June 04, 2026 |
Share on

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫിനുള്ള പതിനായിരത്തോളം തൊഴിലവസരങ്ങളുമായി എസ് എസ് സി

പത്താം ക്ലാസ് പാസ്സായവര്‍ക്കോ തത്തുല്യ യോഗ്യതയുള്ളവര്‍ക്കോ അപേക്ഷിക്കാം. ഇതിനായി അപേക്ഷിക്കേണ്ട അവസാന തീയതി 2019 മെയ് 29 ആണ്.

വിവിധ ഗവണ്‍മെന്റ് സ്ഥാപനങ്ങളിലേക്ക് മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫിനായുള്ള അപേക്ഷകള്‍ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍. ഏകദേശം പതിനായിരത്തോളം വേക്കന്‍സികളിലേക്കാണ് എസ് എസ് സി റിക്രൂട്ട്‌മെന്റ് നടത്തുന്നത്. പത്താം ക്ലാസ് പാസ്സായവര്‍ക്കോ തത്തുല്യ യോഗ്യതയുള്ളവര്‍ക്കോ അപേക്ഷിക്കാം. ഇതിനായി അപേക്ഷിക്കേണ്ട അവസാന തീയതി 2019 മെയ് 29 ആണ്.രണ്ട് തവണയായാണ് പരീക്ഷ നടത്തുക. ആദ്യ പരീക്ഷ ആഗസ്റ്റ് 2 മുതല്‍ സെപ്റ്റംബര്‍ 6 വരെയാണ്. രണ്ടാമത്തേത് നവംബര്‍ 17 നും നടത്തും.

ആദ്യത്തെ പരീക്ഷ ഒബ്ജക്ടീവും രണ്ടാമത്തേത് എഴുത്ത് പരീക്ഷയുമായിരിക്കുംപരീക്ഷയ്ക്കായി അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും പത്താം ക്ലാസ് വിജയിച്ചിരിക്കണം ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ്(സാമ്ബത്തിക സംവരണം) വിഭാഗത്തില്‍ പെട്ടവര്‍ നുറ് രൂപയാണ് അപേക്ഷ ഫീസായി അടക്കേണ്ടത്. മറ്റ് സംവരണക്കാര്‍ക്കും സ്ത്രീകള്‍ക്കും ഫീസ് അടക്കേണ്ടതില്ല. ഓണ്‍ലൈനായി 2019 മെയ് 31 വരെ ഫീസ് അടക്കുവാന്‍ കഴിയും.

5200 മുതല്‍ 22000 വരെയാണ് സാലറി. പതിനെട്ട് വയസ്സ് മുതല്‍ 25 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ് സി-എസ് ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും ഒബിസി വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും വയസ്സിളവ് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×