July 17, 2025 |

മസ്കിനോട് ആർക്കെങ്കിലും അതൃപ്തിയുണ്ടോ?, ക്യാബിനറ്റിനെ ചോദ്യം ചെയ്ത് ട്രംപ്

മസ്കിനോടുള്ള ക്യാബിനറ്റ് അം​ഗങ്ങളുടെ അതൃപ്തി ചോദ്യം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

മസ്കിനോട് ആർക്കെങ്കിലും അതൃപ്തിയുണ്ടോ? ക്യാബിനറ്റ് അം​ഗങ്ങളെ ചോദ്യം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സർക്കാരിന്റെ ആദ്യ കാബിനറ്റ് യോ​ഗത്തിലായിരുന്നു ട്രംപിന്റെ ചോദ്യം. മസ്കിനെ കുറിച്ചുള്ള അഭിപ്രായം പ്രകടത്തിന്  ട്രംപ് അം​ഗങ്ങളെ ക്ഷണിച്ചെങ്കിലും ആരും പ്രതികരിക്കാൻ തയ്യാറായില്ല. കാബിനറ്റ് അം​ഗങ്ങളെല്ലാവരും മീറ്റിം​ഗിൽ പങ്കെടുത്തിരുന്നു എങ്കിലും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഞങ്ങളെല്ലാവരും മസ്കിന്റെ അം​ഗത്വത്തിൽ വളരെ സന്തോഷവാന്മാരാണെന്ന് മീറ്റിം​ഗിന് ശേഷം ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ കുറിച്ചു. യുഎസ് സർക്കാരിന്റെ ​ഗവൺമെന്റ് എഫിഷ്യൻസി വിഭാ​ഗത്തിന്റെ തലവനാണ് മസ്ക്. ചിലവ് ചുരുക്കൽ നയം നടപ്പിലാക്കിയത് മസ്കിന്റെ നേത്യത്വത്തിൽ ആയിരുന്നു. ചെലവ് ചുരുക്കൽ നയത്തിന്റെ ഭാ​ഗമായി തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള ശ്രമം മസ്ക് നടത്തിയിരുന്നു. ഇമെയിൽ സന്ദേശം വഴിയാണ് മസ്ക് തൊഴിലാളികളുടെ നിർബന്ധിത രാജി ആവശ്യപ്പെട്ടത്. ഈ നടപടിയോട് ട്രംപ് ഭരണകൂടത്തിലെ മറ്റ് സെക്രട്ടറിമാർ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

തനിക്കെതിരെ നിരവധി വധ ഭീഷണികളാണ് ദിനംപ്രതി വരുന്നതെന്ന് ഇലോൺ മസ്ക് വ്യക്തമാക്കി. മസ്കിനെ പുകഴ്ത്തിയാണ് ക്യാബിനറ്റ് യോ​ഗത്തിൽ ഉടനീളം ട്രംപ് സംസാരിച്ചത്. നിങ്ങളുടെ സേവനം ലഭിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്ന് മസ്ക് പറഞ്ഞു. അദ്ദേഹം ശരിയ്ക്കും കഠിനാധ്വാനം ചെയ്യുകയാണ് ഇങ്ങനെ മുന്നോട്ട് പോയാൽ ഇത്തരത്തിലുള്ള പ്രതികരണങ്ങൾ സ്വാഭാവികമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ട്രംപിന്റെ രണ്ടാം മന്ത്രിസഭയിൽ മസ്കിന് ഔദ്യോ​ഗിക സ്ഥാനങ്ങളൊന്നും ഇല്ലെങ്കിലും ട്രംപ് ഭരണകൂടത്തിൽ വ്യക്തമായ സ്വാധീനമുണ്ട്. ​ഗവൺമെന്റിന്റെ പ്രവർത്തനരഹിതമായ കംപ്യൂട്ടർ സംവിധാനങ്ങൾ പരിഹരിക്കുക ആവും ഡോജിന്റെ ആദ്യ നടപടി എന്ന് മസ്ക് വ്യക്തമാക്കി. സർക്കാരിന് അടിസ്ഥാനപരമായ സാങ്കേതിക പിന്തുണ നൽകാനായിരിക്കും ഞങ്ങൾ ആദ്യം പ്രവർത്തിക്കുക, പ്രവർത്തനക്ഷമമല്ലാത്തും തകരാറുള്ളതുമായ സംവിധാനങ്ങൾ പരിഹരിക്കാൻ വേണ്ടി ശ്രമിക്കുമെന്നും മസ്ക് കൂട്ടിച്ചേർത്തു. സംവിധാനത്തിന്റെ തെറ്റുകൾ പരിഹരിക്കുമെന്ന് പറയുമ്പോഴും ഡോജിനും തെറ്റുകൾ സംഭവിച്ചേക്കാമെന്ന് മസ്ക് പറഞ്ഞു. യുഎസ്എയ്ഡ് ഉപയോ​ഗിച്ചുള്ള എബോള പ്രതിരോധം ഞങ്ങൾ പിൻവലിച്ചിരുന്നതായും പിന്നീട് ഇത് ഏറ്റവും അത്യാവശ്യം വേണ്ടുന്ന കാര്യങ്ങളിൽ ഒന്നാണെന്ന് മനസിലാക്കിയതിൽ മൂലം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.

ടെക് സപ്പോർട്ട് എന്നെഴുതിയ ടീ ഷർട്ട് ധരിച്ചാണ് ഇന്നലെ ഇലോൺ മസ്ക് ഡൊണൾഡ് ട്രംപിന്റെ ആദ്യ ക്യാബിനറ്റ് യോ​ഗത്തിൽ പങ്കെടുത്തത്. ആദ്യം സംസാരിക്കാൻ അവവസരം ലഭിച്ചതും ഇലോൺ മസ്കിനു തന്നെയായിരുന്നു. സർക്കാർ ചെലവ് ചുരുക്കിയില്ലെങ്കിൽ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമെന്നുെം ഇലോൺ മസ്ക് യോ​ഗത്തിൽ പറഞ്ഞു. അടുത്ത വർഷത്തോടെ ധനക്കമ്മി ഒരു ട്രില്യൺ ഡോളർ കുറയ്ക്കുകയാണ് ലക്ഷ്യമെന്നും മസ്ക് കൂട്ടിച്ചേർത്തു. എന്നാൽ ഡോജ് ടീമിന്റെ നേതൃത്വത്തിൽ പതിനായിരക്കണക്കിന് ജീവനക്കാരെ ഇനിയും പിരിച്ചു വിടാനുള്ള നടപടികൾക്ക് ക്യാബിനറ്റിൽ ധാരണയായി

content summary: During his first Cabinet meeting U.S. President Donald Trump surprised attendees by asking a question about Elon Musk

Leave a Reply

Your email address will not be published. Required fields are marked *

×