June 06, 2026 |
Share on

ധമാൽ പരമ്പരയിലെ പുതിയ ചിത്രം; ‘ടോട്ടല്‍ ധമാല്‍’ ട്രെയിലര്‍ പുറത്ത്

സഞ്ജയ് ദത്തിന് പകരം അജയ് ദേവ്ഗൺ നായകനാകുന്നു എന്നതാണ് മൂന്നാം ഭാഗത്തിന്റെ പ്രത്യേകത.

ധമാൽ പരമ്പരയിലെ പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു. ടോട്ടൽ ധമാൽ എന്ന്  പേരിട്ടിരിക്കുന്ന ചിത്രത്തിൽ അജയ് ദേവ്‌ഗൺ എത്തുന്നു.ധമാൽ, ഡബിൾ ധമാൽ എന്നീ ചിത്രങ്ങളൊരുക്കിയ ഇന്ദ്രകുമാർ തന്നെയാണ് മൂന്നാം ഭാഗത്തിനും പിന്നിൽ. സഞ്ജയ് ദത്തിന് പകരം അജയ് ദേവ്ഗൺ നായകനാകുന്നു എന്നതാണ് മൂന്നാം ഭാഗത്തിന്റെ പ്രത്യേകത. മൂന്നാം ഭാഗമായ ടോട്ടൽ ധമാലിന്റെ ആദ്യ ട്രെയിലർ പുറത്തിറങ്ങി.

ഇന്ദ്ര കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനില്‍ കുമാര്‍, മാധുരി ദിക്ഷിത്, റിതേഷ് ദേശ്‌മുഖ് അര്‍ഷദ് എന്നിവരാണ് മറ്റ് താരങ്ങള്‍ . 50 കോടിയുടെ നിധി തേടി കാട്ടിൽ എത്തുന്ന ഏതാനും പേർ വന്യജീവികൾക്കിടയിൽ പെട്ടുപോകുന്നതാണ് സിനിമ. ഇവരുടെ അനുഭവം സംവിധായകൻ കോമഡി ട്രാക്കിൽ അവതരിപ്പിക്കുന്നു. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *

×