UPDATES

കല

വിവാഹം അഭിനയത്തിന് തടസമല്ല; സ്വയം തെളിയിച്ച് പ്രിയാമണി

ഇന്ത്യൻ സിനിമ വ്യവസായത്തിലെ മാറ്റത്തെ അഭിനന്ദിച്ച് പ്രിയാമണി

                       

തന്റെ കരിയറിലെ സുവർണ കാലത്താണ് പ്രിയാമണി ഇന്നുള്ളത്. താരം അഭിനയിക്കുന്ന ഭാഷകളിലെല്ലാം ഹിറ്റുകളാണ് പിറക്കുന്നത്. ഇന്ന് ബോളിവുഡിൽ നിന്നും കൈ നിറയെ അവസരങ്ങൾ ഉള്ള നടിയാണ് പ്രിയാമണി. ഇപ്പോഴിതാ, സിനിമ വ്യവസായത്തിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് പറയുകയാണ് പ്രിയാമണി. വിവാഹിതരായ നടിമാരെ സപ്പോർട്ടിംഗ് റോളുകളിൽ മാത്രം ഒതുങ്ങാത്ത ഇന്ത്യൻ സിനിമ വ്യവസായത്തിലെ മാറ്റത്തെ അഭിനന്ദിച്ച് കൊണ്ടാണ് താരം രംഗത്തത്തിയിരിക്കുന്നത്.

കൂടാതെ, നയൻതാര, സാമന്ത റൂത്ത് പ്രഭു, കാജൽ അഗർവാൾ എന്നിവരുടെ മികച്ച കരിയർ തെരഞ്ഞെടുപ്പുകളെയും പ്രിയാമണി പ്രശംസിക്കുകയും ചെയ്തു.

‘വിവാഹത്തിന് ശേഷം, സ്ത്രീകൾ അഭിനയത്തിൽ തുടരണോ വേണ്ടയോ എന്നത് തീർത്തും വ്യക്തിഗതമായ ഒരു തെരഞ്ഞെടുപ്പാണ്. ജോലിയിൽ ഇടവേളയെടുത്തുകൊണ്ട് കുടുംബ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീക്കണോ, വേണ്ടയോ എന്നതെല്ലാം ഓരോ വ്യക്തിയും സ്വയം തീരുമാനിക്കുന്നതാണ്. വിവാഹിതരായ നടിമാർ ഇപ്പോൾ വിവാഹ ശേഷം ഇൻഡസ്‌ട്രിയിലേക്ക് മടങ്ങിവരുകയും മികച്ച വേഷങ്ങളിൽ തിളങ്ങുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ നടിമാരുടെ വിവാഹാവസ്ഥ അവരുടെ ജോലിക്ക് ഒരു തടസ്സമാകുന്നില്ല. കാജൽ അഗർവാളും, സാമന്തയും, നയൻതാരയും വളരെ മികച്ച രീതിയിലാണ് ഓരോ വേഷങ്ങളും കൈകാര്യം ചെയ്യുന്നത്. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയാമണി ഇക്കാര്യങ്ങൾ പറഞ്ഞത്.

എന്നാൽ, സിനിമ ലോകം ഇങ്ങനെ അല്ലായിരുന്നുവെന്നും, ഇപ്പോഴുദ്യത വലിയ മാറ്റമാണെന്നും പ്രിയ പറയുന്നുണ്ട്.

‘പക്ഷെ കുറച്ച് കാലം മുമ്പുവരെ പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ വിവാഹിതരായ നടിമാർ അമ്മ അല്ലെങ്കിൽ സഹോദരി തുടങ്ങിയ വേഷങ്ങളിലേക്ക് തരംതാഴ്ത്തുകയായിരുന്നു പതിവ്. ഒരു നടി വിവാഹിതയായാൽ അവളുടെ ആരാധകവൃന്ദം നഷ്‌ടപ്പെടുമെന്നും ശരീരത്തിൻ്റെ ആകൃതി മാറുമെന്നും ഒരു വിശ്വാസം ഉണ്ടായിരുന്നു. ഞാൻ ഓരോ കഥാപാത്രവും വളരെ സമയമെടുത്താണ് തെരഞ്ഞെടുക്കുന്നത്. എന്റെ ഓരോ കഥാപാത്രങ്ങളിലും അർത്ഥവത്തായ എന്തെങ്കിലും കണ്ടെത്താൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ എന്നിലേക്ക് എത്തുന്ന എല്ലാ കഥാപാത്രങ്ങളും ഞാൻ ആഗ്രഹിക്കുന്നില്ല’ എന്നും പ്രിയാമണി കൂട്ടിച്ചേർത്തു.

അജയ് ദേവ്ഗണിനൊപ്പം എത്തുന്ന ഏറ്റവും പുതിയ ഹിന്ദി ചിത്രമായ ‘മൈദാൻ’ ആണ് ഇനി വരാനിരിക്കുന്ന പ്രിയാമണിയുടെ ഏറ്റവും പുതിയ ചിത്രം. സിനിമയിൽ സുപ്രധാന വേഷമാണ് പ്രിയാമണി കൈകാര്യം ചെയ്യുന്നത്. ജവാനാണ് ഇതിന് മുമ്പ് പുറത്തിറങ്ങിയ പ്രിയാമണിയുടെ ബോളിവുഡ് ചിത്രം. പൃഥ്വിരാജ് നായകനായെത്തിയ ‘സത്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയാമണിയുടെ മലയാളത്തിലെ അരങ്ങേറ്റം. അമീർ സുൽത്താൻ സംവിധാനം ചെയ്ത കാർത്തി ചിത്രം ‘പരുത്തിവീരനി’ലൂടെ ദേശീയ പുരസ്കാരവും പ്രിയാമണി സ്വന്തമാക്കിയിരുന്നു.

Related news


Share on

മറ്റുവാര്‍ത്തകള്‍