പനിയെ 20-ലധികം സംസ്ഥാനങ്ങളിലും വിദേശത്തും പ്രോജക്ടുകൾ നടത്തി ഒരു വ്യാവസായിക കൂട്ടായ്മയാക്കി മാറ്റിയതെന്ന് വ്യവസായ രംഗത്തെ പ്രമുഖർ പറയുന്നു. മെഗാ പ്രോജക്ടുകൾ നടപ്പിലാക്കുന്നതിൽ വർഷങ്ങളുടെ അനുഭവപരിചയമുള്ള ഏറ്റവും വലിയ കമ്പനികളിലൊന്നിൻ്റെ തലവനായ അദ്ദേഹം തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും മുഖ്യമന്ത്രിമാർക്ക് ചിര പരിചിതനായിരുന്നു.

2016-ൽ തെലങ്കാന ഗവൺമെൻ്റ് ഒരു ലക്ഷം കോടിയിലധികം രൂപ ചെലവ് വരുന്ന കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിരവധി ഘട്ടങ്ങൾ നിർമ്മിക്കാൻ കമ്പനിക്ക് കരാർ നൽകി. ബിആർഎസ് അധികാരത്തിലിരുന്നപ്പോൾ, അന്ന് പ്രതിപക്ഷത്തിരുന്ന എ രേവന്ത് റെഡ്ഡി, സർക്കാരും കമ്പനിയും പദ്ധതിയിൽ അഴിമതി നടത്തിയതായും കോടികൾ തട്ടിയെടുത്തതായും ആവർത്തിച്ച് ആരോപിച്ചു.

എംഇഐഎൽ ഏറ്റെടുത്തു നടത്തിയ പദ്ധതിയിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ നിലവിൽ മുഖ്യമന്ത്രി ഒരു ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.

2014 മുതൽ 2019 വരെ ആന്ധ്രാപ്രദേശിൽ, പ്രതിപക്ഷത്തായിരുന്ന വൈ എസ് ജഗൻ മോഹൻ റെഡ്ഡി അന്നത്തെ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെ പട്ടിസീമ ജലസേചന പദ്ധതി എംഇഐഎൽ നു നൽകിയതിൽ അഴിമതി ആരോപിച്ചിരുന്നു. എന്നാൽ, 2019 ൽ, ജഗൻമോഹൻ അധികാരത്തിൽ വന്നതിനുശേഷം, പോളവാരം പദ്ധതിയുടെ ഭാഗങ്ങൾ നിർമ്മിക്കാനുള്ള നവയുഗ എഞ്ചിനീയറിംഗുമായുള്ള കരാർ അദ്ദേഹം റദ്ദാക്കുകയും അത് എംഇഐഎൽന് നൽകുകയും ചെയ്തിരുന്നു.

2019 ഒക്ടോബറിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന സംശയത്തെത്തുടർന്ന് ആദായനികുതി അധികൃതർ എംഇഐഎല്ലുമായി ബന്ധപ്പെട്ട് ഇടങ്ങളിൽ റെയ്ഡ് നടത്തി. 2020 ഓഗസ്റ്റിൽ, സോജില ടണൽ നിർമ്മിക്കാനുള്ള 4,509 കോടി രൂപയുടെ കരാറും എംഇഐഎൽ നേടി.

കഴിഞ്ഞ നാല് വർഷത്തിനിടയിൽ, ഹൈദരാബാദ് ആസ്ഥാനമായുള്ള മൈ ഹോം ഗ്രൂപ്പുമായി സഹകരിച്ച് ടിവി9 തെലുങ്ക് ചാനൽ ഏറ്റെടുക്കുകയും എൻടിവി തെലുങ്ക് ചാനലിൻ്റെ 22 ശതമാനം ഓഹരികൾ വാങ്ങുകയും ചെയ്തുകൊണ്ട് എംഇഐഎൽ മാധ്യമ വ്യവസായത്തിലേക്ക് കടന്നിരുന്നു. വലിയ വൈദ്യുത വാഹനങ്ങൾ നിർമ്മിക്കുന്നതിലും കമ്പനി ചുവടുവെച്ചിട്ടുണ്ട്. 2000-ൽ, ഇ-ബസുകളും ട്രക്കുകളും നിർമ്മിക്കുന്നതിനായി എംഇഐഎൽ ഒലെക്ട്രാ ഗ്രീൻടെക് ലിമിറ്റഡ് ആരംഭിച്ചു.

Share on

മറ്റുവാര്‍ത്തകള്‍