July 17, 2026 |
Share on

ടൊവീനോ ചിത്രത്തിലൂടെ ധനുഷ് വീണ്ടും മലയാളത്തിലേക്ക്

ചിത്രത്തിന്റെ തിരക്കഥയും ഉള്ളടക്കവും ഇഷ്ടപ്പെട്ടതിനാലാണ് ചിത്രത്തിന്റെ നിര്‍മ്മാണം ധനുഷ് ഏറ്റെടുത്തതെന്നാണ് അറിയുന്നത്

തമിഴ് സിനിമാതാരം ധനുഷ് വീണ്ടും മലയാളത്തിലേക്ക് എത്തുന്നതായി സൂചന. എന്നാല്‍ സ്‌ക്രീനിന് മുന്നിലേക്കല്ല പകരം ടൊവീനോ നായകനാകുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായാണ് ധനുഷിന്റെ മലയാളത്തിലേക്കുള്ള മടങ്ങിവരവ്.

മൃത്യുഞ്ജയം എന്ന സൂപ്പര്‍ഹിറ്റ് ഷോട്ട് ഫിലിം സംവിധാനം ചെയ്ത ഡൊമനിക് അരുണ്‍ ഒരുക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ തിരക്കഥയും ഉള്ളടക്കവും ഇഷ്ടപ്പെട്ടതിനാലാണ് ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തതെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ ഉള്ളടക്കം മനസിലാക്കി നിര്‍മ്മാണം ഏറ്റെടുക്കാനുള്ള ധനുഷിന്റെ മികവ് നേരത്തെ തന്നെ തെളിഞ്ഞിട്ടുണ്ട്. മുമ്പ് നിര്‍മ്മിച്ചിട്ടുള്ള തമിഴ് ചിത്രങ്ങളായ വിസാരണൈ, കാക്ക മുട്ടൈ എന്നിവ ദേശീയ അവാര്‍ഡുകള്‍ നേടിയിരുന്നു.

ധനുഷിന്റെ പ്രൊഡക്ഷന്‍ ബാനറായ വണ്ടര്‍ബാര്‍ മൂവീസിന് കീഴിലാണ് നിര്‍മ്മാണം. മുംബൈയില്‍ നിന്നുള്ള പുതുമുഖം നേഹ അയ്യര്‍ ചിത്രത്തില്‍ നായികയാകുമെന്നാണ് അറിയുന്നത്. ധനുഷ് ആദ്യമായി സംവിധാനം ചെയ്ത പവര്‍ പാണ്ടി എന്ന ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യും. മുമ്പ് മമ്മൂട്ടിയും ദിലീപും പ്രധാനകഥാപാത്രങ്ങളായ കമ്മത്ത് ആന്‍ഡ് കമ്മത്തില്‍ ധനുഷ് അതിഥി താരമായി എത്തിയിരുന്നു. സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന വിഐപി 2 ആണ് ധനുഷ് നായകനായി വരാനിരിക്കുന്ന അടുത്ത ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

×