June 06, 2026 |
Share on

ഒരു കര്‍ഷക ആത്മഹത്യാശ്രമം നാടകം; പിന്നണിയില്‍ മാധ്യമങ്ങളും രാഷ്ട്രീയക്കാരും

അഴിമുഖം പ്രതിനിധി കര്‍ണാടകയിലെ ബെല്ലാരിയില്‍ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് കര്‍ഷകനെ ആത്മഹത്യ നാടകത്തിന് പ്രേരിപ്പിക്കുന്ന ദൃശ്യം വൈറലാകുന്നു. ബെല്ലാരി താലൂക്കിലെ കുര്‍ഗലഗുണ്ടിയിലെ കര്‍ഷകന് ജലക്ഷാമം മൂലം ആറേക്കറിലെ മുളക് കൃഷി നശിപ്പിക്കേണ്ടി വന്നിരുന്നു. ഈ കര്‍ഷകനെ ഉപയോഗിച്ചായിരുന്നു ആത്മഹത്യ നാടകം. ദൃശ്യത്തില്‍ കാണുന്നത് കര്‍ഷകന്‍ വിഷം കഴിക്കാന്‍ ശ്രമിക്കുമ്പോള്‍ ചുറ്റും, ക്യാമറാമാനുള്‍പ്പടെയുള്ള 15 ആളുകള്‍ കൂടുന്നതും തടയാന്‍ ശ്രമിക്കുന്നതുമാണ്. വിഡിയോയില്‍ ക്യാമറാമാന്‍ ക്യാമറയിലേക്ക് നോക്കരുതെന്ന് പറയുന്നതും ദൃശ്യങ്ങള്‍ പകര്‍ത്തല്‍ കഴിഞ്ഞോ എന്ന് കര്‍ഷകന്‍ ചോദിക്കുന്നതും കേള്‍ക്കാന്‍ […]

അഴിമുഖം പ്രതിനിധി

കര്‍ണാടകയിലെ ബെല്ലാരിയില്‍ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് കര്‍ഷകനെ ആത്മഹത്യ നാടകത്തിന് പ്രേരിപ്പിക്കുന്ന ദൃശ്യം വൈറലാകുന്നു. ബെല്ലാരി താലൂക്കിലെ കുര്‍ഗലഗുണ്ടിയിലെ കര്‍ഷകന് ജലക്ഷാമം മൂലം ആറേക്കറിലെ മുളക് കൃഷി നശിപ്പിക്കേണ്ടി വന്നിരുന്നു. ഈ കര്‍ഷകനെ ഉപയോഗിച്ചായിരുന്നു ആത്മഹത്യ നാടകം.

ദൃശ്യത്തില്‍ കാണുന്നത് കര്‍ഷകന്‍ വിഷം കഴിക്കാന്‍ ശ്രമിക്കുമ്പോള്‍ ചുറ്റും, ക്യാമറാമാനുള്‍പ്പടെയുള്ള 15 ആളുകള്‍ കൂടുന്നതും തടയാന്‍ ശ്രമിക്കുന്നതുമാണ്. വിഡിയോയില്‍ ക്യാമറാമാന്‍ ക്യാമറയിലേക്ക് നോക്കരുതെന്ന് പറയുന്നതും ദൃശ്യങ്ങള്‍ പകര്‍ത്തല്‍ കഴിഞ്ഞോ എന്ന് കര്‍ഷകന്‍ ചോദിക്കുന്നതും കേള്‍ക്കാന്‍ സാധിക്കും.

കര്‍ണാടക രാജ്യറായിത്ത സംഘ ഹസിരുസേന എന്ന കര്‍ഷക സംഘടനയുടെ ജില്ലാ പ്രസിഡന്റ് ദാരൂര്‍ പുരുഷോത്തം ഗുഡ്‌ഗോട്ട് ഉള്‍പ്പടെയുള്ള നേതാക്കളാണ് ആത്മഹത്യ നാടകത്തിന് മാധ്യമപ്രവര്‍ത്തകരെ വിളിച്ചു വരുത്തിയതെന്നാണ് വിവരം.

ദി ഹിന്ദുവിന് റിപ്പോര്‍ട്ടനുസരിച്ച് കുറുബാരാ കുമരപ്പയെന്ന കര്‍ഷകനാണ് ആത്മഹത്യ നാടകത്തിന് ശ്രമിച്ചതെന്ന് പറയുന്നു. പോലീസ് ദൃശ്യങ്ങള്‍ പരിശോധിച്ച് ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×