January 23, 2025 |

മിസ്റ്റര്‍ മലയാളി ഞാന്‍ അഹങ്കാരിയല്ല, വന്ന വഴി മറന്നിട്ടില്ല; കിലോ 100ലെത്തി-സ്വന്തം മത്തി

മീന്‍ ലഭ്യത കൂടി

മലയാളിയുടെ പ്രിയപ്പെട്ട മത്തി രണ്ട് മാസത്തോളമായി സമ്പന്നന്റെ തീന്‍ മേശയിലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇക്കാര്യം ചൂണ്ടികാണിച്ച് ട്രോളുകളും നിരന്നിരുന്നു. 400 രൂപയായിരുന്നു ആശാന്റെ വില. മത്തി ഇത്ര അഹങ്കാരം പാടില്ല. വന്നവഴി മറക്കരുത്. എന്നും ഞങ്ങളാണ് ചേര്‍ത്ത് നിര്‍ത്തിയിരുന്നത് എന്നൊക്കെ ആയിരുന്ന വില കുതിച്ചപ്പോള്‍ വന്ന ട്രോളുകള്‍. ഇപ്പോഴിതാ രാജകീയ സിംഹാസനം ഉപേക്ഷിച്ച് സാധാരണക്കാരനെ തേടി വന്നിരിക്കുകയാണ് മത്തി. Fish lovers Rs 100 Sardine price.

Also Read; കേരളത്തില്‍ ചെമ്മീന്‍ വില 85 രൂപയിലെത്തി; ആമയും അമേരിക്കയും നടത്തിയ ചതിയെന്ത്? 

ട്രോളിങ് നിരോധനത്തിന് പിന്നാലെ വള്ളക്കാര്‍ക്ക് മീന്‍ ലഭ്യത കൂടിയതും കടലില്‍ പോവാന്‍ അനുകൂലമായ കാലവസ്ഥ സംജാതമായതുമാണ് വില ഇടിയാന്‍ കാരണമായതെന്നാണ് മല്‍സ്യ തൊഴിലാളി ഐക്യവേദി ഭാരവാഹികള്‍ പറയുന്നത്. സാധാരണ ഈ സീസണില്‍ ചെമ്മീന്‍, നത്തോലി മീനുകളാണ് വള്ളക്കാര്‍ക്ക് വലിയ രീതിയില്‍ ലഭിക്കാറ്. ഇത്തവണ മത്തിയും ലഭിച്ചു. വരും ദിനങ്ങളില്‍ അയല വിലയും ഇടിഞ്ഞേക്കും.

വള്ളം നിറച്ച് മത്തി  Fish lovers Rs 100 Sardine price

വള്ളം നിറച്ച് മത്തി കാര്യമായി കിട്ടിയിരിക്കുന്നത് വള്ളക്കാര്‍ കൂടുതലുള്ള മലബാര്‍ ഭാഗത്താണ്. പ്രത്യേകിച്ച് കണ്ണൂര്‍, കോഴിക്കോട് വടകര ഭാഗത്ത്. ഇവിടെയെല്ലാം കിലോയ്ക്ക് 100 രൂപയായിരുന്നു ഇന്നലെയും ഇന്നും വില. തെക്കോട്ട് വരുമ്പോള്‍ കോട്ടയം അടക്കമുള്ള ജില്ലകളിലും വില 100 രൂപയിലേക്ക് എത്തിയിട്ടുണ്ട്. എറണാകുളത്ത് 200 രൂപയിലേക്ക് താഴുന്നു.

അതേസമയം, കേരളത്തില്‍ മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതായി സിഎംഎഫ്ആര്‍ഐ പഠനമുണ്ടായിരുന്നു. 2022ലെ പഠന പ്രകാരം 2021 വര്‍ഷത്തില്‍ 3297 ടണ്‍ മത്തിയാണ് സംസ്ഥാനത്ത് ലഭിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം കുറവായിരുന്നു ഇത്. 1994ന് ശേഷമുള്ള ഏറ്റവുംവലിയ കുറവ് എന്നത് ഗൗരവമേറിയതായിരുന്നു. ഇപ്പോള്‍ മത്തിയുടെ വരവ് കൂടിയത് തിരിച്ച് വരവായി പറയാന്‍ ആയിട്ടില്ലെന്നാണ് സിഎംഎഫ്ആര്‍ഐയും പറയുന്നത്. നത്തോലി അഥവ കൊഴുവ കിലോ 100നും 150നുമിടയിലാണ് ഇപ്പോള്‍ ലഭിക്കുന്നത്.

Also Read; http://വൃക്കയുടെ പ്രവര്‍ത്തനം നിലച്ച് തൃശൂരില്‍ 31കാരന് മരണം: സ്വയം ചികിത്സ പാടില്ല; എലിപ്പനി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

കയറ്റുമതി നിരോധനം നേരിടുന്ന ചെമ്മീന്‍ വിലയും 100-200നുമിടയിലാണ്. എന്നാല്‍ സാധാരണക്കാരന്റെ പ്രിയപ്പെട്ടവയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അയല വിലയില്‍ വലിയ മാറ്റം വന്നിട്ടില്ല. 300 രൂപയില്‍ താഴെ തന്നെയാണ് വില നില്‍ക്കുന്നത്. വില ഇടിയാത്തവയില്‍ മുന്‍പന്തിയിലള്ളത് കിളി മീനാണ്. കിലോ 360 രൂപയ്ക്ക് മുകളിലാണിപ്പോള്‍ വില. അതേസമയം വലിയ മീനിന്റെ വിലയില്‍ കാര്യമായ കുറവില്ലെന്ന് വാങ്ങാനെത്തിയവര്‍ പറയുന്നു. കേര വില 300 രൂപക്ക് മുകളിലാണ്. ഐക്കൂറ 1000ത്തിന് മുകളിലാണ് വില. വറ്റ, വാള എന്നിവ വാങ്ങണമെങ്കിലും 400നു മേല്‍ പണം മുടക്കണം. ചെറിയ മീനുകളുടെ ലഭ്യത കൂടിയെങ്കിലും വലിയ ഇനങ്ങള്‍ കാര്യമായി ലഭിക്കാത്തതാണ് വില ഉയര്‍ന്നുനില്‍ക്കാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.

Post Thumbnail
ഇന്ത്യയിലെ നീതിദേവത കണ്ണു തുറക്കുന്നുവായിക്കുക

 

English Summary: Sardine prices drop from Rs 400 to Rs 100 bringing relief to fish lovers

 

×