July 18, 2026 |
Share on

യുഡിഎഫ് ഭരണകാലത്തെ ബന്ധു നിയമനങ്ങളും അന്വേഷിക്കാന്‍ വിജിലന്‍സ്

അഴിമുഖം പ്രതിനിധി വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്റെ ബന്ധു നിയമന വിവാദ പശ്ചാത്തലത്തില്‍ മുന്‍കാല നിയമനങ്ങളും അന്വേഷിക്കുവാന്‍ ഒരുങ്ങുകയാണ് വിജിലന്‍സ്. യുഡിഎഫ് ഭരണകാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളിലേക്കു നടന്ന നിയമനങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുവാന്‍ ഒരുങ്ങുന്നത്. വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നിയമനങ്ങളണ് ഉള്‍പ്പെടുന്നത്. എസ്പിക്കു പുറമെ രണ്ട് ഡിവൈഎസ്പിയും ഒരു സിഐയും ഉള്‍പ്പടെ നാലംഗ ഉദ്യോഗസ്ഥരെയാണ് അന്വേഷണത്തിന് ഏല്‍പിച്ചിരിക്കുന്നത്. വിജിലന്‍സിനു വേണ്ടി അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെഡി ബാബുവായിരിക്കും ഹാജരാവുക. മുന്‍ സര്‍ക്കാര്‍ […]

അഴിമുഖം പ്രതിനിധി

വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്റെ ബന്ധു നിയമന വിവാദ പശ്ചാത്തലത്തില്‍ മുന്‍കാല നിയമനങ്ങളും അന്വേഷിക്കുവാന്‍ ഒരുങ്ങുകയാണ് വിജിലന്‍സ്. യുഡിഎഫ് ഭരണകാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളിലേക്കു നടന്ന നിയമനങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുവാന്‍ ഒരുങ്ങുന്നത്. വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നിയമനങ്ങളണ് ഉള്‍പ്പെടുന്നത്.

എസ്പിക്കു പുറമെ രണ്ട് ഡിവൈഎസ്പിയും ഒരു സിഐയും ഉള്‍പ്പടെ നാലംഗ ഉദ്യോഗസ്ഥരെയാണ് അന്വേഷണത്തിന് ഏല്‍പിച്ചിരിക്കുന്നത്. വിജിലന്‍സിനു വേണ്ടി അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെഡി ബാബുവായിരിക്കും ഹാജരാവുക. മുന്‍ സര്‍ക്കാര്‍ നിയമിച്ച അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ എഡിപി ജി ശശീന്ദ്രനെ ഇന്നലെ മാറ്റിയിരുന്നു.

ഇപി ജയരാജന്റെ കാര്യത്തില്‍ തീരുമാനം എടുക്കുവാനായി നിര്‍ണായക സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തുടങ്ങി. സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇപി ജയരാജനും പങ്കെടുക്കുന്നുണ്ട്. ജയരാജന്‍ മന്ത്രിയായി തുടരണമോയെന്ന് സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞായിരിക്കും അറിയിക്കുക.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×