UPDATES

ഫിനാന്‍സ്/ ബിസിനസ്‌

ആദ്യത്തെ ‘ട്രില്യണയറാവാൻ’ ഇലോൺ മസ്‌ക്; തൊട്ടുപിന്നാലെ ഗൗതം അദാനി

ഗൗതം അദാനിയുടെ സമ്പത്ത് പ്രതിവർഷം 123% വർദ്ധിച്ചാൽ 2028-ൽ രണ്ടാമത്തെ ട്രില്യണയർ ആകും

                       

2027 ഓടെ ലോകത്തിലെ ആദ്യത്തെ ട്രില്യണയർ ( മഹാകോടീശ്വരൻ ) ആയി ഇലോൺ മസ്‌ക് മാറുമെന്ന് ഇൻഫോർമ കണക്റ്റ് അക്കാദമിയുടെ പുതിയ റിപ്പോർട്ട്. ടെസ്‌ല, സ്‌പേസ് എക്‌സ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്‌സ് (മുമ്പ് ട്വിറ്റർ) എന്നിവയെ നയിക്കുന്ന ഇലോൺ മസ്‌കിൻ്റെ സമ്പത്ത് പ്രതിവർഷം ശരാശരി 110% വർദ്ധിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം 251 ബില്യൺ ഡോളറുള്ള ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് ഇലോൺ മസ്‌ക്. Elon Musk and Gautam Adani worlds first trillionaire

ഗൗതം അദാനിയുടെ സമ്പത്ത് പ്രതിവർഷം 123% വർദ്ധിച്ചാൽ 2028- ൽ രണ്ടാമത്തെ ട്രില്യണയർ ആകുമെന്ന് അക്കാദമിയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ടെക് കമ്പനിയായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ്, ഇന്തോനേഷ്യൻ ഊർജ്ജ, ഖനന വ്യവസായി പ്രജോഗോ പാൻഗെസ്റ്റു എന്നിവർക്കും അവരുടെ വളർച്ച ഇതേ പടി തുടരുകയാണെങ്കിൽ 2028- ൽ ട്രില്ല്യണയർ പദവിയിലെത്താൻ സാധിക്കും. മെറ്റാ സിഇഒ മാർക്ക് സക്കർബർഗിനൊപ്പം 2030- ഓടെ എൽവിഎംഎച്ച് തലവനും 200 ബില്യൺ ഡോളറുമായി ഏറ്റവും ധനികനായ ബെർണാഡ് അർനോൾട്ട് ട്രില്യണയർ ആകുമെന്ന് പ്രതീക്ഷിക്കുന്നു. Elon Musk and Gautam Adani worlds first trillionaire

എൻവിഡിയ 2023 മെയ് മാസത്തിൽ 1 ട്രില്യൺ ഡോളർ വരുമാനമുള്ള കമ്പനിയാവുകയും പിന്നീട് 3 ട്രില്യൺ ഡോളറിലേക്ക് എത്തുകയും ചെയ്തു, ആപ്പിളിന് ശേഷം ലോകത്തിലെ ഏറ്റവും മൂല്യവത്തായ രണ്ടാമത്തെ കമ്പനിയായി എൻവിഡിയ മാറി. ആദ്യത്തെ ശതകോടീശ്വരനായ ജോൺ ഡി. റോക്ക്ഫെല്ലർ 1916-ൽ അംഗീകരിക്കപ്പെട്ടതുമുതൽ ലോകത്തിലെ ആദ്യത്തെ ട്രില്യണയർ ആരാകുമെന്ന് ആളുകൾക്ക് ആകാംക്ഷയുണ്ട്. സ്റ്റാൻഡേർഡ് ഓയിലിൻ്റെ സ്ഥാപകനും ഏറ്റവും വലിയ ഓഹരിയുടമയും റോക്ക്ഫെല്ലറായിരുന്നു.

എന്നിരുന്നാലും, പല വിദഗ്‌ധരും അതിരൂക്ഷമായ സമ്പത്ത് വിതരണത്തെ ഒരു പ്രശ്നമായി കാണുന്നുണ്ട്. ദരിദ്രരായ 66% ആളുകളേക്കാൾ സമ്പന്നരായ 1% ആളുകൾ കൂടുതൽ കാർബൺ ഉദ്‌വമനത്തിന് ഉത്തരവാദികളാണെന്ന് റിപ്പോർട്ട് കണ്ടെത്തി. ലോകത്തെ ആദ്യത്തെ മഹാകോടീശ്വരനാകാൻ ഏറ്റവും സാധ്യതയുള്ള വ്യക്തിയായി ഇൻഫോർമ കണക്റ്റ് അക്കാദമി ഇലോൺ മസ്‌ക്കിനെ പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, അദ്ദേഹം നടത്തിയ ഒരു പോസ്റ്റിന് എക്‌സിൽ വലിയ വിമർശനം നേരിട്ടിരുന്നു.

മുൻ ഫോക്സ് ന്യൂസ് അവതാരകൻ ടക്കർ കാൾസണും പോഡ്കാസ്റ്റർ ഡാരിൽ കൂപ്പറും തമ്മിലുള്ള അഭിമുഖം വളരെ രസകരവും കണ്ടിരിക്കേണ്ടതുമാണ് എന്നാണ് ഇലോൺ മസ്‌ക് പോസ്റ്റിൽ പങ്കിട്ടത്. അഭിമുഖത്തിൽ ഹോളോകോസ്റ്റ് സമയത്ത് ഇത്രയധികം ആളുകളെ കൊല്ലാൻ നാസികൾ ഉദ്ദേശിച്ചിരുന്നില്ലെന്നും യുദ്ധത്തിൻ്റെ ഫലത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനെ കുറ്റപ്പെടുത്തിയെന്നും ഡാരിൽ കൂപ്പർ വിവാദപരമായ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. കൂടാതെ, വരാനിരിക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കുന്നതായി ഇലോൺ മസ്‌ക് പ്രഖ്യാപിച്ചതും വിവാദങ്ങൾക്ക് വഴി വച്ചിരുന്നു.

content summary ;  Elon Musk and Gautam Adani on pace to become world’s first trillionaire  k k k k k k k k k k k k  k k  k k k  k k k k k k  k k k  k k k k  k k k k k k k k k k k k k k  k k k

Share on

മറ്റുവാര്‍ത്തകള്‍