March 18, 2025 |

ഒടുവിൽ മാത്യു പെറിയുടെ മരണത്തിന്റെ ചുരുൾ അഴിഞ്ഞു; കെറ്റാമൈൻ രാജ്ഞി യടക്കം അഞ്ച് പേർ കുറ്റക്കാർ

കേസിൽ നിർണായക വഴിത്തിരിവ്

നടൻ മാത്യു പെറിയുടെ മരണത്തിൽ വഴിത്തിരിവ്. നടൻ്റെ പേഴ്‌സണൽ അസിസ്റ്റൻ്റും രണ്ട് ഡോക്ടർമാരും ഉൾപ്പെടെ അഞ്ച് പേരെയാണ്  പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 2023 ഒക്ടോബറിൽ ലോസ് ഏഞ്ചൽസിലെ വീട്ടിൽ വച്ചാണ് മാത്യു പെറിയുടെ അപ്രതീക്ഷിത മരണം. നടന്റെ അഡിക്ഷൻ പ്രശ്നങ്ങൾ മുതലെടുത്ത് കൊണ്ട് പണം സമ്പാദിക്കുന്നതിനായി ഡോക്ടർമാർ വലിയ അളവിൽ കെറ്റാമൈൻ നൽകുകയായിരുന്നുവെന്ന് യുഎസ് അറ്റോർണി മാർട്ടിൻ എസ്ട്രാഡ പറഞ്ഞു. വളരെക്കാലമായി ലഹരിക്ക് അടിമയായിരുന്ന നടൻ മാത്യു പെറി കെറ്റാമൈൻ അമിതമായി കഴിച്ചത് മൂലമാണ് മരണപ്പെട്ടതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. matthew perry arrest death

മരണസമയത്ത്, ഉത്കണ്ഠയ്ക്കും വിഷാദത്തിനും കെറ്റാമൈൻ ഇൻഫ്യൂഷൻ തെറാപ്പിയിലായിരുന്നു മാത്യു. എന്നിരുന്നാലും, ലോസ് ഏഞ്ചൽസ് മെഡിക്കൽ എക്സാമിനറുടെ റിപ്പോർട്ട് പ്രകാരം മാത്യു പെറിയുടെ രക്തത്തിൽ കെറ്റാമിൻ്റെ അളവ് സാധാരണയായി തെറാപ്പിയുടെ ഭാഗമായി നൽകുന്നതിലും വളരെ കൂടുതലായിരുന്നു. 54 കാരനായ മാത്യു പെറി അഡിക്ഷനുമായി ബന്ധപ്പെട്ട തൻ്റെ പോരാട്ടങ്ങളെക്കുറിച്ച് പരസ്യമായി തുറന്ന് പറഞ്ഞിരുന്നു.

ലോസ് ഏഞ്ചൽസ് പോലീസ് ഡിപ്പാർട്ട്‌മെൻ്റും ഡ്രഗ് എൻഫോഴ്‌സ്‌മെൻ്റ് അഡ്മിനിസ്ട്രേഷനും മാത്യു പെറിക്ക് എങ്ങനെയാണ് മരുന്നുകൾ ലഭിച്ചതെന്നും, അമിതമായ അളവിൽ എങ്ങനെ മാത്യുവിന്റെ ശരീരത്തിൽ കെറ്റാമൈൻ എത്തിയെന്നതിനെ കുറിച്ചും അന്വേഷണം നടത്തുകയാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

മാത്യു പെറിക്ക് കെറ്റാമൈൻ വിതരണം ചെയ്ത വലിയ ക്രിമിനൽ നെറ്റ്‌വർക്കിനെ അന്വേഷണത്തിൽ കണ്ടെത്തിയതായി മാർട്ടിൻ എസ്ട്രാഡ വ്യാഴാഴ്ച പറഞ്ഞു . മയക്കുമരുന്ന് ശൃംഖലയിൽ ലൈവ്-ഇൻ അസിസ്റ്റൻ്റ്, ഇടനിലക്കാർ, രണ്ട് ഡോക്ടർമാർ, കെറ്റാമൈൻ ക്വീൻ എന്നറിയപ്പെടുന്ന പ്രധാന മയക്കുമരുന്ന് വിതരണക്കാരിയും ഉൾപ്പെടുന്നതായി എസ്ട്രാഡ വ്യക്തമാക്കി. ഇവർ തമ്മിലുള്ള കൈമാറ്റങ്ങളുടെ വിവരങ്ങൾ അടങ്ങുന്ന മൊബൈൽ സന്ദേശങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കാലിഫോർണിയയിലെ ഫെഡറൽ കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം പെറിയുടെ പേഴ്‌സണൽ അസിസ്റ്റൻ്റ് ഉൾപ്പെടെ അഞ്ച് പേരും , ആയിരക്കണക്കിന് ഡോളർ വിലമതിക്കുന്ന കെറ്റാമൈൻ മാത്യു പെറിക്ക് നൽകാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ, മരണത്തിന് അഞ്ച് ദിവസം മുമ്പ് കെന്നത്ത് ഇവാമാസ മാത്യു പെറിക്ക് 27 ഷോട്ട്‌സ് കെറ്റമൈൻ കുത്തിവച്ചുവെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

കെറ്റാമൈൻ രാജ്ഞി എന്നറിയപ്പെടുന്ന ജസ്വീൻ സംഗ, ഡോ. സാൽവഡോർ പ്ലാസെൻസിയ എന്നറിയപ്പെടുന്ന ഡോ. പി, എന്നിവരും പെറിയുടെ മരണത്തിൽ കുറ്റാരോപിതരാണ്. മാത്യു പെറിയുടെ പേഴ്‌സണൽ അസിസ്റ്റൻ്റ് കെന്നത്ത് ഇവാമസ, എറിക് ഫ്ലെമിംഗ് തുടങ്ങിയവരും നിയമ നടപടി നേരിടുന്നുണ്ട്. matthew perry arrest death

മാത്യു പെറിയുടെ മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്‌ചകളിൽ വ്യത്യസ്ത ഡീലുകളിലായി 50 കെറ്റാമൈൻ കുപ്പികൾ ജസ്വീൻ സംഗ എറിക് ഫ്ലെമിങ്ങിന് നൽകിയതായി കോടതി രേഖകൾ വ്യക്തമാക്കിയിട്ടുണ്ട്. ഒക്‌ടോബർ 13-ന് മാത്യു പെറി ആദ്യമായി മരുന്ന് ഉപയോഗിച്ചതായും പിന്നീട് ഒക്‌ടോബർ 14-നും 24-നും മാത്യു പെറിയുടെ വീട്ടിലേക്ക് രണ്ട് വലിയ ഡോസുകൾ എറിക് ഫ്ലെമിംഗ് എത്തിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

matthew perry

വിഷാദരോഗത്തിനും വേദന നിവാരണത്തിനും ഉപയോഗിക്കുന്ന അനസ്തെറ്റിക്കാണ് കെറ്റാമൈൻ. 2018 മുതൽ മാത്യു പെറിയെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ  അലട്ടിയിരുന്നു. പത്തു വർഷത്തോളമായി മയക്കുമരുന്നിന് അടിമയായിരുന്നതായി മാത്യു തന്നെ ലോകത്തോട് തുറന്ന് പറഞ്ഞിരുന്നു. സൂപ്പർഹിറ്റ് ഗോൾഡൻ സീരീസായ ‘ഫ്രണ്ട്‌സി’ലെ ചാൻഡ്‌ലർ ബിംഗ് എന്ന കഥാപാത്രത്തിലൂടെയാണ് മാത്യു പെറി ലോക പ്രശസ്തനായത്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും മാത്യു മയക്കുമരുന്നിന്ന് അടിമയായിരുന്നു.

content summary: Five arrests made in death of actor Matthew Perry

k k k k k k k k k k k k k k k k kk k k k k k  k k k k k k k k k k k k k k k k k k k k k k k k k k kk k k k k k  k k k k k k k k k k k k k

×