May 20, 2025 |
Share on

കോണ്‍ഗ്രസ് കുതിപ്പ്; ഹരിയാനയില്‍ അനായാസം, ജമ്മു കശ്മീരില്‍ ഭരണത്തിനരികെ

ബിജെപിക്ക് കനത്ത തിരിച്ചടി പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ മുന്നേറ്റം നടത്തിയ കോണ്‍ഗ്രസിന് 2024 ശുഭകരമായി പര്യവസാനിപ്പിക്കാന്‍ സാധിക്കുമെന്നാണ് ഹരിയാനയിലെയും ജമ്മു കശ്മീരിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ബിജെപിയുടെ ഒരു ദശാബ്ദക്കാലത്തെ ഭരണത്തിന് വിരാമമിട്ട് ഹരിയാനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയാണ് പുറത്തു വന്നിരിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കാണിക്കുന്നത്. ജമ്മു കശ്മീരിലും കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമല്ല. അവിടെ സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സുമായി ചേര്‍ന്ന് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്.

ദേശീയ ചാനലായ എന്‍ഡിവി നടത്തിയ നാല് എക്‌സ്റ്റ് പോളുകളുടെയും ഫലത്തില്‍ പറയുന്നത് ആകെയുള്ള 90 സീറ്റുകളില്‍ 55 സീറ്റുകള്‍ സ്വന്തമാക്കി കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്നാണ്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായത് 46 സീറ്റുകളാണെന്നിരിക്കെ കോണ്‍ഗ്രസ് പകുതിയിലേറെയും സീറ്റുകള്‍ സ്വന്തമാക്കി വലിയ മുന്നേറ്റമാണ് ഉണ്ടാക്കാനായിരിക്കുന്നത്.

അതിര്‍ത്തി നിര്‍ണയത്തിന് ശേഷം ജമ്മു-കശ്മീര്‍ നിയമസഭ സീറ്റുകളും 90 ആയി നിജപ്പെടുത്തിയിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം 43 സീറ്റുകള്‍ നേടുമെന്നാണ് പറയുന്നത്. കേവല ഭൂരിപക്ഷത്തിന് മൂന്നു സീറ്റുകളാണ് സഖ്യത്തിന് കുറവ് പറയുന്നത്.

ബിജെപിയുടെ കാര്യം എടുത്താല്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഭരണത്തിലിരിക്കുന്ന ഹരിയാനയില്‍ അവര്‍ക്ക് പ്രവചിക്കുന്നത് 24 സീറ്റുകളാണ്. 2019 ല്‍ ബിജെപി 40 സീറ്റുകള്‍ സ്വന്തമാക്കിയിടത്താണ് ഇത്തവണ വലിയ തിരിച്ചടി പറയുന്നത്. കശ്മീര്‍ നിയമസഭയില്‍ 26 സീറ്റുകളാണ് ബിജെപിക്ക് കിട്ടുമെന്ന് പറയുന്നത്. ഹരിയാനയില്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍(ഐന്‍എല്‍ഡി) 3 സീറ്റുകളിലും ജനനായക് ജനത പാര്‍ട്ടി(ജെജെപി) ഒരേയൊരു സീറ്റിലുമായി ഒതുങ്ങുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. ധ്രുവ് റിസര്‍ച്ച്, പീപ്പിള്‍സ് പ്ലസ് എക്‌സിറ്റ് പോളുകള്‍ 32 സീറ്റുകള്‍ ഹരിയാനയില്‍ ബിജെപിക്ക് പ്രവചിക്കുന്നുണ്ട്. ഇതാണ് ഹരിയാനയില്‍ ബിജെപിക്ക് പ്രവചിക്കുന്ന ഉയര്‍ന്ന നമ്പറുകളും.

ചില എക്‌സ്റ്റ് പോള്‍ ഫലങ്ങള്‍

ഹരിയാന

എന്‍ഡിടിവി: കോണ്‍ഗ്രസ്- 54, ബിജെപി-27, ഐഎന്‍എല്‍ഡി-2,ജെജെപി-1, ആം ആദ്മി-0, മറ്റുള്ളവര്‍-6

ദൈനിക് ഭാസ്‌കര്‍; കോണ്‍ഗ്രസ്- 44-54, ബിജെപി- 19-29, ജെജെപി-0-1, ഐഎന്‍എല്‍ഡി-1-5, ആം ആദ്മി-0-1, മറ്റുള്ളവര്‍-4-9

ധ്രുവ് റിസര്‍ച്ച്: കോണ്‍ഗ്രസ്-50-64, ബിജെപി- 22-32, ജെജെപി-0, ഐഎന്‍എല്‍ഡി-0, എഎപി-0, മറ്റുള്ളവര്‍-2-8

ഇന്ത്യ ടുഡെ-സി വോട്ടര്‍- കോണ്‍ഗ്രസ്-50-58, ബിജെപി-20-28, ജെജെപി-0-2, ഐഎന്‍എല്‍ഡി-0, എഎപി-0, മറ്റുള്ളവര്‍-10-14

ജിസ്റ്റ്-ടിഐഎഫ് റിസര്‍ച്ച്-കോണ്‍ഗ്രസ്-45-53, ബിജെപി-29-37, ജെജെപി-0, ഐഎന്‍എല്‍ഡി-0-2, എഎപി-0, മറ്റുള്ളവര്‍-4-6

ജമ്മു-കശ്മീര്‍

എന്‍ഡിവി: ബിജെപി-27, കോണ്‍ഗ്രസ്-42, പിഡിപി-7, മറ്റുള്ളവര്‍-14

പിപ്പീള്‍സ് പ്ലസ്- ബിജെപി-23-27, കോണ്‍ഗ്രസ്-46-50, പിഡിപി-7-11, മറ്റുള്ളവര്‍-4-6

ഇന്ത്യ ടുഡെ-സി വോട്ടര്‍- ബിജെപി-27-32, കോണ്‍ഗ്രസ്-40-48, പിഡിപി-6-12, മറ്റുള്ളവര്‍-6-11.

ദൈനിക് ഭാസ്‌കര്‍- ബിജെപി-20-25, കോണ്‍ഗ്രസ്-35-40, പിഡിപി-4-7, മറ്റുള്ളവര്‍-12-18.

ആക്‌സിസ് മൈ ഇന്ത്യ- ബിജെപി-24-34, കോണ്‍ഗ്രസ്-34-45, പിഡിപി-4-6, മറ്റുള്ളവര്‍-8-23

എന്നിരുന്നാലും യഥാര്‍ത്ഥ വോട്ടിംഗ് ഫലങ്ങള്‍ പുറത്തു വരുന്നതുവരെ ഒന്നും തീര്‍ച്ചപ്പെടുത്താന്‍ സാധ്യമല്ല. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റുന്നത് ഇന്ത്യയിലിപ്പോള്‍ സര്‍വ്വസാധാരണമാണ്. അതിന്റെ കൃത്യതയില്‍ ജനം പഴയപോലെ വിശ്വസിക്കുന്നില്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം തന്നെയാണ് എക്‌സിറ്റ് പോളുകളുടെ വിശ്വാസ്യത എത്രത്തോളം ഉണ്ടെന്നതിന് തെളിവ്.

നിലവിലെ ബിജെപി മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നി ലഡ്‌വായില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എ മേവ സിംഗിനെയാണ് നേരിടുന്നത്. ഗര്‍ഹി സംപ്‌ല-കിലോയ് മണ്ഡലത്തിലാണ് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭുപീന്ദര്‍ ഹൂഡ മത്സരത്തിന് ഇറങ്ങുന്നത്. ബിജെപിയുടെ മഞ്ജു ഹൂഡയാണ് എതിരാളി. ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണ് മഞ്ജു. ഉച്ചനയില്‍ ജനനായക് ജനത പാര്‍ട്ടി അധ്യക്ഷന്‍ ദുഷ്യന്ത് ചൗട്ടാലയെ നേരിടാന്‍ ഇറങ്ങിയത് മുന്‍ കേന്ദ്രമന്ത്രി ബിരേന്ദര്‍ സിംഗിന്റെ മകന്‍ ബ്രിജേന്ദ്ര സിംഗാണ്. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഇന്ത്യന്‍ ഗുസ്തി താരമായ വിനേഷ് ഫോഗട്ട് ജുലാന സീറ്റില്‍ മത്സരിക്കുന്നു്ണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ കവിത ദലാല്‍ ആണ് എതിരാളി. ഇവിടെ ബിജെപി ഇറക്കിയിരിക്കുന്നത് ഗുസ്തി താരമായ യോഗേഷ് കുമാറിനെയാണ്.  exit poll result haryana jammu and kashmir assembly election predict congress victory 

Content Summary; exit poll result haryana jammu and kashmir assembly election predict congress victory

Leave a Reply

Your email address will not be published. Required fields are marked *

×