July 17, 2026 |
Share on

ലൈംഗിക കളിപ്പാട്ടങ്ങള്‍ക്കുള്ളില്‍ ക്യാമറ; കമ്പനി നാല്‍പ്പത് ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കി

സ്റ്റാന്‍ഡേര്‍ഡ് ഇന്നൊവേഷന്‍ എന്ന കമ്പനിയാണ് സെക്‌സ് ടോയ്‌സിനുള്ളില്‍ ക്യാമറ വച്ച് ഉപഭോക്താക്കളെ പറ്റിച്ചത്

ലൈംഗിക കളിപ്പാട്ടത്തിനുള്ളില്‍ ക്യാമറ വച്ച് തങ്ങളുടെ ഉപഭോക്താക്കളുടെ ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇന്റര്‍നെറ്റില്‍ പ്രചരിപ്പക്കുകയും ചെയ്ത കമ്പനി നാല്‍പ്പത് ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വന്നു. സ്റ്റാന്‍ഡേര്‍ഡ് ഇന്നൊവേഷന്‍ എന്ന കമ്പനിയാണ് സെക്‌സ് ടോയ്‌സിനുള്ളില്‍ ക്യാമറ വച്ച് ഉപഭോക്താക്കളെ പറ്റിച്ചത്.

കോടതിയ്ക്ക് പുറത്തു നടത്തിയ ഒത്തുതീര്‍പ്പിലാണ് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായത്. ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങളും കമ്പനി ഇത്തരത്തില്‍ ചോര്‍ത്തി. ഇവര്‍ വിപണിയിലിറക്കിയ വി വൈബ് എന്ന ഉപകരണത്തിലാണ് ക്യാമറയുണ്ടായിരുന്നത്. ഉപയോഗിക്കപ്പെടുമ്പോള്‍ ഓരോ രണ്ട് സെക്കന്‍ഡ് കൂടുമ്പോഴും വി വൈബ് വിവരങ്ങള്‍ അയയ്ക്കും.

വിപണി ഗവേഷണത്തിന് വേണ്ടിയാണ് ഉപകരണത്തില്‍ ക്യാമറ ഘടിപ്പിച്ചിരുന്നതെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം.

കൂടുതല്‍ വായിക്കാം..https://goo.gl/l2ZOUp

Leave a Reply

Your email address will not be published. Required fields are marked *

×