February 17, 2025 |

ആകാംക്ഷയുണർത്തി ”പുഷ്പ 2 ദി റൂൾ” ട്രെയിലര്‍ പുറത്തിറങ്ങി; ഡിസംബർ 5 ന് തീയേറ്ററുകളിൽ

ഒന്നാം ഭാഗത്തെ മറികടന്ന് ബോക്‌സ് ഓഫിസില്‍ ചരിത്രം സൃഷ്ടിക്കാനാണ് അല്ലുവും സുകുമാറും വീണ്ടുമെത്തുന്നത്‌

സിനിമ ലോകം ആകാംഷയോടെ കാത്തിരുന്ന ‘പുഷ്പ 2 ദി റൂൾ’ ഡിസംബർ 5 ന് തീയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ആരാധകർ ആവേശത്തിലാണ്. പാട്നയിലെ ഗാന്ധി മൈതാനിയിൽ വെച്ച് നടന്ന ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. Pushpa 2 trailer launch in Patna

സിനിമ റിലീസിന് ഒരു മാസം മുമ്പ് തന്നെ കേരളത്തിലെ ഫാൻസ്‌ ഷോ ടിക്കറ്റുകൾ വിറ്റു തീർന്നിരിക്കുകയാണ്. പ്രേക്ഷകർക്ക് 24 മണിക്കൂറും സിനിമ കാണാൻ അവസരമൊരുക്കി ഈ ഫോർ എന്റെർറ്റൈന്മെന്റ്സ് കേരളത്തിൽ ഒരുക്കുന്ന പ്രദർശനങ്ങൾ ആരാധർക്കുള്ള ഒരു വിരുന്നായിരിക്കുമെന്നതിൽ സംശയമില്ല. ലോകമെങ്ങും ഫാൻസ്‌ ഷോകളുടെ ടിക്കറ്റുകൾ ഒട്ടാകെ വിറ്റുപോകുന്ന സ്ഥിതിയിലാണ്.

സുകുമാർ സംവിധാനം ചെയ്യുന്ന ഈ രണ്ടാം ഭാഗം ഒന്നാം ഭാഗത്തിന്റെ വിജയം മറികടക്കുമെന്നാണ് അവകാശപ്പെടുന്നത്. ആദ്യ ഭാഗമായ ‘പുഷ്പ ദി റൈസ് ‘ രണ്ടു ദേശീയ അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിരുന്നു. ഇത്തവണ ആൽഫാ സ്റ്റാർ അല്ലു അർജുന്റെ പ്രകടനം ആക്ഷനും മാസ്സ് എന്റെർറ്റൈന്മെന്റുമായി പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുമെന്നാണ് ട്രെയിലര്‍  നല്‍കുന്ന സൂചന.

1000 കോടിയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞ ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വൻ വിജയം സൃഷ്ടിക്കുമെന്നാണു പ്രതീക്ഷ. ദേവി ശ്രീ പ്രസാദ് ഒരുക്കിയ ഗാനങ്ങളും മിറെസ്ലോ ക്യൂബ ബ്രോസെക് ക്യാമറയിൽ പകർത്തിയ അതിശയകരമായ ദൃശ്യങ്ങളും പ്രേക്ഷകരെ ഏറെ ത്രസിപ്പിക്കും. രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

പുഷ്പ 2 റിലീസിനായി മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ് ടീമുകൾ ഒരുക്കുന്ന തിയേറ്റർ മാമാങ്കം പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവം തന്നെയായിരിക്കട്ടെ. Pushpa 2 trailer launch in Patna

content summary; Fans go wild at Pushpa 2 trailer launch in Patna; police lathi-charge to control crowd around Allu Arjun, Rashmika

×