UPDATES

പൊലീസിന്റെ ‘തെറ്റിദ്ധാരണ’യില്‍ ജീവിതം കൈവിട്ടു പോയ അഞ്ച് മദ്രസ അധ്യാപകര്‍

കുട്ടികടത്ത് ആരോപണം

                       

ഒരു തെറ്റിദ്ധാരണയുടെ വില എന്താണെന്ന ചോദ്യത്തിന് 35 കാരനായ മുഹമ്മദ് അൻസാർ ആലത്തിന് അയാളുടെ ജീവിതത്തിന്റെ വില എന്ന് ഉത്തരം പറയേണ്ടി വരും. നിരപരാധി ആയിരുന്നിട്ടുപോലും നേരിടേണ്ടി വന്ന ജയിൽ വാസം, ഇളയ സഹോദരനെ 12-ാം ക്ലാസ് പരീക്ഷയിൽ പരാജയപ്പെടുത്തിയത്, ഒരു ലക്ഷത്തിലധികം വരുന്ന കടബാധ്യത, കുടുംബത്തിന് മേൽ ചുമത്തപ്പെട്ട അപമാന ഭാരം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വ്യഥകൾ. 2023 മെയ് 30 വരെ ഒരു സാധാരണക്കാരനായ  മദ്രസ അധ്യാപകനായിരുന്ന ആലം; ഒറ്റ രാത്രി കൊണ്ട് കുട്ടികളെ കടത്തിക്കൊണ്ടു പോകുന്ന ഗ്രൂപ്പിലെ പ്രധാന കണ്ണിയായി ചിത്രീകരിക്കപ്പെട്ടു. madrasa teachers wrong arrest

ദനാപൂർ-പൂനെ എക്‌സ്‌പ്രസിൽ യാത്ര ചെയ്തിരുന്ന ആലം അടക്കമുള്ള അഞ്ച് മദ്രസ അധ്യാപകരെ ഗവൺമെൻ്റ് റെയിൽവേ പോലീസ് (ജിആർപി) അറസ്റ് ചെയ്യുന്നത് ബീഹാറിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് 59 കുട്ടികളെ കടത്തിയെന്ന കുറ്റത്തിനായിരുന്നു. മഹാരാഷ്ട്രയിലെ മൻമാഡ്, ഭുസാവൽ റെയിൽവേ സ്റ്റേഷനുകളിൽ ബാലവേലക്കായി കുട്ടികളെ എത്തിച്ചു എന്ന സംശയത്തിനു പുറത്തായിരുന്നു അറസ്റ്റ്. 2024 മെയ് മാസത്തിലാണ്, അധ്യാപകർക്കെതിരായ കേസ് അവസാനിപ്പിച്ചതായി ജിആർപി ഉദ്യോഗസ്ഥർ അറിയിക്കുന്നത്. അറസ്റ്റ് ചെയ്ത് 10 മാസത്തിന് ശേഷമാണ് തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു അറസ്റ്റ് എന്ന് സ്ഥിരീകരണം നടത്തുന്നത്. സൂക്ഷ്മമായ അന്വേഷണത്തിന് ശേഷം മനുഷ്യക്കടത്ത് നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചതായി മൻമാഡ് ജിആർപിയിൽ നിന്നുള്ള ഇൻസ്പെക്ടർ ശരദ് ജോഗ്ദണ്ട് വിശദീകരിച്ചു. തുടർന്ന് കോടതിയിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.

ആലമിനെ സംബന്ധിച്ചിടത്തോളം ജീവിതം തന്നെ മാറിമറിഞ്ഞു. ”10 മാസം ജയിലിൽ കിടന്നാണ് നിരപരാധിയെന്ന് പോലീസ് പറയുന്നത്. ഇനി ഈ കറ കയ്യിൽ പുരണ്ടുകഴിഞ്ഞു, അതിന്റെ ദുർഗന്ധം എന്നെ പിന്തുടർന്നുകൊണ്ടിരിക്കും. ആളുകൾ ഇപ്പോൾ ഞങ്ങളെ സംശയത്തോടെയാണ് നോക്കുന്നത്.” ആലം ഇന്ത്യൻ എക്സ്പ്രസിനോട് പറയുന്നു. മൂന്ന് മാസം ജയിലിൽ കിടന്നുവെന്ന് ആലം ​​പറയുന്നു, അദ്ദേഹത്തിന് പുറമെ അറസ്റ്റ് ചെയ്ത മറ്റു അധ്യാപകരായ സദ്ദാം ഹുസൈൻ സിദ്ദിഖി (23), നൊമാൻ ആലം സിദ്ദിഖി (29), ഇജാസ് സിയാബുൾ സിദ്ദിഖി (40), മുഹമ്മദ് ഷാനവാസ് ഹാറൂൺ (23) എന്നിവർ 12 ദിവസം പോലീസ് കസ്റ്റഡിയിലും 16 ദിവസം നാസിക് ജയിലിലും കഴിഞ്ഞു.

2023 മെയ് 30 ന് ബീഹാറിലെ അരാരിയ ജില്ലയിൽ നിന്ന് എട്ടിനും 17 നും ഇടയിൽ പ്രായമുള്ള 59 കുട്ടികൾ മദ്രസകളിൽ പഠിക്കാൻ പൂനെയിലേക്കും സാംഗ്ലിയിലേക്കും അഞ്ച് അധ്യാപകരോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. ഡൽഹിയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡുമായും റെയിൽവേ ബോർഡുമായും ബന്ധപ്പെട്ട ഒരു മുതിർന്ന ഉദ്യോഗസ്ഥൻ്റെ നിർദേശ പ്രകാരം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർപിഎഫ്) ഒരു എൻജിഒയും കുട്ടികളെ “രക്ഷിക്കുകയും” അധ്യാപകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തങ്ങളുടെ യാത്രയ്ക്ക് മതിയായ രേഖകൾ നൽകുന്നതിൽ അഞ്ചുപേരും പരാജയപ്പെട്ടതുകൊണ്ടാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 370 (വ്യക്തികളെ കടത്തൽ), 34 (പൊതു ഉദ്ദേശ്യം) എന്നിവ പ്രകാരം എഫ്ഐആർ ഫയൽ ചെയ്തതെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ വാദിച്ചിരുന്നു. കുട്ടികളെ കടത്തുകയാണെന്ന സംശയത്തെ തുടർന്ന് 12 ദിവസത്തോളം നാസിക്കിലെയും ഭുസാവലിലെയും ഷെൽട്ടർ ഹോമുകളിലേക്ക് കുട്ടികളെ മാറ്റി പാർപ്പിച്ചു. എന്നാൽ രക്ഷിതാക്കൾ പ്രശനം ഉണ്ടാക്കിയതോടെയാണ്, നാസിക് ജില്ലാ ഭരണകൂടം കുട്ടികളെ തിരികെ ബീഹാറിലേക്ക് കൊണ്ടുപോയത്.

അതേസമയം, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് പേര് വീണ അധ്യാപകർ ഇപ്പോഴും തങ്ങളുടെ ജീവിതം തിരികെ കൊണ്ടുവരാൻ പാടുപെടുകയാണെന്ന് ഇന്ത്യൻ എക്സ്പ്രസിനോട് പറയുന്നു. “പത്ത് വർഷത്തോളമായി
എന്നെ അടുത്ത്  അറിയാവുന്ന ഒരു സുഹൃത്ത് ചോദിച്ചത് എന്തിനാണ് ഇത് ചെയ്തത് എന്നായിരുന്നു.” ഇന്ത്യൻ എക്സ്പ്രസിനോട് ഫോണിലൂടെ പ്രതികരിച്ചു. ”ഞാൻ തകർന്നു പോയി ” അദ്ദേഹം കൂട്ടിച്ചേർത്തു. അറസ്റ്റിന് മുമ്പ് ആലം ​​സാംഗ്ലിയിലെ വാൽവ ആസ്ഥാനമായുള്ള മദ്രസയിൽ പഠിപ്പിച്ചിരുന്നത്. മൂന്ന് മക്കളുൾപ്പെടെ എട്ട് പേരടങ്ങുന്ന കുടുംബത്തിലെ ഏക ആശ്രയമായ ഇയാൾക്ക് പ്രതിമാസം 23,000 രൂപയായിരുന്നു ശമ്പളം. സ്ഥിരവരുമാനമുള്ള ജോലിയാണ് ഇപ്പോൾ അന്വേഷിക്കുന്നതെന്ന് പറഞ്ഞ ആലം, താൻ ജയിലിലായിരിക്കെ മദ്രസ മറ്റൊരു അധ്യാപകന് ജോലി നൽകിയതായും പറയുന്നു.

ബീഹാറിലെ അരാരിയ ജില്ലയിലെ ഒരു ഗ്രാമത്തിലെ താമസക്കാരനായ ആലം തന്റെ ജയിൽ വാസത്തെ കുറിച്ച് സംസാരിക്കുന്നു. “ഞാൻ അറസ്റ്റിലായതിന് ശേഷം, എൻ്റെ ഇളയ സഹോദരൻ മഹാരാഷ്ട്രയിൽ വന്ന് എന്നെ ജാമ്യത്തിൽ ഇറക്കാനയി വളരെയധികം പരിശ്രമിച്ചു. 12-ാം ക്ലാസിൽ പഠിച്ചിരുന്ന അനിയൻ പരീക്ഷയിൽ പരാജയപ്പെട്ടു. കള്ളക്കേസ് മൂലം ഒരു വർഷത്തോളം ജീവിതം അരക്ഷിതാവസ്ഥയിലായിരുന്നു.” ആലം മോചനത്തിനായി പോരാടുമ്പോൾ, അദ്ദേഹത്തിന്റെ കുടുംബത്തിന് ജീവിക്കാൻ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പണം കടം വാങ്ങേണ്ടി വന്നു. “എല്ലാത്തിനും ഉപരി ഈ കേസ് എനിക്ക് 1.05 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടാക്കി. ഞാൻ നേരിട്ട പ്രശ്‌നത്തിന് സർക്കാർ എനിക്ക് നഷ്ടപരിഹാരം നൽകണം,” ആലം പറയുന്നു.

മതത്തിൻ്റെ പേരിലാണ് തങ്ങൾ അറസ്റ്റ് ചെയ്യപ്പെട്ടതെന്നും, നിരപരാധി ആയിരുന്നിട്ടും ജയിലിൽ കഴിയേണ്ടിവന്നതെന്ന് മറ്റൊരധ്യാപകനായ നോമാൻ വിശ്വസിക്കുന്നു. “പ്രതികൾ മറ്റേതെങ്കിലും സമുദായത്തിൽപ്പെട്ടവരായിരുന്നെങ്കിൽ, പ്രാഥമികാന്വേഷണം നടത്തി പോലീസ് കേസെടുക്കുമായിരുന്നു,” അരാരിയ ജില്ലയിലെ താമസക്കാരനായ നോമാൻ പറയുന്നു. 13 പേരടങ്ങുന്ന കുടുംബത്തിലെ ഏക അത്താണിയായ അദ്ദേഹം, ജയിലിൽ കിടന്ന മുഴുവൻ സമയവും അവരെക്കുറിച്ച് ആശങ്കാകുലനായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. “ആ നാലാഴ്ച ജീവിക്കാൻ എൻ്റെ കുടുംബത്തിന് പണം കടം വാങ്ങേണ്ടി വന്നു.

ആ കടം എങ്ങനെയെങ്കിലും തിരിച്ചടയ്ക്കാൻ എനിക്ക് കഴിഞ്ഞു, ” നിലവിൽ ബീഹാറിലെ മദ്രസകളിൽ പഠിപ്പിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഒരു അദ്ധ്യാപകൻ എന്ന നിലയിൽ, കുട്ടികളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പോലീസിൻ്റെ പെട്ടെന്നുള്ള നടപടിയെ അദ്ദേഹം എടുത്തുപറയുന്നുണ്ട്, പക്ഷെ ഈ ത്വരിതഗതി ഒരു യഥാർത്ഥ കുറ്റകൃത്യം തെളിയിക്കുന്നതിൽ കാണിക്കേണ്ടിയിരുന്നു എന്ന് മാത്രം” അദ്ദേഹം പറയുന്നു. ഞങ്ങളുടെ അറസ്റ്റിന് ഏതാനും ദിവസങ്ങൾക്ക് ശേഷം മാതാപിതാക്കളിൽ ചിലർ നാസിക്കിലെത്തി ഞങ്ങൾക്ക് അനുകൂലമായി മൊഴി നൽകി, പക്ഷെ അത് വിലക്കെടുക്കാൻ അധികാരികൾ തയ്യാറായില്ലെന്നും അദ്ദേഹം പറയുന്നു.

“തൻ്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഘട്ടം” എന്നാണ് അറസ്റ്റിലായ മറ്റൊരധ്യാപകൻ ഇജാസ് സംഭവത്തെ വിശേഷിപ്പിക്കുന്നത്. അന്ന് ട്രെയിനിലുണ്ടായിരുന്ന കുട്ടികളിൽ ഒമ്പത് വയസ്സുകാരനായ ഇജാസിന്റെ മകനും ഉണ്ടായിരുന്നു. ഞങ്ങളെ റെയിൽവേ സ്റ്റേഷനുകളിൽ തടഞ്ഞുവെച്ചു, ചരസും കഞ്ചാവും (മയക്കുമരുന്ന്) കടത്തുകയാണെന്ന് ആരോപിച്ചാണ് ഞങ്ങളുടെ ബാഗുകൾ പരിശോധിച്ചത്. ഞങ്ങളെ റെയിൽവേ സ്റ്റേഷനുകളിൽ തടഞ്ഞുവെച്ചപ്പോൾ, ഞങ്ങൾ ചരസും കഞ്ചാവും (മയക്കുമരുന്ന്) കടത്തുകയാണെന്ന് പറഞ്ഞ് ഞങ്ങളുടെ ബാഗുകൾ പരിശോധിച്ചു.

ഞങ്ങൾ അർഹിക്കുന്ന നീതി ജാമ്യത്തിൽ ഒതുങ്ങി, അദ്ദേഹം പറയുന്നു. “എട്ടാഴ്ചത്തേക്ക്, ഹാജർ ഒപ്പിടാൻ എനിക്ക് അരാരിയയിലെ ലോക്കൽ പോലീസ് സ്റ്റേഷനുകൾ നിത്യേനെ പോകേണ്ടിവന്നു. സ്റ്റേഷനിൽ, രജിസ്റ്ററിൽ ഒപ്പിടാൻ എന്നെ 2-3 മണിക്കൂർ മനപൂർവ്വം വൈകിപ്പിക്കും. ഇത് ഉപദ്രവമല്ലാതെ, പിന്നെ എന്താണ് ?” ഇജാസ് കൂട്ടിച്ചേർക്കുന്നു. “തെറ്റിദ്ധാരണ” ഷാനവാസിൻ്റെ ജീവിതത്തിലും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. “ക്രിമിനൽ കേസ് സർക്കാർ രേഖകളിൽ നിന്ന് അപ്രത്യക്ഷമാകും, പക്ഷേ ആളുകളുടെ ഓർമയിൽ നിന്ന് മായില്ല. കേസ് കള്ളമാണെന്ന് അവർക്കറിയാമെങ്കിലും, എഫ്ഐആറും അറസ്റ്റും ഞങ്ങളെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് തന്നെ മാറ്റി. സൗദി അറേബ്യയിൽ ജോലിക്ക് അപേക്ഷിക്കുന്നതിനെ കുറിച്ച് വീണ്ടും ആലോചിക്കാനാണ് എൻ്റെ കുടുംബം പറയുന്നത്.”

സംഭവത്തെത്തുടർന്ന് മാതാപിതാക്കൾ ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ വിഷമിച്ചുവെന്ന് അരാരിയയിൽ നിന്നുള്ള അധ്യാപകൻ സദ്ദാം പറയുന്നു. “കുട്ടികളെ കുറിച്ചുള്ള എല്ലാ രേഖകളും എൻ്റെ പക്കലുണ്ടായിരുന്നു, വീഡിയോ കോളുകൾ വഴി പോലീസിനെ അവരുടെ മാതാപിതാക്കളുമായി ബന്ധിപ്പിക്കാമെന്നും പറഞ്ഞിരുന്നു, പക്ഷേ അവർ പ്രാദേശിക സർപഞ്ചിൽ നിന്നോ മാതാപിതാക്കളിൽ നിന്നോ തെളിവ് ആവശ്യപ്പെട്ടു. ഞങ്ങളുടെ പക്കലില്ലാത്തതിനാൽ, പോലീസ് വേഗത്തിൽ നീങ്ങി. ഞങ്ങൾക്ക് എതിരെ കുട്ടികളെ കടത്തിയെന്ന കേസ് ഫയൽ ചെയ്യുന്നതിന് മുമ്പ് തെളിവ് ആവശ്യമാണ്, എന്നാൽ ആ നീക്കം എങ്ങനെയാണ് ഇത്രയധികം ജീവിതങ്ങളെ നശിപ്പിക്കുന്നതെന്ന് ചിന്തിക്കാൻ പോലീസ് മുതിർന്നില്ല.” അദ്ദേഹം പറയുന്നു. madrasa teachers wrong arrest

Content summary; Five madrasa teachers arrested on misunderstanding charges of trafficking 59 children

Share on

മറ്റുവാര്‍ത്തകള്‍