June 26, 2026 |
Share on

ബജറ്റ് സമ്മേളനത്തിനിടെ വനിതാ എംഎല്‍എ മാരെ അപമാനിച്ച യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ കേസ്

അഴിമുഖം പ്രതിനിധി നിയമസഭയിലെ ബജറ്റ് സമ്മേളനത്തിനിടെ നടന്ന കൈയാങ്കളിക്കിടെ പ്രതിപക്ഷ വനിതാ എംഎല്‍എ മാരെ അപമാനിച്ച നാല് യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ കേസ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജമീലാ പ്രകാശം, കെ കെ ലതിക എന്നിവരുടെ പരാതിയിന്മേല്‍ നടപടിയെടുത്തിരിക്കുന്നത്. എം എ വാഹിദ്, എ ടി ജോര്‍ജ്, കെ ശിവദാസന്‍ നായര്‍, ഡൊമനിക്ക് പ്രസന്റേഷന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ വേണ്ടി നാല് പേര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. ഭരണപക്ഷ എംഎല്‍എമാര്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയായിരുന്നു […]

fight
അഴിമുഖം പ്രതിനിധി

നിയമസഭയിലെ ബജറ്റ് സമ്മേളനത്തിനിടെ നടന്ന കൈയാങ്കളിക്കിടെ പ്രതിപക്ഷ വനിതാ എംഎല്‍എ മാരെ അപമാനിച്ച നാല് യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ കേസ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജമീലാ പ്രകാശം, കെ കെ ലതിക എന്നിവരുടെ പരാതിയിന്മേല്‍ നടപടിയെടുത്തിരിക്കുന്നത്. എം എ വാഹിദ്, എ ടി ജോര്‍ജ്, കെ ശിവദാസന്‍ നായര്‍, ഡൊമനിക്ക് പ്രസന്റേഷന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ വേണ്ടി നാല് പേര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. ഭരണപക്ഷ എംഎല്‍എമാര്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയായിരുന്നു ജമീലപ്രകാശം ഉള്‍പ്പടെയുള്ള വനിതാ എംഎല്‍എമാര്‍ നല്‍കിയിരുന്നത്. ഇവര്‍ മുന്‍പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *

×