മഹരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ അഭിമുഖം ചെയ്യാന്‍, ദൂരദര്‍ശന്‍ നിയോഗിച്ചത് ബിജെപി സംസ്ഥാന മീഡിയ സെല്‍ തലവന്‍ നവനാഥ് ബാനെ. 2024 ഡിസംബര്‍ 5 ന് അധികാരമേറ്റതിന് പിന്നാലെയായിരുന്നു ഫഡ്‌നാവിസിന്റെ ദൂരദര്‍ശന്‍ അഭിമുഖം. ബിജെപിക്കാരനായ മുഖ്യമന്ത്രിയെ അഭിമുഖം ചെയ്യാന്‍ അതേ പാര്‍ട്ടിയുടെ നേതാവിനെ തന്നെ ചുമതല ഏല്‍പ്പിച്ചതില്‍, പൊതുമേഖലയിലെ മാധ്യമസ്ഥാപനത്തിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. രാഷ്ട്രീയവും മാധ്യമ പ്രവര്‍ത്തനവും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെയും, സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന മാധ്യമ സ്ഥാപനത്തിന്റെ ഏകപക്ഷീയ സമീപനത്തെയും വെളിപ്പെടുത്തുന്ന സംഭവമാണിതെന്നാണ് ആക്ഷേപം.
വിവരാവകാശ മറുപടിയുടെ അടിസ്ഥാനത്തില്‍ ദി വയ്ര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടാലന്റ്/ആര്‍ട്ടിസ്റ്റ് ബുക്കിംഗ് സംവിധാനത്തിന്റെ ഭാഗമായാണ് ബാനിനെ മുഖ്യമന്ത്രിയെ അഭിമുഖം നടത്താന്‍ അനുവദിച്ചതെന്നും അതിനുള്ള പ്രതിഫലം നല്‍കിയിട്ടുണ്ടെന്നും വിവരാവകാശത്തിനുള്ള മറുപടിയില്‍ ദൂരദര്‍ശന്‍ പറയുന്നു. ‘ ദൂരദര്‍ശനില്‍ ടാലന്റ്/ ആര്‍ട്ടിസ്റ്റ് ബുക്കിംഗ് സംവിധാനമുണ്ട്. ഇതിന്റെ ഭാഗമായി വിവിധ കലാകാരന്മാരെ പ്രതിഫലത്തിന്റെ അടിസ്ഥാനത്തില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിനായി ബുക്ക് ചെയ്യും. ആ രീതിയിലാണ് നവനാഥ് ബാനിനെയും മുഖ്യമന്ത്രിയുടെ അഭിമുഖകാരനായി തിരഞ്ഞെടുത്തത്” എന്നാണ് ദൂരദര്‍ശന്റെ മറുപടി.
मा.मुख्यमंत्री श्री. देवेंद्र फडणवीस यांची मुख्यमंत्रीपदाची शपथ घेतल्यानंतरची पहिली विशेष मुलाखत…
यूट्यूब लिंक..https://t.co/Kteq2lnBgc
▶️Doordarshan Sahyadri@Dev_Fadnavis @MahaDGIPR @PIBMumbai @MyGovMarathi pic.twitter.com/Enj8Uzl9n9— Doordarshan Sahyadri (@DDSahyadri) December 6, 2024
മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി പദത്തിലേക്ക് വീണ്ടും തിരിച്ചെത്തിയ ശേഷം ഫഡ്‌നാവിസ് ആദ്യമായി നല്‍കിയ അഭിമുഖമായിരുന്നു ബാനുമായി നടത്തിയത്. പ്രസാര്‍ ഭാരതിയുടെ കീഴിലുള്ള ഡിഡി സഹ്യാദ്രിയില്‍ 2024 ഡിസംബര്‍ 6 ന് വൈകിട്ട് 6.30 നാണ് അഭിമുഖം സംപ്രേക്ഷണം ചെയ്തത്. 18 മിനിട്ട് ദൈര്‍ഘ്യമുണ്ടായിരുന്ന അഭിമുഖം, തികച്ചും ബിജെപി-മഹായൂതി സഖ്യത്തിന്റെ പ്രമോഷന്‍ പരിപാടി മാത്രമായിരുന്നുവെന്നാണ് വിമര്‍ശനം. ഫഡ്‌നാവിസിനെ പുകഴത്തുകയായിരുന്നു പ്രധാനമായും ചെയ്തത്. മഹായുതി സഖ്യത്തിന്റെ വിജയത്തെക്കുറിച്ചും, വോട്ടിംഗ് മെഷീന്‍ ആരോപണത്തെക്കുറിച്ചുമുള്ള ന്യായീകരണങ്ങളും ഉണ്ടായിരുന്നു. ഈ അഭിമുഖം വലിയ തോതില്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ബാന്‍ തന്റെ എക്‌സ് അകൗണ്ടില്‍ അഭിമുഖ വീഡിയോ പിന്‍ ചെയ്ത് വച്ചിട്ടുമുണ്ട്.
നവനാഥ് ബാന്‍ ഡിഡി സഹ്യാദ്രിയിലെ ജീവനക്കാരനാണോ, ആണെങ്കില്‍ എന്താണ് അദ്ദേഹത്തിന്റെ പോസ്റ്റ്? ജീവനക്കാരനല്ലെങ്കില്‍, പുറത്തു നിന്നൊരാളെ മുഖ്യമന്ത്രിയുടെ അഭിമുഖം നടത്താന്‍ സര്‍ക്കാര്‍ നിയമം അനുവദിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് ഏതു വിധത്തിലാണ്? തുടങ്ങിയ ചോദ്യങ്ങളായിരുന്നു വയ്ര്‍, ആര്‍ടിഐ പ്രകാരം ചോദിച്ചത്. ദൂരദര്‍ശന്റെ ജീവനക്കാരനല്ലാത്ത, മഹാരാഷ്ട്ര ബിജെപി മീഡിയ സെല്‍ പ്രസിഡന്റായ നവനാഥ് ബാന്‍, ദൂരദര്‍ശന്റെ ജീവനക്കാരനല്ലെന്നും, ടാലന്റ്’ ആര്‍ട്ടിസ്റ്റ് ബുക്കിംഗ് സംവിധാനം വഴി, അയാളെ അഭിമുഖം നടത്താന്‍ നിയോഗിക്കുകയാണെന്നുമായിരുന്നു മറുപടി.
മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നും ബിജെപി രാഷ്ട്രീയത്തിലേക്ക് വന്നയാളാണ് നവനാഥ് ബാന്‍. 10 വര്‍ഷത്തോളം മറാത്ത ന്യൂസ് ചാനലായ എബിപി മജയില്‍ ജോലി ചെയ്തിട്ടുണ്ട്. 2-23 ജനുവരി 16 നാണ് ബാന്‍ ബിജെപി അംഗത്വം എടുക്കുന്നത്. തുടര്‍ന്ന് പാര്‍ട്ടി മീഡിയ സെല്‍ സംസ്ഥാന അധ്യക്ഷനാക്കി. ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ഭവന്‍കുളയുടെയും അടുത്ത അനുയായിയാണ് ബാന്‍ അറിയപ്പെടുന്നത്. Devendra Fadnavis Doordarshan interview with BJP media cell chief Navnath Ban
Content Summary; Devendra Fadnavis Doordarshan interview with BJP media cell chief Navnath Ban