January 18, 2025 |

സിനിമ മേഖലയിലെ പരാതികള്‍; സര്‍ക്കാര്‍ നീക്കത്തില്‍ പിഴവുണ്ടോ?

അന്വേഷണ സംഘത്തിന്റെ നിയമസാധുതയെക്കുറിച്ച് ചോദ്യങ്ങള്‍

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാല ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം മലയാള സിനിമാ മേഖലയിലുണ്ടായ പുതിയ ആരോപങ്ങളും വെളിപ്പെടുത്തലുകളും അന്വേഷിക്കാനാണ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഐജി ജി.സ്പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിൽ നാല് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരും ഉണ്ട്. ഡിഐജി എസ് അജിത ബീഗം, ക്രൈംബ്രാഞ്ച് ഹെഡ്ക്വാർട്ടേഴ്‌സ് എസ്പി മെറിൻ ജോസഫ്, കോസ്റ്റൽ പോലീസ് എഐജി, ജി പൂങ്കുഴലി, പോലീസ് അക്കാദമി അസി ഡയറക്ടർ ഐശ്വര്യ ഡോങ്ക്‌റെ എന്നിവരാണ് വനിതാ ഉദ്യോഗസ്ഥർ. ലോ ആൻഡ് ഓർഡർ എഐജി വി അജിത്ത്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനൻ എന്നിവരും സംഘത്തിലുണ്ട്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ടം വഹിക്കുന്നത്.special police team inhema committee report

അന്വേഷണ സംഘം ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചവരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു. സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതോടെയാണ് പരാതിക്കാർ സധൈര്യം മുന്നോട്ടു വരുന്നത്. അന്വേഷണ സംഘം പരാതിക്കാരെ അങ്ങോട്ട് ചെന്നാണ് മൊഴികൾ കേൾക്കുന്നതും അതിനുശേഷം കേസുകൾ ചാർജ് ചെയ്യുന്നതും. നടനും താര സംഘടനയായ എഎംഎംഎയുടെ മുൻ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖ്, നടനും കൊല്ലം മണ്ഡലത്തിൽ നിന്നുള്ള സിപിഎം എംഎൽഎയുമായ മുകേഷ്, സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്ത്, സംവിധായകൻ വി കെ പ്രകാശ്, നടന്മാരായ ജയസൂര്യ, മണിയൻ പിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരേയാണ് ഇപ്പോൾ പരാതികൾ വന്നിരിക്കുന്നത്.

എന്നാൽ അതേ സമയം അന്വേഷണ സംഘത്തിന്റെ നിയമപരമായ നിലനിൽപ്പിനെ കുറിച്ചുള്ള സംശയങ്ങളാണ് പല ഭാഗത്ത് നിന്ന് ഉയർന്നു കൊണ്ടിരിക്കുന്നത്. അന്വേഷണ സംഘത്തിന്റെ നിയമ സാധുതയാണ് ചർച്ചയാകുന്നത്. പൊലീസ് ആക്ട് പ്രകാരമല്ല സംഘം രൂപീകരിച്ചിരിക്കുന്നതെന്ന് പറയുന്നത്. എന്താണ് വസ്തുത?

കേരള പോലീസ് ആക്ട് സെക്ഷൻ 21 ഉപവകുപ്പ് 2 പ്രകാരമാണ് അന്വേഷണ സംഘത്തെ നിയോഗിക്കുക. സാധരണ ഗതിയിൽ അതിനനുസരിച്ച് ഓർഡർ പുറത്തിറക്കിയാണ് അന്വേഷണ സംഘത്തെ രൂപീകരിക്കുക, എന്നാൽ ഈ കേസിൽ അത്തരമൊരു ഓർഡർ ഇല്ലാതെയാണ് സംഘത്തെ നിയോഗിച്ചിരിക്കുന്നത്. സർക്കാർ ഓർഡർ ഇഷ്യൂ ചെയ്യുന്നതിന് പകരം സന്ദേശം മാത്രമായാണ് നൽകിയിരിക്കുന്നത്. നിലവിൽ ആശയ കുഴപ്പങ്ങൾ ഉണ്ടാക്കിയിരുന്നത് ഈ വസ്തുതയാണ്. എന്നാൽ സർക്കാർ ഓർഡർ ഇഷ്യൂ ചെയ്‌യുന്നതോടെ ആ നിയമപ്രശ്നം പരിഹരിക്കപ്പെടുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അഴിമുഖത്തിനോട് പ്രതികരിക്കുന്നു.

ഓർഡർ ഇഷ്യൂ ചെയ്തിരുന്നെങ്കിൽ നിയമപരമായി ചോദ്യം ചെയ്യപ്പെടാനും, ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്യാം. പ്രത്യേക അന്വേഷണ സംഘം എന്ന് വിളിക്കുന്നുണ്ടെങ്കിലും ഓർഡർ ഇല്ലാത്ത പക്ഷം നിയമപരമല്ലാത്ത നടപടി ക്രമത്തിലാണ്. മുൻകാല പ്രാബല്യം ലഭിക്കില്ലെന്ന ദോഷം മാത്രമാണ് ഇവിടെ നിലനിൽക്കുന്നത്. കോടതിയിൽ കേസ് എത്തുമ്പോൾ ഓർഡർ ഇല്ലാത്തതു കൊണ്ട് തന്നെ കോടതിയിൽ ചോദ്യം ചെയ്യപ്പെടുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. നിയമപരമല്ലാത്തതിനാൽ അന്വേഷണ സംഘത്തിൻറ്‍റെ കേസ് എങ്ങനെ കോടതിയിൽ എത്തിക്കുമെന്ന പ്രയോഗികതയാണ് ഇവിടെ ഉന്നയിക്കപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു. കോടതിയിൽ എത്തുന്നതിന് മുൻപ് ഓർഡർ ഇഷ്യൂ ചെയ്‌താൽ ഈ പ്രതിസന്ധി മറികടക്കാമെന്നും അദ്ദേഹം പറയുന്നു.

Post Thumbnail
നെയ്‌റോബി എയർപോർട്ട്; അദാനിക്ക് കീഴടങ്ങി കെനിയൻ സർക്കാർവായിക്കുക

നിലവിൽ മരട് പൊലീസ് ആണ് എംഎൽഎ മുകേഷിനെതിരേ കേസ് എടുത്തിരിക്കുന്നത്. എറണാകുളം സ്വദേശിയായ നടിയുടെ പരാതിയിൽ ജാമ്യമില്ല വകുപ്പു പ്രകാരമുള്ള ബലാത്സംഗ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് നടിയുടെ മൊഴി. എറണാകുളം നോർത്ത് പൊലീസ് ഇടവേള ബാബുവിനെതിരേയും ഫോർട്ട് കൊച്ചി പൊലീസ് മണിയൻപിള്ള രാജുവിനെതിരേയും കേസ് ഫയൽ ചെയ്തിട്ടുണ്ട്. 2016 ൽ സിദ്ദിഖ് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വച്ച് ലൈംഗിതിക്രമം നടത്തിയെന്ന യുവ വനിത താരത്തിന്റെ പരാതിയിന്മേൽ നടൻ സിദ്ദിഖിനെതിരേയും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

തിരവനന്തപുരം മ്യൂസിയം പൊലീസ് ആണ് പരാതിയിന്മേൽ നടപടി സ്വീകരിച്ചിരിക്കുന്നത്. 2019 ലും ഇതേ നടി പരാതി ഉയർത്തിയിരുന്നുവെങ്കിലും അന്ന് കേസോ നടപടികളോ ഉണ്ടായില്ല. പരാതിക്കാരിക്ക് 21 വയസുള്ളപ്പോഴായിരുന്നു സിദ്ദിഖിൽ നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടി വന്നതെന്നാണ് ആരോപണം. ഗുരുതരമായ ആരോപണത്തിൽ നിരപരാധിത്വം തെളിയിക്കാൻ കഴിയ്‌തിരുന്നാൽ അറസ്റ്റ് ഉണ്ടായിയേക്കും. അതേ സമയം ജില്ലയിൽ തന്നെ ജ്യാമമില്ല വകുപ്പിൽ നടൻ ജയസൂര്യക്കെതിരേയും എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ഉയർന്ന പരാതികൾ രണ്ടെണ്ണമാണ്. special police team inhema committee report

Content summary; Don’t the recent revelations in the film give the special police team the legal authority to investigate?

×