ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു.. എട്ടരയോട് കൂടി ആദ്യ സൂചനകള്‍ അറിയാന്‍ സാധിക്കും. എന്നാല്‍ 70 അംഗ നിയമസഭയിലെ പൂര്‍ണ ചിത്രം അറിയുന്നതിന് ഉച്ചയ്ക്ക് 12 മണി വരെ കാത്തിരിക്കേണ്ടി വരും.
വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 14 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് ആം ആദ്മി പാര്‍ട്ടി. പ്രവചനങ്ങള്‍ തെറ്റാകുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണു ബിജെപി. കോണ്‍ഗ്രസ് ആകട്ടെ, തകര്‍ച്ചയുടെ ആഴം ഏതറ്റം വരെയെന്ന ആശങ്കയിലാണ്.
This post was last modified on February 10, 2015 9:07 am
Leave a Comment