വാര്‍ഷിക വരുമാനം 12 ലക്ഷം വരെയുള്ളവര്‍ക്ക് ആദായനികുതിയില്ലെന്നതാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റിലെ സുപ്രധാന പ്രഖ്യാപനം. ആറ് ലക്ഷമെന്ന പരിധിയാണ് 12 ലക്ഷമാക്കി ഉയര്‍ത്തിയത്. സമീപകാലത്തെ ഏറ്റവും വലിയ നികുതിയിളവാണിത്. പുതിയ ആദായ നികുതി ബില്ല് അടുത്ത ആഴ്ച കൊണ്ടുവരുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ 4 വര്‍ഷം സമയം നീട്ടിയും നല്‍കിയിട്ടുണ്ട്. മധ്യവര്‍ഗത്തിന് കൂടുതല്‍ നേട്ടമുണ്ടാക്കുന്ന ബജറ്റാണ് ഇക്കുറി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചിരിക്കുന്നത്.finance Minister with biggest income tax exemption union budget
36 ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി. കാന്‍സറടക്കം ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയാണ് പൂര്‍ണമായും ഒഴിവാക്കിയത്. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രധാനമന്ത്രി ധന്‍ധാന്യ കൃഷിയോജന പദ്ധതി, മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ സെന്ററുകള്‍, ബിഹാറില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി തുടങ്ങി സര്‍പ്രൈസ് പ്രഖ്യാപനങ്ങളാണ് ബജറ്റിലുണ്ടായത്. ഇന്‍ഷുറന്‍സ് മേഖലയില്‍ 74-100 ശതമാനം വരെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തി. പ്രീമിയം മുഴുവനായും ഇന്ത്യയില്‍ നിക്ഷേപിക്കണം. പഴയ നിയമം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുമെന്നും ധനമന്ത്രി പറഞ്ഞു.
കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി ‘പ്രധാനമന്ത്രി ധന്‍ധ്യാന്‍ കൃഷി യോജന’ പദ്ധതിയും പ്രഖ്യാപിച്ചു. കുറഞ്ഞ വിളവ്, ശരാശരിയില്‍ താഴെ വായ്പാ പാരാമീറ്ററുകള്‍ എന്നിവയുള്ള 100 ജില്ലകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും 1.7 കോടി കര്‍ഷകര്‍ക്ക് ഇത് ഗുണം ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു. പച്ചക്കറികളുടെയും പഴങ്ങളുടെയും ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും അവയ്ക്ക് ആദായകരമായ വില നല്‍കുന്നതിനുമുള്ള സമഗ്ര പരിപാടി ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. തുവര, ഉറാദ്, മസൂര്‍ എന്നീ ധാന്യങ്ങള്‍ക്കായി പ്രത്യേക പദ്ധതി. കര്‍ഷകരില്‍നിന്ന് ധാന്യം ശേഖരിക്കും. വിപണനം ഉറപ്പാക്കും. പരുത്തി കര്‍ഷകര്‍ക്കായി വായ്പാ പദ്ധതി പ്രഖ്യാപിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. സംരംഭകത്വത്തിനായി 10,000 കോടി അധികമായി നീക്കിവെച്ചു.
മലയോര, വടക്കു കിഴക്കന്‍ മേഖലകളില്‍ പത്തുവര്‍ഷത്തിനിടെ 100 ചെറു വിമാനത്താവളങ്ങള്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. എല്ലാ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കും.
ഒരു ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കാന്‍ 15,000 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും. അടുത്ത അഞ്ച് വര്‍ഷം ടെക്‌നോളജി റിസര്‍ച്ചിന് 10,000 ഫെലോഷിപ്പ് നല്‍കും. നഗര മേഖലയിലെ ദരിദ്രര്‍ക്ക് വരുമാനം വര്‍ധിപ്പിക്കാന്‍ പദ്ധതി കൊണ്ടുവരും. കൂടുതല്‍ വായ്പാ പരിധി ബാങ്കുകളുടെ സഹകരണത്തോടെ ലഭ്യമാക്കും.finance Minister with biggest income tax exemption union budget
Content Summary: finance Minister with biggest income tax exemption union budget