June 05, 2026 |
Share on

‘ക്യാമറാമാന്‍ അറിയാതെ അദ്ദേഹത്തെ ഒരു കൊച്ചു ക്യാമറയില്‍ പകര്‍ത്തി’; എസ്.കുമാറിനെ കുറിച്ച് വീഡിയോ പങ്ക് വെച്ച് ലാൽ ജോസ്

ഒട്ടേറെ ഹിറ്റ് സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച. കുമാറിനെ കുറിച്ച് നാല്പത്തിയൊന്നിന്റെ സെറ്റില്‍ നിന്നും പകര്‍ത്തിയ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ലാല്‍ ജോസ്

സംവിധായകൻ ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് നാൽപത്തിയൊന്ന്.ബിജു മോനോൻ നായകനാകുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് പ്രശസ്ത സംവിധായകൻ എസ്.കുമാറാണ്.

ഒട്ടേറെ ഹിറ്റ് സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച. കുമാറിനെ കുറിച്ച് നാല്പത്തിയൊന്നിന്റെ സെറ്റില്‍ നിന്നും പകര്‍ത്തിയ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ലാല്‍ ജോസ്.

‘ എന്റെ ഇരുപത്തിയഞ്ചാമത്തെ സിനിമ നാല്‍പ്പത്തിയൊന്നിന്റെ പണിപ്പുരയിലാണ്. ഷൂട്ടിങ്ങ് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. മലയാളത്തിലെ ഏറ്റവും സീനിയര്‍ ക്യാമറാമാന്‍ എസ്.കുമാറാണ് ഇക്കുറിയും ക്യാമറ. നാല്‍പ്പത്തിയൊന്നിന്റെ ഷൂട്ടിങ്ങിനിടെ ഞങ്ങള്‍ ക്യാമറാമാന്‍ അറിയാതെ അദ്ദേഹത്തെ ഒരു കൊച്ചു ക്യാമറയില്‍ പകര്‍ത്തി. കുമാര്‍ജിയെ കുറിച്ചുള്ള ആ വീഡിയോ ഇതാ… നാല്‍പ്പത്തിയൊന്ന്!വീഡിയോ പങ്കുവച്ചു കൊണ്ട് ലാല്‍ ജോസ് ഫേസ്ബുക്കിൽ കുറിച്ചു.
വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×