ഒരു സിഗരറ്റ് കുറ്റിയില്‍ നിന്നും ലഭിച്ച ഡിഎന്‍എ ഉപയോഗിച്ച്, 15 ചൈനീസ് പ്രവിശ്യകളിലെ 60,000-ലധികം ആൾക്കാരുമായി താരതമ്യം ചെയ്ത്, വളരെ ശ്രമകരമായാണ് ചൈനീസ് പോലീസ് കുറ്റം തെളിയിച്ചത്.
കൊലപാതക കേസില്‍ അറസ്റ്റിലായ പ്രശസ്ത ചൈനീസ് നോവലിസ്റ്റിന് വധശിക്ഷ. 23 വര്‍ഷം മുന്‍പ് നടന്ന കൊലപാതകക്കേസിലാണ് ക്രൈം ത്രില്ലറുകളിലൂടെ പ്രശസ്തനായ ലിയു യോങ്ബിയാവോ അറസ്റ്റിലായിരുന്നത്. ലിയൂവും കൂട്ടാളിയായ വാങ് മൗമിംഗും ചേര്‍ന്ന് ഒരു ഗസ്റ്റ് ഹൗസില്‍ കയറി ഒരു കുടുംബത്തിലെ മൂന്നു പേരെ കൊല്ലുകയും സാധനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തിരുന്നു. കുറ്റസമ്മതം നടത്തിയ രണ്ടുപേരെയും തിങ്കളാഴ്ചയാണ് സെജിയാങ് പ്രവിശ്യയിലെ ഹുഷോ ഇന്റർമീഡിയറ്റ് പീപ്പിൾസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
കൊലപാതകങ്ങൾ തന്‍റെ നോവലുകൾക്ക് പ്രചോദനമായിരുന്നെങ്കിലും ഒരു കഥാപാത്രം പോലും കൊല്ലപ്പെട്ട യഥാർത്ഥ ആളുകളേ അടിസ്ഥാനമാക്കിയായിരുന്നില്ല എന്നും കൊല ചെയ്യപ്പെട്ടവരുടെ ഓര്‍മ്മകള്‍ മരണത്തെക്കാള്‍ ഭീകരമാണെന്നും കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു സിസിടിവി അഭിമുഖത്തിൽ ലിയു പറഞ്ഞിരുന്നു. 1995 നവംബർ 29 ന് ലിയുവും വാങ്ങും ഒരു ഗസ്റ്റ് ഹൗസില്‍ കയറി അവിടെ ഉണ്ടായിരുന്ന ദമ്പതികളേയും അവരുടെ പേരക്കുട്ടിയേയും വാടകയ്‌ക്കു താമസിക്കുന്ന ഒരാളേയും കെട്ടിയിട്ട് ചുറ്റികയും ദണ്ഡുകളും ഉപയോഗിച്ച് അടിച്ച് കൊല്ലുകയായിരുന്നു. നിർഭാഗ്യവശാൽ വീട്ടില്‍ നിരീക്ഷണ ക്യാമറകളോ അതിഥികളെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ രേഖകളോ ഇല്ലായിരുന്നു. അതുകൊണ്ടാണ് കേസ് തീര്‍പ്പാക്കാന്‍ 22 വര്‍ഷം സമയമെടുത്തത്.
ഒരു സിഗരറ്റ് കുറ്റിയില്‍ നിന്നും ലഭിച്ച ഡിഎന്‍എ ഉപയോഗിച്ച്, 15 ചൈനീസ് പ്രവിശ്യകളിലെ 60,000-ലധികം ആൾക്കാരുമായി താരതമ്യം ചെയ്ത്, വളരെ ശ്രമകരമായാണ് ചൈനീസ് പോലീസ് കുറ്റം തെളിയിച്ചത്. വളരെ ക്രൂരമായാണ് അവരെ കൊന്നതെന്നും അതിനാല്‍ തന്നെ താന്‍ 100 തവണ മരണശിക്ഷ അര്‍ഹിക്കുന്നുവെന്നും ലിയു യോങ്ബിയാവോ കുറ്റസമ്മതം നടത്തി.
വായനയ്ക്ക്: https://goo.gl/hR8Gfe