June 26, 2026 |
Share on

സണ്ണി വെയ്ന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ‘ജിപ്‌സി’; ചിത്രത്തിന്റെ പുതിയ ഗാനം പുറത്തുവിട്ടു

സണ്ണിയ്ക്കു പുറമെ സംവിധായകന്‍ ലാല്‍ ജോസും ചിത്രത്തിലൊരു കഥാപാത്രമായി എത്തുന്നുണ്ട്.

സണ്ണി വെയ്ന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന എറ്റവും പുതിയ ചിത്രമാണ് ജിപ്‌സി. ചിത്രത്തിന്റെ പുതിയ ഗാനം പുറത്തിറങ്ങി.”വെരി വെരി ബാഡ്” എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോയാണ് പുറത്തിറങ്ങിയിട്ടുള്ളത് യുഗഭാരതി എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സന്തോഷ് നാരായണന്‍ ആണ്. പ്രദീപ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

തമിഴിലെ മുന്‍നിര താരങ്ങളില്‍ ഒരാളായ ജീവയാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്. സിനിമയില്‍ പ്രാധാന്യമുളള ഒരു വേഷത്തിലാണ് സണ്ണി വെയ്ന്‍ എത്തുന്നതെന്നാണ് അറിയുന്നത്.സണ്ണിയ്ക്കു പുറമെ സംവിധായകന്‍ ലാല്‍ ജോസും ചിത്രത്തിലൊരു കഥാപാത്രമായി എത്തുന്നുണ്ട്. തമിഴില്‍ ശ്രദ്ധേയ സിനിമകളൊരുക്കിയിട്ടുളള രാജു മുരുകനാണ് ജിപ്‌സിയുടെ സംവിധായകന്‍. ജോക്കര്‍,കുക്കു എന്നീ ചിത്രങ്ങളാണ് രാജു മുരുകന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഇതില്‍ ജോക്കര്‍ എന്ന സിനിമയ്ക്ക് മികച്ച സിനിമയ്ക്കുളള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

സഖാവ് ബാലന്‍ എന്ന കഥാപാത്രമായിട്ടാണ് ജിപ്‌സിയില്‍ സണ്ണി വെയ്ന്‍ എത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ നിരവധി ലൂക്ക് പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.യാത്ര,പ്രണയം,രാഷ്ട്രീയം തുടങ്ങിയവ പ്രമേയമാക്കികൊണ്ടാണ് ഇത്തവണ രാജു മുരുകന്‍ സിനിമ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രത്തിന് സെല്‍വകുമാര്‍ എസ്‌കെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് നാരായണന്റെതാണ് സംഗീതം.

Leave a Reply

Your email address will not be published. Required fields are marked *

×